AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kavya Madhavan: ‘ഒരിക്കലും ദിലീപേട്ടൻ അല്ല എന്നെ വീട്ടിൽ നിർത്തിയിട്ടുളളത്; അത് എന്റെ അഭിപ്രായം ആയിരുന്നു’; കാവ്യ മാധവൻ

Kavya Madhavan Opens Up About Movie Break: തനിക്ക് മകളെ ഒക്കെ നോക്കി ആ ഒരു കാലഘട്ടം നേരിട്ട് എക്സ്പീരിയൻസ് ചെയ്യണം എന്നുണ്ടായിരുന്നുവെന്നും അതിനു വേണ്ടിയാണ് താൻ ഒരു ഇടവേള എടുത്തതെന്നും നടി പറഞ്ഞു.

sarika-kp
Sarika KP | Published: 10 Oct 2025 16:00 PM
മലയാളികൾക്ക് ഒരു കാലത്ത് ഏറെ പ്രിയപ്പെട്ട നടിയായിരുന്നു കാവ്യ മാധവൻ. എന്നാൽ നടൻ ദിലീപുമായുള്ള വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന കാവ്യയെയാണ് മലയാളികൾക്ക് കാണാൻ കഴിഞ്ഞത്. ഇതിനു പിന്നാലെ ദിലീപാണ് ഇതിനു കാരണം എന്ന തരത്തിലുള്ള ഒരു പൊതുധാരണ പ്രേക്ഷകർക്കിടയിൽ നിലനിന്നിരുന്നു. (Image Credits: Instagram)

1 / 5
ഇപ്പോഴിതാ ഇതിൽ മൗനം വെടിഞ്ഞ് നടി കാവ്യ രം​ഗത്ത്. ദിലീപേട്ടൻ അല്ല തന്നെ വീട്ടിൽ നിർത്തിയിട്ടുളളതെന്നും അത് തന്റെ അഭിപ്രായം തന്നെ ആയിരുന്നുവെന്നും നടി പറഞ്ഞു. ദിലീപ് പങ്കെടുക്കേണ്ടിയിരുന്ന ഒരു ചടങ്ങിൽ ദിലീപിന് പകരമായി എത്തിയപ്പോഴായിരുന്നു കാവ്യയുടെ ഈ പ്രതികരണം.

2 / 5
ദിലീപേട്ടൻ പങ്കെടുക്കേണ്ട ഒരു ചടങ്ങായിരുന്നു ഇതെന്നും എന്നാൽ അദ്ദേഹത്തിന് വരാൻ പറ്റിയില്ല. അദ്ദേഹത്തിനു പെട്ടെന്ന് യുകെയിൽ പോകേണ്ടി വന്നുവെന്നാണ് നടി ചടങ്ങിൽ സംസാരിച്ചുകൊണ്ട് പറഞ്ഞത്.

3 / 5
ദിലീപേട്ടൻ തന്നെ ഒരിക്കലും വീട്ടിൽ നിർത്തിയിട്ടില്ല. അത് തന്റെ അഭിപ്രായമായിരുന്നു . തനിക്ക് മകളെ ഒക്കെ നോക്കി ആ ഒരു കാലഘട്ടം നേരിട്ട് എക്സ്പീരിയൻസ് ചെയ്യണം എന്നുണ്ടായിരുന്നുവെന്നും അതിനു വേണ്ടിയാണ് താൻ ഒരു ഇടവേള എടുത്തതെന്നും നടി പറഞ്ഞു.

4 / 5
ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. വിവാഹശേഷം ദിലീപ്, കാവ്യയെ അഭിനയിക്കാൻ വിടുന്നില്ല എന്ന തരത്തിൽ പറയുന്നവർക്കുള്ള മറുപടിയാണിതെന്നാണ് പ്രേക്ഷകർ പറയുന്നത്.

5 / 5