കർക്കിടകത്തിൽ മുടി തഴച്ചു വളരാൻ ഈ ഒരൊറ്റ വിദ്യ മതി; ഇങ്ങനെ ചെയ്താൽ മുടി പനംകുല പോലെ വളരും | Karkidakam Hair Care Tips, Natural Oiling Treatment for Thick And Healthy Hair for long Malayalam news - Malayalam Tv9

Karkidakam Haircare: കർക്കിടകത്തിൽ മുടി തഴച്ചു വളരാൻ ഈ ഒരൊറ്റ വിദ്യ മതി; ഇങ്ങനെ ചെയ്താൽ മുടി പനംകുല പോലെ വളരും

Published: 

23 Jul 2026 | 03:00 PM

Karkidakam Hair Care Tips: ശരീരത്തിന് നൽകുന്ന അതേ പരിഗണന ഈ മാസത്തിൽ മുടിക്കും നൽകിയാൽ, മുടി കൊഴിച്ചിൽ പൂർണ്ണമായി മാറി മുടി പനംകുല പോലെ തഴച്ചു വളരും. പണ്ടുകാലത്ത് എണ്ണതേച്ചുള്ള കർക്കിടകത്തിലെ കുളിയിൽ മുടി സംരക്ഷണവും ഉൾപ്പെട്ടിരുന്നു. ഇന്നത്തെ തിരക്കിട്ട ജീവിതത്തിനിടയിൽ പലരും മറന്നുപോകുന്നതും ചെയ്യാൻ മടിക്കുന്നതും ഈ സംരക്ഷണ രീതികളാണ്. ഈർപ്പവും തണുപ്പും നിറഞ്ഞ അന്തരീക്ഷത്തിൽ മുടി പെട്ടെന്ന് കൊഴിയാനും, താരൻ കൂടാനും സാധ്യത ഏറെയാണ്.

1 / 5
കർക്കിടക മാസത്തിലെ (മഴക്കാലം) ശരീരമാകെ അടിമുടി മാറ്റങ്ങൾ നടത്തേണ്ട സമയമാണ്. ഉള്ളിലെ അവയവങ്ങളെ സംരക്ഷിക്കാൻ ഭക്ഷണത്തിലൂടെ ചികിത്സയിലൂടെയും സമയം കണ്ടെത്തുമ്പോൾ ചർമ്മത്തിൻ്റെയും മുടിയുടെയും കാര്യത്തിലും ഇതേ പരിചരണം ആവശ്യമാണ്. ഈർപ്പവും തണുപ്പും നിറഞ്ഞ അന്തരീക്ഷത്തിൽ മുടി പെട്ടെന്ന് കൊഴിയാനും, താരൻ കൂടാനും സാധ്യത ഏറെയാണ്. മിക്കവരും ഇതിനെ നിസാരമായി കാണുമെങ്കിലും ഇവയ്ക്കും നാം ആവശ്യമായ പരി​ഗണന നൽകേണ്ടതുണ്ട്. (Image Credit Source: Getty Images)

2 / 5
ശരീരത്തിന് നൽകുന്ന അതേ പരിഗണന ഈ മാസത്തിൽ മുടിക്കും നൽകിയാൽ, മുടി കൊഴിച്ചിൽ പൂർണ്ണമായി മാറി മുടി പനംകുല പോലെ തഴച്ചു വളരും. പണ്ടുകാലത്ത് എണ്ണതേച്ചുള്ള കർക്കിടകത്തിലെ കുളിയിൽ മുടി സംരക്ഷണവും ഉൾപ്പെട്ടിരുന്നു. ഇന്നത്തെ തിരക്കിട്ട ജീവിതത്തിനിടയിൽ പലരും മറന്നുപോകുന്നതും ചെയ്യാൻ മടിക്കുന്നതും ഈ സംരക്ഷണ രീതികളാണ്. എന്നാൽ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്യാവുന്ന മുടി സംരക്ഷണ വിദ്യയും ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തെല്ലാമെന്ന് നമുക്ക് നോക്കാം.

3 / 5
മഴക്കാലത്ത് തലയോട്ടിയിൽ  ഈർപ്പം തങ്ങിനിന്ന് ഫംഗസ് അണുബാധ വരാൻ സാധ്യതയുള്ളതിനാൽ വെറുതെ വെളിച്ചെണ്ണ തേച്ച് കുളിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. അതിനുപകരം ചെറുചൂടോടെ കാച്ചിയെടുക്കുന്ന എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നതാണ് ഏറ്റവും ഫലപ്രദം. ആവശ്യത്തിന് എണ്ണയെടുത്ത് ഡബിൾ ബോയിലിംഗ് രീതിയിൽ ചെറുതായി ചൂടാക്കുക. ചെറിയ രീതിയിൽ മാത്രമെ ചൂടാക്കാവൂ.  കർക്കിടക മാസത്തിൽ തണുത്ത എണ്ണ നേരിട്ട് തലയിൽ തേക്കുന്നത് നീരൊഴുക്കിന് കാരണമാകും.

4 / 5
വിരലുകളുടെ തുമ്പ് ഉപയോഗിച്ച് 5-10 മിനിറ്റ് തലയോട്ടി നന്നായി മസാജ് ചെയ്യുക. ഇത് രക്തയോട്ടം വർദ്ധിപ്പിക്കുകയും മുടിയിഴകളുടെ വേരുകളെ ശക്തമാക്കുകയും ചെയ്യും. മഴക്കാലത്ത് എണ്ണ കൂടുതൽ നേരം തലയിൽ വെച്ചാൽ ഈർപ്പം വലിഞ്ഞു മുടി കൊഴിച്ചിൽ കൂടാൻ ഇടയാക്കും. പരമാവധി 15-20 മിനിറ്റ് മാത്രം തലയിൽ വെച്ചാൽ മതിയാകും.  രാസവസ്തുക്കൾ അടങ്ങിയ ഷാംപൂവിന് പകരം ചെമ്പരത്തി താളിയോ ചെറുപയർ പൊടിയോ ഉപയോഗിച്ച് തലമുടി കഴുകി വൃത്തിയാക്കുന്നതാണ് നല്ലത്.

5 / 5
മഴക്കാലത്ത് മുടി ഉണക്കാൻ അമിതമായി ഹീറ്റ് ഉപയോഗിക്കരുത്. ഇത് മുടിയെ വരണ്ടതാക്കും. എപ്പോഴും മുടി അഴിച്ചിട്ട് സ്വാഭാവികമായി ഉണക്കുന്നതാണ് നല്ലത്. കുളി കഴിഞ്ഞ ഉടൻ വീതിയുള്ള പല്ലുള്ള ചീപ്പ് ഉപയോഗിച്ച് മാത്രം പതുക്കെ ചീകുക. ദിവസവും എണ്ണ തേച്ച് കുളിക്കുന്നതിന് പകരം ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം മാത്രം ഈ ഹെർബൽ ഓയിൽ ട്രീറ്റ്‌മെന്റ് ചെയ്യുക. ഇത് തീർച്ചയായും നിങ്ങളുടെ മുടിയെ കരുത്തുറ്റതാക്കുകയും കൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യും.

Follow Us
മത്തി കഴിക്കുമ്പോള്‍ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ എന്തെല്ലാം?
വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
ശനിയുടെ നീല രത്നം ധരിച്ചാൽ ആർക്കാണ് ഗുണം?
കാര്യം നിസ്സാരം! കരിപിടിച്ച പാത്രങ്ങൾ പുതിയത് പോലെ തിളങ്ങണോ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി