Karthika Vilaku 2026: തൃക്കാർത്തികയിൽ ഐശ്വര്യം നിറയ്ക്കുന്ന പുണ്യ പുഷ്പം! കാർത്തിക പൂവിന്റെ പ്രാധാന്യം അറിയാം
Karthika Vilaku 2026: ജ്യോതിഷ ശാസ്ത്രപരമായി ഏറെ സവിശേഷത നിറഞ്ഞ ദിവസമാണ് തൃക്കാർത്തിക. വൃശ്ചിക മാസത്തിലെ പൗർണമിയും കാർത്തിക നക്ഷത്രവും ഒത്തുചേരുന്ന പുണ്യ ദിവസമാണ് കാർത്തികവിളക്ക് അല്ലെങ്കിൽ തൃക്കാർത്തികയായി നാം ആചരിക്കുന്നത്.പ്ലിയാഡസ് നക്ഷത്ര സമൂഹത്തിലെ ഏഴ് പ്രധാന നക്ഷത്രങ്ങളിൽ ഏറ്റവും തിളക്കമുള്ള കൃത്തിക നക്ഷത്രത്തിൽ നിന്നാണ് കാർത്തിക എന്ന പേരിന്റെ ഉത്ഭവം. അന്ധകാരത്തിന് മേൽ പ്രകാശം നേടുന്ന വിജയത്തിന്റെ പ്രതീകമാണ് ഈ ദിനം.............

വൃശ്ചിക മാസത്തിലെ പൗർണമിയും കാർത്തിക നക്ഷത്രവും ഒത്തുചേരുന്ന പുണ്യ ദിവസമാണ് കാർത്തികവിളക്ക് അല്ലെങ്കിൽ തൃക്കാർത്തികയായി നാം ആചരിക്കുന്നത്. പ്രകൃതി വിസ്മയങ്ങൾക്കും ഒരുപോലെ പ്രാധാന്യമുള്ള ഒരു ദിനം ആണിത്. ഈ വർഷത്തെ തൃക്കാർത്തിക വരുന്നത് നവംബർ 24 ചൊവ്വാഴ്ചയാണ്. അന്ധകാരത്തിന് മേൽ പ്രകാശം നേടുന്ന വിജയത്തിന്റെ പ്രതീകമാണ് ഈ ദിനം.(IMAGE CREDIT SOURCE: TV9, SOCIAL MEDIA)

ജ്യോതിഷ ശാസ്ത്രപരമായി ഏറെ സവിശേഷത നിറഞ്ഞ ദിവസമാണ് തൃക്കാർത്തിക. പ്ലിയാഡസ് നക്ഷത്ര സമൂഹത്തിലെ ഏഴ് പ്രധാന നക്ഷത്രങ്ങളിൽ ഏറ്റവും തിളക്കമുള്ള കൃത്തിക നക്ഷത്രത്തിൽ നിന്നാണ് കാർത്തിക എന്ന പേരിന്റെ ഉത്ഭവം. പൂർണ്ണചന്ദ്രനോടൊപ്പം തന്നെ ഈ നക്ഷത്രം സന്ധ്യാവേളയിൽ ഉദിച്ചുയരുമ്പോഴാണ് തൃക്കാർത്തിക ആചരിക്കുന്നത്.

വിശ്വാസങ്ങൾ പ്രകാരം ബാലമുരുകനെ വളർത്തിയ ആറ് കാർത്തിക ദേവിമാരോടുള്ള ആദരസൂചകമായാണ് ഈ ദിനം നാം ആഘോഷിക്കുന്നത്. സുബ്രഹ്മണ്യ പ്രീതി കൂടാതെ തന്നെ ദേവീക്ഷേത്രങ്ങളിലും ഈ ദിവസം അതീവ പ്രാധാന്യത്തോടെ കൊണ്ടാടുന്നു. ചോറ്റാനിക്കര ഭഗവതിയുടെ ജന്മദിനമാണ് തൃക്കാർത്തിക എന്നാണ് കണക്കാക്കപ്പെടുന്നത്.

തൃക്കാർത്തിക ദിനത്തിൽ വീടും പരിസരം വൃത്തിയാക്കി ചാണകം മെഴുകി ശുദ്ധി വരുത്തുന്നതും കൂടാതെ മുറ്റത്ത് അരിപ്പൊടി കൊണ്ട് കോലം ഇടുന്നതും പണ്ടുമുതലേ ഉള്ള ഒരു ആചാരമാണ്.

ഐശ്വര്യ ദേവതയെ വരവേൽക്കുന്നതിനൊപ്പം മഞ്ഞനിറത്തിലുള്ള കാർത്തികപൂക്കൾ കൊണ്ട് വീടുകൾ അലങ്കരിക്കുന്നതും വളരെ സവിശേഷമായാണ് കണക്കാക്കുന്നത്. ഇത് ദേവിയെ പ്രീതിപ്പെടുത്തുന്നതിന് വളരെയധികം സഹായകരമാകും എന്നും വിശ്വാസം.