ബീഫും ചക്കക്കുരുവും ചേർന്നാൽ ചോറിന് വേറെ കറി വേണ്ട! എളുപ്പത്തിൽ തയാറാക്കാം | Kerala Style traditional beef jackfruit seed curry recipe in malayalam, try this delicious dish Malayalam news - Malayalam Tv9

Beef Jackfruit Seed Curry: ബീഫും ചക്കക്കുരുവും ചേർന്നാൽ ചോറിന് വേറെ കറി വേണ്ട! എളുപ്പത്തിൽ തയാറാക്കാം

Published: 

05 Oct 2026 | 06:50 PM

Kerala Style Beef Jackfruit Seed Curry Recipe: വ്യത്യസ്തമായ വിഭവം തയ്യാറാക്കാൻ ആ​ഗ്രഹിക്കുന്ന നമുക്കിടയിലേക്ക് പഴയ ചില നാടൻ വിഭവങ്ങളും ചേക്കേറിവരുന്നുണ്ട്. ഉച്ചയൂണിന് കൊതിയൂറുന്ന മണവും രുചിയുമുള്ള ഒരു കറി ഉണ്ടെങ്കിൽ പിന്നെ ചോറ് എത്ര കഴിച്ചാലും മതിയാവില്ല. അങ്ങനെയെങ്കിൽ ബീഫ് ചക്കക്കുരു കറിയാണ് ഇന്നത്തെ സ്പെഷൽ. ചൂടു പൊറോട്ടയ്ക്കൊപ്പം അടിപൊളി കോമ്പിനേഷനാണ് ഈ കറി.

1 / 5
ബീഫ് കൊണ്ടുള്ള പല രുചികളും അനുഭവിച്ചറിഞ്ഞവരാണ് നമ്മൾ മലയാളികൾ. എന്നും വ്യത്യസ്തമായ വിഭവം തയ്യാറാക്കാൻ ആ​ഗ്രഹിക്കുന്ന നമുക്കിടയിലേക്ക് പഴയ ചില നാടൻ വിഭവങ്ങളും ചേക്കേറിവരുന്നുണ്ട്. ഉച്ചയൂണിന് കൊതിയൂറുന്ന മണവും രുചിയുമുള്ള ഒരു കറി ഉണ്ടെങ്കിൽ പിന്നെ ചോറ് എത്ര കഴിച്ചാലും മതിയാവില്ല. അങ്ങനെയെങ്കിൽ ബീഫ് ചക്കക്കുരു കറിയാണ് ഇന്നത്തെ സ്പെഷൽ. ചൂടു പൊറോട്ടയ്ക്കൊപ്പം അടിപൊളി കോമ്പിനേഷനാണ് ഈ കറി. (Image Credit Source: Getty Images)

2 / 5
ആവശ്യമായ ചേരുവകൾ: ചക്കക്കുരു – ഒരു കപ്പ്, വട്ടത്തിൽ രണ്ടായി മുറിച്ചത്,  വെളിച്ചെണ്ണ – നാലു വലിയ സ്പൂൺ , സവാള – ഒന്ന് വലുത്, കനം    കുറച്ച് അരിഞ്ഞത്, പച്ചമുളക് – നാല്, ഇഞ്ചി – ഒരു വലിയ സ്പൂൺ, കറിവേപ്പില – രണ്ടു തണ്ട്, മുളകുപൊടി – ഒന്നര വലിയ സ്പൂൺ, മല്ലിപ്പൊടി – മൂന്നു വലിയ സ്പൂൺ, വെളുത്തുള്ളി – ആറ് അല്ലി, മഞ്ഞൾപൊടി – അര ചെറിയ സ്പൂൺ, ഗരംമസാല – ഒന്നര ചെറിയ സ്പൂൺ, ബീഫ് – അരക്കിലോ, ചെറിയ കഷണങ്ങളാക്കിയത്, വിനാഗിരി – ഒരു ചെറിയ സ്പൂൺ, ഉപ്പ് – പാകത്തിന്.

3 / 5
പാകം െചയ്യുന്ന വിധം: ആദ്യം തന്നെ ചക്കക്കുരു പാകത്തിന് ഉപ്പും മഞ്ഞളും വെള്ളവും ചേർത്തു നന്നായി വേവിച്ചു വയ്ക്കണം. ശേഷം ഒരു പാനിൽ എണ്ണ ചൂടാക്കി സവാള, പച്ചമുളക് ,ഇഞ്ചി, കറിവേപ്പില എന്നിവ വഴറ്റുക. നന്നായി വഴന്നുവന്ന ഇതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി, ഗരംമസാല, ഇഞ്ചി, വെളുത്തുള്ളി എന്നിവ അരച്ചത് ചേർത്ത് കൊടുക്കുക. ശേഷം ഇത് പച്ചമണം മാറുന്നത് വരെ വഴറ്റുക.

4 / 5
നന്നായി വഴന്നുവന്ന ഈ കൂട്ടിലേക്ക് ബീഫ് ചേർത്തിളക്കുക. വിനാഗിരിയും ഉപ്പും ചേർത്ത് കുക്കറിലാക്കി ഒരു അഞ്ച് ആറ് വിസിൽ വരുന്നത് വരെ വേവിക്കണം. ബിഫ് വെന്തു കഴിയുമ്പോൾ നേരത്തെ വേവിച്ച് വച്ചിരുന്ന ചക്കക്കുരു ഇതൊടൊപ്പം ചേർത്തിളക്കുക. നന്നായി തിളപ്പിച്ച ശേഷം അടുപ്പിൽ നിന്ന് മാറ്റാം. ഈ റെസിപ്പി ഇന്നുതന്നെ ട്രൈ ചെയ്തു നോക്കൂ. ഒരുപ്ലേറ്റ് ചോറി തീർക്കാൻ ഈ ഒരു ഒറ്റ കറി മതിയാകും.

5 / 5
ചക്കക്കുരു എങ്ങനെ സൂക്ഷിക്കാം: ചക്കക്കാലത്ത് കിട്ടുന്ന ചക്കക്കുരു വെറുതെ കളയാതെ മാസങ്ങളോളം കേടുകൂടാതെ സൂക്ഷിച്ചു വെച്ചാൽ ആവശ്യമുള്ളപ്പോൾ എടുത്ത് കറിവെക്കാം.  ഒരു പ്ലാസ്റ്റിക് ചട്ടിയിലോ തറയിലോ അല്പം ഉണങ്ങിയ മണ്ണോ മണലോ വിരിക്കുക. അതിനു മുകളിലേക്ക് ചക്കക്കുരു നിരത്തുക. വീണ്ടും അതിനു മുകളിലേക്ക് മണ്ണ് ഇടുക. മാസങ്ങളോളം ചക്കക്കുരു പുതിയത് പോലെ ഇരിക്കും. മുളച്ചു വരില്ല.

Loading...
Unable to load recommendations.
Follow Us
രാവിലെ ഒരു സ്പൂൺ നെയ്യ്! ശരീരത്തിൽ നടക്കുന്ന മാറ്റങ്ങൾ ഇതാ
ഐക്യൂ 15 മുതൽ ഐക്യൂ 11 ​ലൈറ്റ് വരെ; ആമസോൺ ഡീൽ
നെയ്യോ വെളിച്ചെണ്ണയോ? ആരോഗ്യത്തിന് ഏതാണ് ബെസ്റ്റ്?
കാരറ്റോ മുള്ളങ്കിയോ? ആരോഗ്യത്തിന് ബെസ്റ്റ് ഏത്
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്