Sreenivasan: വെർജിനിറ്റി ശ്രീനിവാസന് ഭയങ്കര പ്രശ്നമായി! ആ മമ്മൂട്ടി സിനിമയുടെ കഥമാറ്റാൻ പോലും ചിന്തിച്ചു; കമൽ
Kamal about Sreenivasan: അത്തരത്തിൽ ശ്രീനിവാസന്റെ രചനയിൽ കമൽ സംവിധാനം ചെയ്ത് മലയാളികൾ എന്നും ആസ്വദിച്ചു കാണുന്ന ഒരു സിനിമയിലെ കഥാപാത്രത്തെക്കുറിച്ചും അതിൽ ഉണ്ടായ ചില ആശങ്കകളെക്കുറിച്ചും സംസാരിക്കുകയാണ് സംവിധായകൻ.നായകനും നായികയും ഒന്നിക്കുമ്പോൾ നായികയുടെ വെർജിനിറ്റി നഷ്ടപ്പെട്ടിരുന്നു. തന്റെ മുൻ കാമുകന് മുന്നിൽ എല്ലാം സമർപ്പിച്ചാണ് നായിക നായകനുമായി അടുക്കുന്നത്..............
മലയാളികൾക്ക് എക്കാലവും മറക്കാനാകാത്ത നടനും തിരക്കഥാകൃത്തുമാണ് ശ്രീനിവാസൻ. സിനിമകളിലൂടെ ഒരു വലിയ സന്ദേശം പകരാൻ അദ്ദേഹം എന്നും ഓർക്കാറുണ്ട്. താൻ രചിച്ച കഥകൾ സിനിമയായി മാറുമ്പോഴും അതിൽ വില്ലനായോ അല്ലെങ്കിൽ ഹാസ്യ കഥാപാത്രമോ ഒക്കെ കൈകാര്യം ഒട്ടും മടിയില്ലാത്ത നടൻ. എഴുതിവച്ച് പോയ കഥകളും സിനിമകളും എല്ലാം തന്നെ കാലികപ്രസക്തമായവ.
നായികയുടെ വെർജിനിറ്റി….
അത്തരത്തിൽ ശ്രീനിവാസന്റെ രചനയിൽ കമൽ സംവിധാനം ചെയ്ത് മലയാളികൾ എന്നും ആസ്വദിച്ചു കാണുന്ന ഒരു സിനിമയിലെ കഥാപാത്രത്തെക്കുറിച്ചും അതിൽ ഉണ്ടായ ചില ആശങ്കകളെക്കുറിച്ചും സംസാരിക്കുകയാണ് സംവിധായകൻ. അതിൽ നായികയുടെ വെർജിനിറ്റിയുമായി ബന്ധപ്പെട്ട ശ്രീനിവാസന് ഉണ്ടായ ആശങ്കകളാണ് കമൽ തുറന്നു പറയുന്നത്.
മമ്മൂട്ടിയും ഭാനുപ്രിയയും പ്രധാന കഥാപാത്രങ്ങളിൽ എത്തിയ മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രമായ അഴകിയ രാവണനെ കുറിച്ചാണ് സംവിധായകൻ കമൽ സംസാരിക്കുന്നത്. ശ്രീനിവാസിന്റെ തിരക്കഥയിൽ കമൽ സംവിധാനം നിർവഹിച്ച സിനിമ 1996 ലാണ് റിലീസ് ചെയ്തത്. മമ്മൂട്ടി, ഭാനുപ്രിയ, ശ്രീനിവാസൻ, കൊച്ചിൻ ഹനീഫ, ബിജു മേനോൻ, നെടുമുടി വേണു, രാജൻ പി ദേവ് തുടങ്ങിയവരെല്ലാം പ്രധാന കഥാപാത്രങ്ങളിൽ എത്തിയ സിനിമ ഇന്നും മലയാളികൾ വീണ്ടും വീണ്ടും കാണുന്ന ചുരുക്കം ചില സിനിമകളിൽ ഒന്നാണ്.
