Chicken Fry Masala Recipe: തട്ടുകട ചിക്കൻ ഫ്രൈ വീട്ടിലും ഉണ്ടാക്കാം; ഈ മസാല ഒന്ന് പരീക്ഷിച്ച് നോക്കൂ
Thattukada Style Chicken Fry Masala Mix Recipe: നമ്മൾ എങ്ങനെ ട്രൈ ചെയ്താലും ഇവ തയ്യാറാക്കാൻ അല്പം ബുദ്ധിമുട്ടാണ്. നാവിൽ കപ്പലോടിക്കുന്ന രുചിയും ആ കൊതിപ്പിക്കുന്ന നിറവും മൊരിഞ്ഞ മസാലക്കൂട്ടുകളും തന്നെയാണ് തട്ടുകടയിലെ ചിക്കൻ ഫ്രൈയുടെ പ്രധാന ആകർഷണം. അതേ തനത് തട്ടുകട രുചിയിൽ വീട്ടിലും വളരെ എളുപ്പത്തിൽ ചിക്കൻ ഫ്രൈ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. ചിക്കൻ വെന്തുവരുന്ന പാകത്തിന്, അവസാന നിമിഷം കുറച്ച് പച്ചമുളകും കരിവേപ്പിലയും എണ്ണയിലേക്ക് ഇട്ട് ചിക്കനൊപ്പം മൊരിച്ചെടുക്കുക.

തട്ടുകടയിലെ ഭക്ഷണം കഴിക്കാൻ ഇഷ്ടമില്ലാത്തവർ ചുരുക്കമാണ്. അതിൻ്റെ രുചിയും സ്വാദും വീട്ടിലെത്തിയാലും മാറില്ല. എന്നാൽ നമ്മൾ എങ്ങനെ ട്രൈ ചെയ്താലും ഇവ തയ്യാറാക്കാൻ അല്പം ബുദ്ധിമുട്ടാണ്. നാവിൽ കപ്പലോടിക്കുന്ന രുചിയും ആ കൊതിപ്പിക്കുന്ന നിറവും മൊരിഞ്ഞ മസാലക്കൂട്ടുകളും തന്നെയാണ് തട്ടുകടയിലെ ചിക്കൻ ഫ്രൈയുടെ പ്രധാന ആകർഷണം. അതേ തനത് തട്ടുകട രുചിയിൽ വീട്ടിലും വളരെ എളുപ്പത്തിൽ ചിക്കൻ ഫ്രൈ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. (Image Credit Source: Social Media)

ആവശ്യമായ ചേരുവകൾ: ചിക്കൻ: 1/2 കിലോ എല്ലോട് കൂടിയ കഷണങ്ങൾ, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: 1.5 ടേബിൾസ്പൂൺ, കശ്മീരി മുളകുപൊടി: 2 ടേബിൾസ്പൂൺ നല്ല നിറത്തിനും എരിവിനും, കുരുമുളകുപൊടി: 1 ടീസ്പൂൺ, ഗരം മസാല / ചിക്കൻ മസാല: 1/2 ടീസ്പൂൺ, ചെറുനാരങ്ങാനീര്: 1 ടേബിൾസ്പൂൺ, കോൺഫ്ലോർ: 1.5 ടേബിൾസ്പൂൺ മൊരിഞ്ഞു കിട്ടാൻ, കറിവേപ്പില, പച്ചമുളക്: ആവശ്യത്തിന്, ഉപ്പ്, വെളിച്ചെണ്ണ: ആവശ്യത്തിന്.

തയ്യാറാക്കുന്ന വിധം: കഴുകി വൃത്തിയാക്കിയ ചിക്കനിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, കാശ്മീരി മുളകുപൊടി, കുരുമുളകുപൊടി, ഗരം മസാല, ചെറുനാരങ്ങാനീര്, കോൺഫ്ലോർ, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി തിരുമ്മി യോജിപ്പിക്കുക. മസാല ചിക്കനിൽ നന്നായി പിടിക്കുന്നതിനായി കുറഞ്ഞത് 30 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ മാറ്റി വെക്കുക. ഇങ്ങനെ ചെയ്യുന്നത് ചിക്കൻ ഫ്രൈയുടെ രുചി വർദ്ദിപ്പിക്കും.

ശേഷം ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് നന്നായി ചൂടാക്കുക. എണ്ണ ചൂടാകുമ്പോൾ മരിനേറ്റ് ചെയ്ത ചിക്കൻ കഷണങ്ങൾ ഓരോന്നായി ഇടുക. തീ ഇടത്തരം ആക്കി വെച്ച് വേവിക്കുക. ചിക്കൻ പകുതി വേവാകുമ്പോൾ കുറച്ച് കറിവേപ്പിലയും നടുവേ കീറിയ പച്ചമുളകും എണ്ണയിലേക്ക് ഇട്ടുകൊടുക്കുക. ഇത് തട്ടുകടയിലെ ആ പ്രത്യേക മണം നൽകും. രണ്ടു വശവും നല്ലതുപോലെ മൊരിഞ്ഞ് ചുവന്ന നിറമാകുമ്പോൾ എണ്ണയിൽ നിന്ന് കോരി മാറ്റാം.

തട്ടുകട സ്റ്റൈൽ ക്രിസ്പി ലുക്ക് കിട്ടാൻ ചിക്കൻ വറുത്തു കോരിയ ശേഷം ബാക്കി വരുന്ന മസാലയും കറിവേപ്പിലയും എണ്ണയിലിട്ട് വറുത്ത് ചിക്കന് മുകളിലേക്ക് വിതറിക്കൊടുക്കാം. അതുകൂടാതെ ചിക്കൻ വെന്തുവരുന്ന പാകത്തിന്, അവസാന നിമിഷം കുറച്ച് പച്ചമുളകും കരിവേപ്പിലയും എണ്ണയിലേക്ക് ഇട്ട് ചിക്കനൊപ്പം മൊരിച്ചെടുക്കുക. ഇത് തട്ടുകട ഫ്രൈയുടെ മണം കൂട്ടും. കോൺഫ്ലവറിന് പകരം ചിലർ തൈരും ചേർക്കാറുണ്ട്.