പാൽപ്പാട കളയല്ലേ... ശുദ്ധമായ നെയ്യ് വീട്ടിൽ തന്നെ തയ്യാറാക്കാം; കടയിലെ മായം പേടിക്കേണ്ട | Kitchen Tips And Tricks, How To Make Ghee At Home, Here Is Step By Step Guide Malayalam news - Malayalam Tv9

Ghee Making Tips: പാൽപ്പാട കളയല്ലേ… ശുദ്ധമായ നെയ്യ് വീട്ടിൽ തന്നെ തയ്യാറാക്കാം; കടയിലെ മായം പേടിക്കേണ്ട

Published: 

06 Nov 2026 | 10:37 AM

How To Make Ghee At Home: ദിവസവും പാലിൽ നിന്ന് ലഭിക്കുന്ന പാൽപ്പാട മാറ്റിവെച്ചാൽ പൂർണ്ണമായും പ്രകൃതിദത്തവും നല്ല മണവും രുചിയുമുള്ള മണൽത്തരി പോലുള്ള നല്ല പശുവിൻ നെയ്യ് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതേയുള്ളൂ. ഇതാ പാൽപ്പാടയിൽ നിന്ന് ഒരു തുള്ളി പോലും നഷ്ടമാക്കാതെ മണമുള്ള നാടൻ നെയ്യ് ഉണ്ടാക്കുന്ന എളുപ്പവഴി. നെയ്യ് സൂക്ഷിക്കുന്ന കുപ്പിയിലും അത് കോരിയെടുക്കുന്ന സ്പൂണിലും ഒരു തുള്ളി വെള്ളം പോലും ഉണ്ടാകരുത്.

1 / 5
കടകളിൽ നിന്ന് വാങ്ങുന്ന പല ബ്രാൻഡ് നെയ്യിലും മായം കലരാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ ദിവസവും പാലിൽ നിന്ന് ലഭിക്കുന്ന പാൽപ്പാട  മാറ്റിവെച്ചാൽ പൂർണ്ണമായും പ്രകൃതിദത്തവും നല്ല മണവും രുചിയുമുള്ള മണൽത്തരി പോലുള്ള നല്ല പശുവിൻ നെയ്യ് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതേയുള്ളൂ. ഇതാ പാൽപ്പാടയിൽ നിന്ന് ഒരു തുള്ളി പോലും നഷ്ടമാക്കാതെ മണമുള്ള നാടൻ നെയ്യ് ഉണ്ടാക്കുന്ന എളുപ്പവഴി. (Image Credit Source: Getty Images)

2 / 5
തയ്യാറാക്കേണ്ട രീതി: ആദ്യമായി ചെയ്യേണ്ടത് കുറച്ച് പാലെടുത്ത് അതിൽ പകുതി വെള്ളം ചേർത്ത് തിളപ്പിച്ച് അതിൻ്റെ പാട മാറ്റി വെയ്ക്കുക എന്നതാണ്. പാട മാറ്റി വെയ്ക്കുമ്പോൾ അതിൽ അല്പം തൈര് ചേർക്കുന്നത് നല്ലതാണ്. പാൽപ്പാട കേടാകാതെ സൂക്ഷിയ്ക്കാൻ ഇത് സഹായിക്കും. പതിവായി ചെറിയ അളവ് പാലിൽ നിന്നാണ് പാട ശേഖരിയ്ക്കുന്നതെങ്കിൽ തുടർച്ചയായി രണ്ടാഴ്ചയെങ്കിലും ഇതുപോലെ പാട ശേഖരിച്ചു ഫ്രിഡ്ജിൽ സൂക്ഷിയ്ക്കണം.

3 / 5
ആവശ്യത്തിന് പാൽപ്പാട ലഭിച്ചു കഴിഞ്ഞാൽ ഇത് പുറത്തെടുത്ത് വയ്ക്കുക. തണുപ്പ് മാറിയ പാൽപ്പാട മിക്സിയുടെ ജാറിലേക്ക് മാറ്റുക. ഇതിലേക്ക് കുറച്ച് തണുത്ത വെള്ളമോ ഐസ് ക്യൂബുകളോ ചേർത്ത് 1-2 മിനിറ്റ് അടിച്ചെടുക്കുക. പാൽപ്പാടയിൽ നിന്ന് വെണ്ണ വേർപെട്ട് മുകളിൽ തെളിഞ്ഞു വരുന്നത് കാണാനാകും. ശേഷം ഈ വെണ്ണ തണുത്ത വെള്ളത്തിലേക്ക് മാറ്റുക. തണുത്ത വെള്ളത്തിൽ കിടക്കുമ്പോൾ വെണ്ണ നല്ല കട്ടിയായി ലഭിയ്ക്കും.

4 / 5
ശേഷം ഒരു പാൻ എടുത്ത് നിങ്ങൾ മാറ്റിവച്ചിരിക്കുന്ന വെണ്ണ എടുത്ത് കുറഞ്ഞ തീയിൽ ചൂടാക്കുക. 20 മിനിറ്റ് നേരമെങ്കിലും തുടർച്ചയായി ഇളക്കാൻ ശ്രദ്ധിയ്ക്കണം. ഇനി പാൽപ്പാട തരികളായി അടിയിൽ ഉറയുകയും നെയ്യ് കുറച്ചു സമയത്തിന് ശേഷം മുകളിൽ പൊങ്ങി വരുന്നതും കാണാനാകും. ഈ നെയ്യ് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ഇത്രയും കാര്യങ്ങൾ ചെയ്യുന്നതോടെ ശുദ്ധമായ നെയ്യ് റെഡിയാകും. ഇത് നന്നായി അരിച്ചു സൂക്ഷിച്ചാൽ ഏറെക്കാലം കേടു കൂടാതെ ഉപയോഗിക്കാനാകും.

5 / 5
ശ്രദ്ധിക്കേണ്ട കാര്യം: നെയ്യ് സൂക്ഷിക്കുന്ന കുപ്പിയിലും അത് കോരിയെടുക്കുന്ന സ്പൂണിലും ഒരു തുള്ളി വെള്ളം പോലും ഉണ്ടാകരുത്. നന്നായി മൂപ്പിച്ചെടുത്ത നെയ്യ് പുറത്തുവെച്ചാൽ തന്നെ ആറ് മാസത്തിൽ കൂടുതൽ കേടുകൂടാതെ ഇരിക്കും. വെണ്ണ എടുത്ത ശേഷം ബാക്കിവരുന്ന ദ്രാവകം കളയേണ്ടതില്ല, പകരം ഇത് കാച്ചിയ മോരായോ തൈരായ ഉപയോഗിക്കാം.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ സൂക്ഷിക്കരുത്; എന്തുകൊണ്ട്?
കിടിലൻ പെർഫോമൻസ്! ഹീറോയുടെ പവർ ഫുൾ ബൈക്ക്
ദീപാവലിക്ക് ശേഷം ത്രിഗ്രഹയോഗം! ആർക്കൊക്കെ നേട്ടം
ആമസോൺ ദീപാവലി എഡിഷൻ സെയിൽ: റെഡിമി ടർബോ 5 ഡീൽ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി