8th Pay Commission: ശമ്പളം കൂടുമ്പോൾ നികുതിയും കൂടുമോ? 8-ാം ശമ്പള കമ്മീഷനിൽ ജീവനക്കാർ അറിയേണ്ട കാര്യങ്ങൾ
8th Pay Commission Tax Details: എട്ടാം കേന്ദ്ര ശമ്പള കമ്മീഷന് കീഴിൽ, ഫിറ്റ്മെന്റ് ഫാക്ടർ 3.833 മുതൽ 4 വരെയാക്കി വർദ്ധിപ്പിക്കണമെന്നും പ്രതിമാസ അടിസ്ഥാന ശമ്പളം 69,000 രൂപ മുതൽ 72,000 രൂപ വരെയാക്കണമെന്നുമാണ് ജീവനക്കാരുടെയും പെൻഷൻകാരുടെയും സംഘടനകൾ ആവശ്യപ്പെട്ടിരിക്കുന്നത്.
രാജ്യത്തെ കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് എട്ടാം ശമ്പള കമ്മീഷൻ (8th Pay Commission). പുതിയ ശമ്പള കമ്മീഷൻ നടപ്പിലാകുന്നതോടെ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിലും അലവൻസുകളിലും വലിയ വർദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഈ ഈ വർദ്ധനവ് ജീവനക്കാരുടെ ആദായനികുതിയെ (Income Tax) എങ്ങനെ ബാധിക്കും? എല്ലാ ജീവനക്കാരുടെയും നികുതി വർദ്ധിക്കുമോ? പരിശോധിക്കാം…..
നികുതി കൂടുമോ?
ശമ്പള കമ്മീഷൻ നിലവിൽ വരുന്നതോടെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം വർദ്ധിക്കുകയും, കൈയ്യിൽ കൂടുതൽ പണം എത്തുമ്പോൾ അത് പണപ്പെരുപ്പത്തെയും വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുകളെയും നേരിടാൻ സഹായിക്കുകയും ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഈ ശമ്പള വർദ്ധനവ് വരുമാനത്തെ മാത്രമല്ല, ആദായ നികുതിയെയും ബാധിക്കുമെന്നതാണ് മറ്റൊരു വസ്തുത.
എട്ടാം കേന്ദ്ര ശമ്പള കമ്മീഷന് കീഴിൽ, ഫിറ്റ്മെന്റ് ഫാക്ടർ 3.833 മുതൽ 4 വരെയാക്കി വർദ്ധിപ്പിക്കണമെന്നും പ്രതിമാസ അടിസ്ഥാന ശമ്പളം 69,000 രൂപ മുതൽ 72,000 രൂപ വരെയാക്കണമെന്നുമാണ് ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെട്ടിരിക്കുന്നത്. അതായത്, ജീവനക്കാരുടെ വാർഷിക വരുമാനം വർദ്ധിക്കുന്നതിനനുസരിച്ച് അവർക്ക് മുമ്പത്തേക്കാൾ ഉയർന്ന തുക ആദായനികുതിയായി നൽകേണ്ടി വന്നേക്കാം.
ALSO READ: പെൻഷൻ നേരത്തെ കിട്ടുമോ? കോടതി നോ പറഞ്ഞു, പ്രതീക്ഷ ശമ്പള കമ്മീഷനിൽ
നികുതി എല്ലാവർക്കും കൂടുമോ?
ശമ്പള വർദ്ധനവ് ഉണ്ടായതുകൊണ്ട് മാത്രം എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാരുടെയും ആദായനികുതി വർദ്ധിക്കണമെന്നില്ല. നിങ്ങളുടെ വരുമാനത്തിന്മേൽ എത്രത്തോളം ആദായനികുതി ബാധകമാകും എന്നത് ശമ്പള വർദ്ധനവിന് ശേഷമുള്ള നിങ്ങളുടെ വാർഷിക നികുതി വിധേയമായ വരുമാനത്തെയും (Taxable Income) നിങ്ങൾ ഏത് ടാക്സ് സ്ലാബിലാണ് ഉൾപ്പെടുന്നത് എന്നതിനെയും പൂർണ്ണമായി ആശ്രയിച്ചിരിക്കും. എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കിയതിനുശേഷമുള്ള വർദ്ധനവ് മൂലം നിങ്ങളുടെ ടാക്സ് സ്ലാബ് മാറുകയാണെങ്കിൽ, ആ പുതിയ സ്ലാബിലെ അധിക വരുമാനത്തിന് ഉയർന്ന നിരക്കിൽ നികുതി ഈടാക്കുന്നതാണ്.
ശമ്പളത്തിൽ ചെറിയ വർദ്ധനവ് മാത്രമാണ് ഉണ്ടാകുന്നതെങ്കിൽ, നികുതിക്ക് വിധേയമായ വരുമാനം പഴയ ടാക്സ് സ്ലാബിൽ തന്നെയാണെങ്കിൽ അത്തരം കേന്ദ്ര ജീവനക്കാരുടെ നികുതി ഭാരത്തിൽ വലിയ മാറ്റമുണ്ടാകില്ല. എന്നാൽ ഇതിനു വിപരീതമായി, ശമ്പളത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകുകയും വരുമാനം അടുത്ത ടാക്സ് സ്ലാബിലേക്ക് ഉയർന്നാൽ നികുതി ഭാരം വർദ്ധിച്ചേക്കാം. ഇതിൽ നികുതി സമ്പ്രദായവും വലിയ സ്വാധീനം ചെലുത്തുന്നുണ്ട്.
പഴയ നികുതി സമ്പ്രദായപ്രകാരം ഭവന വായ്പ പലിശ, ഇൻഷുറൻസ്, നിക്ഷേപങ്ങൾ എന്നിവയുൾപ്പെടെയുള്ള മറ്റ് അർഹമായ കിഴിവുകൾ ക്ലെയിം ചെയ്യാൻ സാധിക്കും. അതിനാൽ ഏത് സമ്പ്രദായമാണ് തങ്ങൾക്ക് അനുയോജ്യമെന്ന് ഉറപ്പുവരുത്താൻ ജീവനക്കാർ പഴയതും പുതിയതുമായ നികുതി സമ്പ്രദായങ്ങൾ താരതമ്യം ചെയ്തു നോക്കേണ്ടതാണ്.
English Summary:
Employee unions have reportedly demanded a fitment factor of 3.833 to 4, seeking a minimum basic salary of Rs 69,000 to Rs 72,000 per month. Although a higher salary could provide employees with greater take-home income and relief from rising living costs, it may also push some employees into higher income tax slabs.