Wood Spoon Cleaning: തടിയുടെ തവി അടുക്കളയിലുണ്ടോ? പൂപ്പൽ മാറ്റി പുതുപുത്തനാക്കാൻ എളുപ്പവഴികൾ
Wooden Spoon Care Tips: തടിയുടെ സുഷിരങ്ങൾക്കുള്ളിൽ ഭക്ഷണാവശിഷ്ടങ്ങളും ഈർപ്പവും തങ്ങിനിൽക്കുന്നതാണ് പെട്ടെന്ന് തന്നെ പൂപ്പൽ വരാനുള്ള കാരണം. ഇത് ഭക്ഷ്യവിഷബാധയ്ക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. എന്നാൽ ഇവ ശരിയായ രീതിയിൽ വൃത്തിയാക്കി സൂക്ഷിച്ചില്ലെങ്കിൽ വളരെ വേഗത്തിൽ പൂപ്പലും ബാക്ടീരിയകളും പിടിക്കാൻ സാധ്യതയുണ്ട്. തടിയുടെ തവികൾ പുതുപുത്തനായി സൂക്ഷിക്കാനും പൂപ്പൽ അകറ്റാനുമുള്ള ചില കിടിലൻ അടുക്കള ടിപ്സ് നമുക്ക് നോക്കിയാലോ.

നോൺ-സ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്നവർക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് തടിയുടെ തവികളും സ്പൂണുകളും. പാത്രങ്ങളിൽ പോറലുകൾ വീഴാതിരിക്കാനും, ചൂട് കൈകളിലേക്ക് എത്താതിരിക്കാനും തടി തവികൾ ഏറെ സഹായിക്കും. എന്നാൽ ഇവ ശരിയായ രീതിയിൽ വൃത്തിയാക്കി സൂക്ഷിച്ചില്ലെങ്കിൽ വളരെ വേഗത്തിൽ പൂപ്പലും ബാക്ടീരിയകളും പിടിക്കാൻ സാധ്യതയുണ്ട്. (Image Credit Source: Getty Images)

തടിയുടെ സുഷിരങ്ങൾക്കുള്ളിൽ ഭക്ഷണാവശിഷ്ടങ്ങളും ഈർപ്പവും തങ്ങിനിൽക്കുന്നതാണ് പെട്ടെന്ന് തന്നെ പൂപ്പൽ വരാനുള്ള കാരണം. ഇത് ഭക്ഷ്യവിഷബാധയ്ക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. തടിയുടെ തവികൾ പുതുപുത്തനായി സൂക്ഷിക്കാനും പൂപ്പൽ അകറ്റാനുമുള്ള ചില കിടിലൻ അടുക്കള ടിപ്സ് നമുക്ക് നോക്കിയാലോ.

വെള്ളത്തിൽ കുതിർത്ത് വെക്കരുത്: പാത്രങ്ങൾ കഴുകാനായി സിങ്കിൽ വെള്ളത്തിൽ തടിയുടെ തവികൾ ദീർഘനേരം ഇട്ടുവെക്കരുത്. തടി വെള്ളം വലിച്ചെടുക്കുകയും വിണ്ടുകീറാനും പൂപ്പൽ വരാനും കാരണമാവുകയും ചെയ്യും. അമിതമായ ചൂടും വെള്ളം തടിയുടെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്തും. അതിനാൽ കൈകൊണ്ട് തന്നെ കഴുകുന്നതാണ് നല്ലത്.

നാരങ്ങയും ഉപ്പും കൊണ്ടുള്ള സ്ക്രബ്ബിംഗ്: തടിയുടെ തവികളിലെ കറയും ദുർഗന്ധവും മാറ്റാൻ ഏറ്റവും മികച്ച മാർഗ്ഗമാണിത്. തവിയിൽ അല്പം കല്ലുപ്പോ പൊടിയുപ്പോ വിതറിയ ശേഷം പകുതി മുറിച്ച നാരങ്ങ ഉപയോഗിച്ച് നന്നായി ഉരയ്ക്കുക. 5 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി ഉണക്കിയെടുത്താൽ തവി വെട്ടിത്തിളങ്ങും.

ബേക്കിംഗ് സോഡയും വിനാഗിരിയും: പൂപ്പലോ കറുത്ത പാടുകളോ കണ്ടുതുടങ്ങിയാൽ 1 ടേബിൾസ്പൂൺ ബേക്കിംഗ് സോഡയിൽ അല്പം വെള്ളമോ വിനാഗിരിയോ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് തവിയിൽ പുരട്ടി 10 മിനിറ്റ് വെച്ച ശേഷം നന്നായി ഉരച്ച് കഴുകുക. അണുക്കളെ നശിപ്പിക്കാൻ ഇത് ഏറെ സഹായിക്കും.