AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Amitabh Bachchan: “ബുള്ളറ്റ് പ്രൂഫ് കവചം കൊണ്ടൊന്നും കാര്യമില്ല, 200 പേർ മുംബൈയിലുണ്ട്’; അമിതാഭ് ബച്ചന് വീണ്ടും വധഭീഷണി

Goldy Dhillon Threatens to Target Amitabh Bachchan; Claims 200 Shooters Ready in Mumbai: ഡൽഹി പൊലീസിൻ്റെ സ്പെഷ്യൽ സെൽ കഴിഞ്ഞ ദിവസം വികാസ് താക്കൂർ, ദീപക് സിംഗ് എന്നീ രണ്ട് ഷൂട്ടർമാരെ അറസ്റ്റ് ചെയ്തിരുന്നു. കുപ്രസിദ്ധ ഗുണ്ടാ തലവൻ ലോറൻസ് ബിഷ്ണോയിയുമായി ബന്ധമുള്ളവരാണ് ഇവരെന്നാണ് പൊലീസ് സംശയിക്കുന്നത്. അമിതാഭ് ബച്ചൻ്റെ വസതിയായ ജൽസയ്ക്ക് പുറത്ത് വെടിവയ്പ്പ് നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരിക്കുന്നത്

Amitabh Bachchan: “ബുള്ളറ്റ് പ്രൂഫ് കവചം കൊണ്ടൊന്നും കാര്യമില്ല, 200 പേർ മുംബൈയിലുണ്ട്’; അമിതാഭ് ബച്ചന് വീണ്ടും വധഭീഷണി
Amitabh And Abhishek Bachchan Receive Death Threat From Gangster Goldy DhillonImage Credit source: PTI
Sumeesh T Unneen
Sumeesh T Unneen | Published: 16 Nov 2026 | 07:26 PM

ബോളിവുഡ് താരം അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനു നേരെ വീണ്ടും വധ ഭീഷണി. ഗുണ്ടാത്തലവൻ ഗോൾഡി ധില്ലൻ്റെ പേരിലാണ് ഇത്തവണ വധ ഭീഷണി വന്നിരിക്കുന്നത്. തങ്ങളുടെ സംഘത്തിലെ രണ്ട് പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു എന്ന് കരുതി അമിതാഭ് ബച്ചനെതിരെയുള്ള ആക്രമണ പദ്ധതിയിൽ യാതൊരു മാറ്റവും ഉണ്ടാകില്ല എന്നാണ് ഗോൾഡി ധില്ലൻ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയിരിക്കുന്നത്. എന്നാൽ സോഷ്യൽ മീഡിയ പോസ്റ്റിൻ്റെ ആധികാരികത സംബന്ധിച്ച് സ്ഥിരീകരണം വന്നിട്ടില്ല.

ഡൽഹി പൊലീസിൻ്റെ സ്പെഷ്യൽ സെൽ കഴിഞ്ഞ ദിവസം വികാസ് താക്കൂർ, ദീപക് സിംഗ് എന്നീ രണ്ട് ഷൂട്ടർമാരെ അറസ്റ്റ് ചെയ്തിരുന്നു. കുപ്രസിദ്ധ ഗുണ്ടാ തലവൻ ലോറൻസ് ബിഷ്ണോയിയുമായി ബന്ധമുള്ളവരാണ് ഇവരെന്നാണ് പൊലീസ് സംശയിക്കുന്നത്. അമിതാഭ് ബച്ചൻ്റെ വസതിയായ ജൽസയ്ക്ക് പുറത്ത് വെടിവയ്പ്പ് നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരിക്കുന്നത്. ഡൽഹിയിലെ ഒരു വ്യവസായിയെ ആക്രമിച്ച് പണം തട്ടാനും ഇരുവരും പദ്ധതിയിട്ടിരുന്നു എന്നും വിവരമുണ്ട്.

ഇരുവരുടെയും അറസ്റ്റിന് പിന്നാലെയാണ് ഗോൾഡി ധില്ലർ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. വികാസിൻ്റെയും ദീപക്കിൻ്റെയും അറസ്റ്റ് തങ്ങളുടെ പദ്ധതികളെ ബാധിക്കില്ലെന്നും മുംബൈയിൽ തങ്ങളുടെ 200 ഓളം കൂട്ടാളികൾ പദ്ധതി നടപ്പിലാക്കാൻ സജ്ജരാണെന്നും ഗോൾഡി ധില്ലറിൻ്റേതെന്ന പേരിൽ പുറത്തുവന്ന സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു.

Also Read: വനത്തിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിൽ യുവതിയുടെ മൃതദേഹം; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കസ്റ്റഡിയിൽ

സുരക്ഷയുടെ ഭാഗമായി എത്ര ബുള്ളറ്റ് പ്രൂഫ് കവചങ്ങൾ ഒരുക്കിയാലും അമിതാബ് ബച്ചനെയും മകൻ അഭിഷേ ബച്ചനെയും വകവരുത്തും എന്നാണ് ഭീഷണി. സിഖ് സമുദായത്തിനെതിരെ സംസാരിക്കുന്ന ആരെയും വെറുതെ വിടില്ല എന്നും പോസ്റ്റിൽ പറയുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്ന് തവണയാണ് അമിതാഭ് ബച്ചൻ്റെ വസതിക്ക് നേരെ ബോംബ് ഭീഷണി ഉണ്ടായത്. ഭീഷണികളുടെ പശ്ചാത്തലത്തിൽ താരത്തിൻ്റെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. എല്ലാ ഞായറാഴ്ചകളിൽ ആരാധകരെ കാണാനായി വസതിക്ക് പുറത്തെത്താറുള്ള താരം, ഭീഷണിയുടെ പശ്ചാത്തലത്തിൽ നവംബർ 1-ന് ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് കവചത്തിന് പിന്നിൽ നിന്നാണ് ആരാധകരെ കണ്ടത്.

നടൻ ടൈഗർ ഷ്റോഫിന് നേരെ ഉണ്ടായ ആക്രമണത്തിന് പിന്നാലെ നിരവധി ബോളിവുഡ് താരങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ലോറൻസ് ബിഷ്ണോയ് സംഘത്തിൽ നിന്നും സൂപ്പർ താരം സൽമാൻ ഖാനും ഭീഷണി നേരിടുന്നുണ്ട്. ആയുഷ്മാൻ ഖുറാന, തുഷാർ കപൂർ, രോഹിത് ഷെട്ടി എന്നിവർക്കും ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു.

English Summary

Gangster Goldy Dhillon issued death threats to Amitabh and Abhishek Bachchan, claiming the recent arrest of two shooters won’t stop their plan. Security at Jalsa has been heavily increased.

Follow Us