മുൻ കാമുകന് മുന്നിൽ എല്ലാം സമർപ്പിച്ച നായിക
സിനിമയിലെ ശങ്കർദാസിനെയും അംബുജാക്ഷനെയും ഭാനുപ്രിയയും ശരത്തിനെയും ഒന്നും പ്രേക്ഷകർക്ക് ഇന്നും മറക്കാനാകില്ല. എന്നാൽ ആ സിനിമയിൽ അനുരാധ എന്ന ഭാനുപ്രിയയുടെ കഥാപാത്രത്തിന്റെ ക്ലൈമാക്സ് സീനിൽ വരുന്ന ഒരു ട്വിസ്റ്റ് ശ്രീനിവാസനെ സംബന്ധിച്ച് വലിയൊരു ആശങ്കയായിരുന്നു എന്നാണ് കമൽ പറയുന്നത്. അത് അനുരാധയുടെ കന്യകാത്വവുമായി ബന്ധപ്പെട്ട് ആയിരുന്നു. നായകനും നായികയും ഒന്നിക്കുമ്പോൾ നായികയുടെ വെർജിനിറ്റി നഷ്ടപ്പെട്ടിരുന്നു. തന്റെ മുൻ കാമുകന് മുന്നിൽ എല്ലാം സമർപ്പിച്ചാണ് നായിക നായകനുമായി അടുക്കുന്നത് എന്നതാണ് സിനിമയുടെ ക്ലൈമാക്സ് എത്തുമ്പോഴുള്ള പശ്ചാത്തലം.
എന്നാൽ ഇത് ശ്രീനിവാസനെ സംബന്ധിച്ച് ഒട്ടും അംഗീകരിക്കാൻ സാധിക്കാത്ത ഒരു പ്രശ്നമായി മാറിയിരുന്നു എന്നാണ് പറയുന്നത്. ഒരു ഘട്ടത്തിൽ സിനിമയുടെ കഥ തന്നെ മാറ്റിയാലോ എന്ന് പോലും ശ്രീനിവാസൻ ചിന്തിച്ചിരുന്നു. മാത്രവുമല്ല അക്കാലത്ത് ഈ വെർജി എന്നൊക്കെ പറയുന്നത് ആളുകൾക്കിടയിലും ഒരു വളരെ പ്രധാനപ്പെട്ട ഒരു സംഭവവും ചർച്ചയും ആവുന്ന ഒരു കാര്യമായിരുന്നു. അതിനാൽ തന്നെ ഈ സിനിമയിലൂടെ ഇങ്ങനെ ഒരു കാര്യം കൊണ്ടുവരുമ്പോൾ അത് ആളുകൾ എങ്ങനെ സ്വീകരിക്കും എന്ന കാര്യത്തിലും ശ്രീനിവാസന് ഒരു സംശയം ഉണ്ടായിരുന്നു.
എന്നാൽ താൻ അത് പറഞ്ഞു മനസ്സിലാക്കുകയായിരുന്നു എന്നാണ് കമൽ പറയുന്നത്. ഈ സിനിമയിൽ അങ്ങനെ സംഭവിച്ചാൽ മാത്രമേയുള്ളൂ മുന്നോട്ടുള്ള കാര്യങ്ങൾ സംഭവിക്കുക ഈ സിനിമയുടെ കഥ ഇങ്ങനെയാണ് എന്ന് താൻ ശ്രീനിവാസിനെ പിന്നീട് പറഞ്ഞു മനസ്സിലാക്കുകയായിരുന്നു. ചില ഭാഗത്തുനിന്നും ഉണ്ടായിരുന്ന എതിർപ്പുകൾ ഒഴിവാക്കുകയാണെങ്കിൽ സിനിമ ഒരു വിജയം തന്നെ ആയിരുന്നു എന്നും കമൽ പറയുന്നു.
ENGLISH SUMMARY
The director discusses a character from a film—written by Sreenivasan and directed by himself—that remains a perennial favorite among Malayalis, while also touching upon certain concerns that arose during its creation. Specifically, Kamal reveals the apprehensions Sreenivasan had regarding the heroine’s virginity. The film in question is Azhakiya Ravanan an all-time favorite among Malayalis—which features Mammootty and Bhanupriya in the lead roles.