AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Karun Nair: ‘ഞാൻ കുറച്ചുകൂടി പരിഗണന അർഹിച്ചിരുന്നു’; സെലക്ടർമാർക്കെതിരെ രൂക്ഷവിമർശനവുമായി കരുൺ നായർ

Karun Nair Critizises Selectors: സെലക്ടർമാരെ വിമർശിച്ച് കരുൺ നായർ. വെസ്റ്റ് ഇൻഡീസിനെതിരായ ടീമിൽ തന്നെ പരിഗണിക്കാതിരുന്നതിലാണ് വിമർശനം.

abdul-basith
Abdul Basith | Published: 27 Oct 2025 17:30 PM
സെലക്ടർമാർക്കെതിരെ രൂക്ഷ വിമർശനവുമായി കരുൺ നായർ. വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് തന്നെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ടാണ് താരം സെലക്ടർമാർക്കെതിരെ വിമർശനമുന്നയിച്ചത്. താൻ കുറച്ചുകൂടി പരിഗണന അർഹിച്ചിരുന്നു എന്ന് കരുൺ പറഞ്ഞു. (Image Credits- PTI)

1 / 5
"തീർച്ചയായും ഇത് വലിയ നിരാശയാണ്. ഇക്കഴിഞ്ഞ രണ്ട് വർഷങ്ങൾക്ക് ശേഷം എനിക്ക് തോന്നുന്നത് ഞാൻ കുറച്ചുകൂടി പരിഗണന അർഹിച്ചിരുന്നു എന്നാണ്. ഒരു സീരീസിനെക്കാൾ കൂടുതൽ അർഹിച്ചിരുന്നു."- ഗോവയ്ക്കെതിരെ തകർപ്പൻ സെഞ്ചുറി നേടിയ കരുൺ പറഞ്ഞു.

2 / 5
"ഇന്ത്യൻ ടീമിലെ ചിലർ എന്നെ വിളിച്ച് അവർക്കെന്താണ് തോന്നിയതെന്ന് സംസാരിച്ചിരുന്നു. അത്രയുമേ ഉണ്ടായിട്ടുള്ളൂ. അത് നമ്മളെ ബാധിക്കും. പക്ഷേ, വേറൊരു കാര്യമുണ്ട്. നമ്മൾ നമ്മളുടെ ജോലി ചെയ്യുക. റൺസ് സ്കോർ ചെയ്യുക. മറ്റുള്ളവർ അവരവരുടെ അഭിപ്രായം പറഞ്ഞോട്ടെ."

3 / 5
"ഇനിയും എൻ്റെ ലക്ഷ്യം രാജ്യത്തിനായി കളിക്കുക എന്നതാണ്. അതിന് കഴിയുന്നില്ലെങ്കിൽ അടുത്ത കാര്യമെന്നത് നിങ്ങൾ കളിക്കുന്ന ടീമിനെ വിജയങ്ങളിലേക്ക് നയിക്കുക എന്നതാണ്."- കർണാടകയ്ക്കായി 174 റൺസ് നേടി പുറത്താവാതെ നിന്ന കരുൺ നായർ തുടർന്നു.

4 / 5
ഇംഗ്ലണ്ട് പരമ്പരയിലൂടെ ഇന്ത്യൻ ടീമിലേക്ക് കളിച്ച കരുൺ നാല് മത്സരങ്ങളിൽ നിന്ന് നേടിയത് 205 റൺസ്. 25 ആയിരുന്നു ശരാശരി. ഇതോടെ വെസ്റ്റ് ഇൻഡീസിനെതിരെ കരുണിന് പകരം ദേവ്ദത്ത് പടിക്കൽ ടീമിൽ ഉൾപ്പെട്ടു. ദക്ഷിണാഫ്രിക്ക എയ്ക്കെതിരെയും കരുണിന് ഇടം ലഭിച്ചില്ല.

5 / 5