AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Munnar Tourism: ഏഷ്യയിലെ മികച്ച ഗ്രാമീണ വിനോദസഞ്ചാര കേന്ദ്രം: മൂന്നാറിന് ലോകോത്തര അംഗീകാരം ലഭിച്ചതിനു പിന്നിൽ ഇതെല്ലാം

Asia’s Top 8 Rural Escapes: ഇരവികുളം ദേശീയോദ്യാനം, ടോപ് സ്റ്റേഷൻ, ടീ മ്യൂസിയം തുടങ്ങിയവയാണ് മൂന്നാറിലെ പ്രധാന ആകർഷണങ്ങൾ.

aswathy-balachandran
Aswathy Balachandran | Published: 09 Oct 2025 17:17 PM
ഇന്ത്യയിലെ പ്രിയപ്പെട്ട മലയോര കേന്ദ്രങ്ങളിലൊന്നായ മൂന്നാർ, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള 'മികച്ച 8 ഗ്രാമീണ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ' (Asia’s Top 8 Rural Escapes) പട്ടികയിൽ ഇടം നേടി കേരളത്തിന് അഭിമാനമായി. പ്രമുഖ അന്താരാഷ്ട്ര യാത്രാ പ്ലാറ്റ്‌ഫോമായ അഗോഡ (Agoda) പുറത്തുവിട്ട പട്ടികയിലാണ് മൂന്നാർ ഏഴാം സ്ഥാനം സ്വന്തമാക്കിയത്.

1 / 5
ശാന്തവും പ്രകൃതിരമണീയവുമായ സ്ഥലങ്ങൾ തേടുന്ന സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മൂന്നാർ മാറുന്നതായി അഗോഡയുടെ ഡാറ്റാ വിശകലനം സൂചിപ്പിക്കുന്നു. മലേഷ്യയിലെ കാമറൂൺ ഹൈലാൻഡ്‌സ്, ജപ്പാനിലെ ഫ്യൂജികവാഗുചിക്കോ, വിയറ്റ്നാമിലെ സാപ്പാ തുടങ്ങിയ പ്രശസ്തമായ സ്ഥലങ്ങൾക്കൊപ്പമാണ് മൂന്നാറും ഈ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്.

2 / 5
മഞ്ഞുമൂടിയ താഴ്‌വരകളും, മനോഹരമായ തേയിലത്തോട്ടങ്ങളും, വെള്ളച്ചാട്ടങ്ങളും മൂന്നാറിന്റെ പ്രത്യേകതയാണ്. ഈ അംഗീകാരം ലോകമെമ്പാടുമുള്ള സഞ്ചാരികൾ ഇപ്പോൾ 'സ്ലോ ട്രാവൽ' പോലുള്ള അനുഭവങ്ങൾക്ക് പ്രാധാന്യം നൽകുന്നു എന്നതിന്റെ സൂചനയാണ്. മാനസികാരോഗ്യത്തിനും പ്രകൃതിയുമായുള്ള ആഴത്തിലുള്ള ബന്ധത്തിനും പ്രാധാന്യം നൽകുന്നവർക്ക് മൂന്നാർ തികച്ചും അനുയോജ്യമായ കേന്ദ്രമാണ്.

3 / 5
2025 ഫെബ്രുവരി 15നും ഓഗസ്റ്റ് 15നും ഇടയിലുള്ള യാത്രാ അന്വേഷണങ്ങൾ വിശകലനം ചെയ്താണ് അഗോഡ ഈ പട്ടിക തയ്യാറാക്കിയത്. ഈ പുതിയ അംഗീകാരം മൂന്നാറിലേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുമെന്നത് ഉറപ്പാണ്.

4 / 5
എങ്കിലും, ഈ നേട്ടം മൂന്നാറിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നു. ഇരവികുളം ദേശീയോദ്യാനം, ടോപ് സ്റ്റേഷൻ, ടീ മ്യൂസിയം തുടങ്ങിയവയാണ് മൂന്നാറിലെ പ്രധാന ആകർഷണങ്ങൾ.

5 / 5