പാൽ ശുദ്ധമാണോ എന്ന് എങ്ങനെ പരിശോധിക്കാം? വ്യാജന്മാരെ തിരിച്ചറിയാം | Kitchen Tips And Tricks, How to Check Milk Purity at Home, Pure Milk Identification hacks Malayalam news - Malayalam Tv9

Milk Adulteration: പാൽ ശുദ്ധമാണോ എന്ന് എങ്ങനെ പരിശോധിക്കാം? വ്യാജന്മാരെ തിരിച്ചറിയാം

Published: 

08 Oct 2026 | 11:07 AM

Milk Purity Check Tips And Tricks:കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആവശ്യമായ പോഷകങ്ങൾ അടങ്ങിയ ഭക്ഷണമെന്ന നിലയിൽ. ചായയായിട്ടോ അല്ലാതെയോ പാൽ നമ്മൾ കുടിക്കാറുണ്ട്. എന്നാൽ നമ്മൾ വാങ്ങുന്ന പാലിൽ വെള്ളം, ഡിറ്റർജന്റ്, അന്നജം, യൂറിയ അല്ലെങ്കിൽ സിന്തറ്റിക് രാസവസ്തുക്കൾ എന്നിവ അടങ്ങിയിട്ടുണ്ടോ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്നാൽ നമ്മൾ വിശ്വസിച്ച് വാങ്ങുന്ന പല പാക്കറ്റ് പാലുകളിലും ഒരുപക്ഷേ ഇത്തരം രാസവസ്തുക്കൾ ഉണ്ടായേക്കാനുള്ള സാധ്യതയുണ്ട്.

1 / 5
നമ്മുടെ ദിവസേനയുള്ള ഭക്ഷണക്രമത്തിൽ നിന്ന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പാൽ. പ്രത്യേകിച്ച് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആവശ്യമായ പോഷകങ്ങൾ അടങ്ങിയ ഭക്ഷണമെന്ന നിലയിൽ. ചായയായിട്ടോ അല്ലാതെയോ പാൽ നമ്മൾ കുടിക്കാറുണ്ട്. എന്നാൽ നമ്മൾ വാങ്ങുന്ന പാലിൽ വെള്ളം, ഡിറ്റർജന്റ്, അന്നജം, യൂറിയ അല്ലെങ്കിൽ സിന്തറ്റിക് രാസവസ്തുക്കൾ എന്നിവ അടങ്ങിയിട്ടുണ്ടോ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? (Image Credit Source: Getty Images)

2 / 5
എന്നാൽ നമ്മൾ വിശ്വസിച്ച് വാങ്ങുന്ന പല പാക്കറ്റ് പാലുകളിലും ഒരുപക്ഷേ ഇത്തരം രാസവസ്തുക്കൾ ഉണ്ടായേക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യ നിർദ്ദേശിക്കുന്ന ലളിതമായ ചില പരിശോധനകൾ വഴി വീട്ടിൽ വച്ചുതന്നെ പാലിന്റെ ശുദ്ധി മിനിറ്റുകൾക്കുള്ളിൽ കണ്ടെത്താനാകും. പാലിന്റെ ശുദ്ധി പരിശോധിക്കാൻ കഴിയുന്ന ചില ലളിതമായ മാർഗ്ഗങ്ങൾ നമുക്ക് നോക്കിയാലോ.

3 / 5
വാട്ടർ ടെസ്റ്റ്: പാലിൽ അമിതമായ അളവിൽ വെള്ളം കലർന്നിട്ടുണ്ടോ എന്ന് തിരിച്ചറിയാൻ സാധിക്കുന്ന മാർ​ഗമാണിത്. മിനുസമുള്ള അല്ലെങ്കിൽ ചരിഞ്ഞ പ്രതലത്തിൽ ഒരു തുള്ളി പാൽ ഒഴിക്കുക. ശുദ്ധമായ പാലാണെങ്കിൽ വെളുത്ത വര അല്ലെങ്കിൽ പാട് അവശേഷിപ്പിച്ച് സാവധാനത്തിൽ താഴേക്ക് ഒഴുകും. ഇനി വെള്ളം ചേർത്ത പാലാണെങ്കിൽ, യാതൊരു അടയാളവും അവശേഷിപ്പിക്കാതെ അത് വേഗത്തിൽ പാത്രത്തിന് താഴേക്ക് ഒഴുകിപ്പോകും.

4 / 5
ഡിറ്റർജന്റ് ടെസ്റ്റ്: ഒരു കുപ്പിയിൽ അഞ്ച് മില്ലി പാലും അതിന് തുല്യമായ അളവിൽ വെള്ളവും ഒഴിക്കുക. കുപ്പി നന്നായി കുലുക്കുക ശുദ്ധമായ പാലാണെങ്കിൽ, പാലിന്റെ സ്വാഭാവികമായ ചെറിയ പത മാത്രമേ രൂപപ്പെടൂ. കൃത്രിമ പാലാണെങ്കിൽ, സോപ്പുപത പോലെ കട്ടിയുള്ള പത ഉയരത്തിൽ രൂപപ്പെടുകയും ഏറെ നേരം നിലനിൽക്കുകയും ചെയ്യും. ഇത്തരം അവസ്ഥയിൽ കണ്ടാൽ അത് ഉപയോ​ഗിക്കാതിരിക്കുക.

5 / 5
സ്പർശനവും മണവും: രണ്ട് തുള്ളി പാൽ വിരലുകൾക്കിടയിൽ വച്ച് തിരുമ്മി നോക്കുക. സോപ്പുപോലെ വഴുവഴുപ്പ് തോന്നുന്നുവെങ്കിൽ അത് സിന്തറ്റിക് പാലാണ്. അതുപോലെ പാൽ തിളപ്പിക്കുമ്പോൾ മഞ്ഞനിറമാകുകയോ കയ്പ്പ് രസം തോന്നുകയോ ചെയ്താലും മായം കലർന്നതാണെന്ന് ഉറപ്പിക്കാം. ഇത്തരത്തിലുള്ള ഏതെങ്കിലും സാഹചര്യത്തിൽ നിങ്ങൾ വാങ്ങിയ പാൽ കണ്ടാൽ അത് പിന്നീട് ഉപയോ​ഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

Loading...
Unable to load recommendations.
Follow Us
ലാപ്‌ടോപ് കേടാകാതെ എങ്ങനെ വൃത്തിയാക്കാം?
മുടി കഴുകാൻ ഇനി കാപ്പിപ്പൊടി! ഫലം കണ്ടാൽ അത്ഭുതപ്പെടും
വെറൈറ്റി ലുക്കുള്ള ഹോണ്ടയുടെ സിബി 125 ഹോർണറ്റ്
ദിവസവും ജിമ്മിൽ പോയാൽ വേഗത്തിൽ മസിൽ വളരുമോ? സത്യമിതാണ്!
ഷൂവിടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല