Kayam Podi Making: കായപ്പൊടി പുറത്തുനിന്ന് വാങ്ങാൻ വരട്ടെ; വീട്ടിൽ തന്നെ എളുപ്പത്തിൽ പൊടിച്ചെടുക്കാം
Kayam Podi Making At Home: കട്ടക്കായം മിക്സിയിലിട്ട് പൊടിച്ചെടുക്കാൻ നോക്കുമ്പോൾ മിക്സിയുടെ ബ്ലേഡ് കേടാവുന്നു എന്നത് വീട്ടമ്മമാർ പരാതിപ്പെടാറുണ്ട്. പക്ഷേ കൃത്യമായി രീതിയിൽ ചെയ്താൽ ഇത്തരം ബുദ്ധിമുട്ടുകൾ ഒന്നും നേരിടേണ്ടി വരില്ല. ആദ്യം തന്നെ കടകളിൽ നിന്ന് നല്ല കട്ടക്കായം വാങ്ങുക. ഈ വാങ്ങുന്ന കട്ടക്കായം വലിപ്പമുള്ളതാണെങ്കിൽ ഒരു കല്ല് ഉപയോഗിച്ച് ഇടിച്ച് ചെറിയ വലിപ്പത്തിലുള്ള കഷണങ്ങളാക്കി മാറ്റുക.

പാചകത്തിൽ മണവും രുചിയും കൂട്ടാൻ നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് കായപ്പൊടി (Asafoetida/Hing). എന്നാൽ കടകളിൽ നിന്ന് വാങ്ങുന്ന ഭൂരിഭാഗം കായപ്പൊടികളിലും വളരെയധികം മായം ചേർക്കാറുണ്ട്. ഇത് വിഭവങ്ങളുടെ യഥാർത്ഥ രുചിയും മണവും കെടുത്താൻ കാരണമാകും. കൂടാതെ നമ്മുടെ ആരോഗ്യത്തെയും അപകടത്തിലാക്കും. മായമില്ലാത്ത, നല്ല മണമുള്ള ശുദ്ധമായ കായപ്പൊടി വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. (Image Credit Source: Getty Images)

കട്ടക്കായം മിക്സിയിലിട്ട് പൊടിച്ചെടുക്കാൻ നോക്കുമ്പോൾ മിക്സിയുടെ ബ്ലേഡ് കേടാവുന്നു എന്നത് വീട്ടമ്മമാർ പരാതിപ്പെടാറുണ്ട്. പക്ഷേ കൃത്യമായി രീതിയിൽ ചെയ്താൽ ഇത്തരം ബുദ്ധിമുട്ടുകൾ ഒന്നും നേരിടേണ്ടി വരില്ല. ആദ്യം തന്നെ കടകളിൽ നിന്ന് നല്ല കട്ടക്കായം വാങ്ങുക. ഈ വാങ്ങുന്ന കട്ടക്കായം വലിപ്പമുള്ളതാണെങ്കിൽ ഒരു കല്ല് ഉപയോഗിച്ച് ഇടിച്ച് ചെറിയ വലിപ്പത്തിലുള്ള കഷണങ്ങളാക്കി മാറ്റുക.

ഒരു പാനിലേക്ക് കഷ്ണങ്ങളാക്കി വച്ചിരിക്കുന്ന ഈ കായം ചേർക്കുക. കുറഞ്ഞ തീയിൽ വെച്ച് ഇളക്കിക്കൊണ്ടിരിക്കുക. കരിഞ്ഞുപോകരുത്. ചൂടാകുമ്പോൾ നല്ലൊരു മണം പുറത്തേക്ക് വരും. കായം പൂർണ്ണമായും മൊരിഞ്ഞ്, കല്ലുപോലെയാകാതെ ഉള്ളിലെ ഈർപ്പം മാറി വരണം. കട്ടക്കായം വലിയ കഷ്ണമായി തന്നെ വറുക്കാൻ ഇടരുത്. കത്രികയോ മൂർച്ചയുള്ള കത്തിയോ ഉപയോഗിച്ച് ചെറിയ കഷ്ണങ്ങളാക്കി കായം മുറിച്ചെടുക്കാൻ മറക്കരുത്.

മൊരിഞ്ഞു വന്ന കായം അടുപ്പിൽ നിന്ന് മാറ്റി ഒരു പ്ലേറ്റിൽ പരത്തി തണുക്കാൻ വെക്കുക. കായം ചൂടോടെ മിക്സിയിലിട്ടാൽ അത് ഒട്ടിപ്പിടിച്ച് കട്ടയായി പോകും. അചതിനാൽ നന്നായി തണുത്ത ശേഷം മാത്രമെ പൊടിക്കാവൂ. നന്നായി തണുത്ത ശേഷം ഒരു ഉണങ്ങിയ മിക്സിയുടെ ജാറിലിട്ട് നന്നായി പൊടിച്ചെടുക്കുക. കൂടുതൽ ദിവസം കേടാകാതിരിക്കാൻ ആവശ്യമുണ്ടെങ്കിൽ മാത്രം ഒരു ടേബിൾ സ്പൂൺ അരിപ്പൊടിയോ ഉപ്പോ കൂടെ ചേർത്ത് പൊടിക്കാം.

പൊടിച്ചെടുത്ത കായപ്പൊടി ഈർപ്പമില്ലാത്ത ഗ്ലാസ് കുപ്പിയിലോ എയർ ടൈറ്റ് കണ്ടെയ്നറിലോ സൂക്ഷിക്കുക. നനഞ്ഞ സ്പൂൺ ഉപയോഗിച്ച് ഒരുകാരണവശാലും കായപ്പൊടി എടുക്കരുത്. നേരിട്ട് വെയിൽ അടിക്കാത്ത തണുപ്പുള്ള സ്ഥലത്ത് വെച്ചാൽ മാസങ്ങളോളം ഇതിന്റെ മണവും ഗുണവും നഷ്ടപ്പെടാതെ ഇരിക്കും. ഇങ്ങനെ തയ്യാറാക്കുന്ന ഒരു നുള്ളു കായപ്പൊടി ചേർത്താൽ തന്നെ കറികൾക്ക് മികച്ച മണം ലഭിക്കും.