Mammootty: “എൻ്റെ ഡ്രൈവിംഗിന് അത്ര സൽപ്പേരില്ല; ഞാനെന്തായാലും നന്നാവാൻ തീരുമാനിച്ചു”; ചിരിപ്പിച്ചും ചിന്തിപ്പിച്ചും മമ്മൂട്ടി!
Mammootty Shares Tips on Safe Driving: 99 ശതമാനം അപകടങ്ങളും മനുഷ്യരുടെ തെറ്റുകൾ കാരണമാണ് സംഭവിക്കുന്നത്. മെക്കാനിക്കൽ എറർ വെറും ഒരു ശതമാനം മാത്രമാണ്. അശ്രദ്ധമായി വാഹനമോടിക്കുന്നതുകൊണ്ടോ, ശ്രദ്ധയില്ലാതെ റോഡിലൂടെ നടക്കുകയോ ഒക്കെ ചെയ്യുന്നതുകൊണ്ട് തന്നെയാണ് അപകടങ്ങൾ ഉണ്ടാകുന്നത്. നമ്മൂടെ സുരക്ഷ മറ്റുള്ളവരുടെ കയ്യിലാണ് എന്ന ചിന്തയോടെ രോഡിലൂടെ നടക്കരുത്. പലരും വീട്ടിലെ ഹാളിലൂടെ നടക്കുന്ന മട്ടിൽ ഫോണിൽ മുഴുകിയാണ് റോഡിലൂടെ നടക്കുന്നത്
സ്വന്തം ഡ്രൈവിംഗിനെ ട്രോളി മലയാളികളുടെ സ്വന്തം മമ്മൂട്ടി. റോഡ് വാഹനം ഓടിക്കുന്നവരും, കാൽനടയാത്രക്കാരും ഒരുപോലെ ശ്രദ്ധിക്കണം എന്നും മമ്മൂട്ടി പറഞ്ഞൂ. റോഡുകൾ അഭ്യാസ പ്രകടണങ്ങൾക്കുള്ളതല്ല എന്ന് അദ്ദേഹം യുവാക്കളെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നുണ്ട്. റോഡപകടങ്ങളും മരണങ്ങളും കുറയ്ക്കുക ലക്ഷ്യമിട്ട് കേരള സർക്കാരും മോട്ടോർ വാഹന വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ജീവ-സുയാത്ര എന്ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണ് ചിരിയും ചിന്തയും നിറച്ച മമ്മൂട്ടിയുടെ വാക്കുകൾ.
മമ്മൂട്ടിയാണ് പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ. എന്നാൽ തന്നെ ഇത്തരം ഒരു പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുത്തപ്പോൾ ഭയന്നുപോയി എന്ന് മമ്മൂട്ടി തമാശയായി പറയുന്നു. “എൻ്റെ ഡ്രൈവിംഗ് അത്ര സൽപ്പേരുള്ളതല്ല” എന്നതാണ് അദ്ദേഹം അതിന് പറഞ്ഞ കാരണം. “വളരെ ആവേശത്തോടെ വണ്ടിയോടിക്കുന്നയാളാണ് ഞാൻ. എനിക്ക് സ്പീഡ് ഇഷ്ടമാണ്. പക്ഷേ സ്പീഡുണ്ടെങ്കിലും നമുക്ക് ജാഗ്രതയും ഏകാഗ്രതയും ശ്രദ്ധയും ഉത്തരവാദിത്തവും ഉണ്ടായാൽ അപകടങ്ങൾ ഒഴിവാക്കാം. അങ്ങനെയാണ് ഞാൻ വണ്ടിയോടിക്കാറുള്ളത്. പക്ഷേ ഈ അടുത്ത കാലത്തായി വണ്ടിയോടിക്കാറില്ല” മമ്മൂട്ടി പറഞ്ഞു.
വാഹനങ്ങളുടെ തിരക്ക് ദിനംപ്രതി കൂടിവരികയാണ്. സ്വാഭാവികമായും അപകടങ്ങളും വർധിക്കും. 99 ശതമാനം അപകടങ്ങളും മനുഷ്യരുടെ തെറ്റുകൾ കാരണമാണ് സംഭവിക്കുന്നത്. മെക്കാനിക്കൽ എറർ വെറും ഒരു ശതമാനം മാത്രമാണ്. അശ്രദ്ധമായി വാഹനമോടിക്കുന്നതുകൊണ്ടോ, ശ്രദ്ധയില്ലാതെ റോഡിലൂടെ നടക്കുകയോ ഒക്കെ ചെയ്യുന്നതുകൊണ്ട് തന്നെയാണ് അപകടങ്ങൾ ഉണ്ടാകുന്നത്. നമ്മൂടെ സുരക്ഷ മറ്റുള്ളവരുടെ കയ്യിലാണ് എന്ന ചിന്തയോടെ രോഡിലൂടെ നടക്കരുത്. പലരും വീട്ടിലെ ഹാളിലൂടെ നടക്കുന്ന മട്ടിൽ ഫോണിൽ മുഴുകിയാണ് റോഡിലൂടെ നടക്കുന്നത്. വാഹനം ഓടിക്കുന്നവരും ശ്രദ്ധ പുലർത്തണം എന്നും മമ്മൂട്ടി പറയുന്നു.
മത്സര ഓട്ടങ്ങളാണ് പലപ്പോഴും വലിയ അപകടങ്ങൾക്ക് കാരണമാകുന്നത് എന്നും മമ്മൂട്ടി പറയുന്നു. മത്സര ഓട്ടം കുറയ്ക്കുന്നതിനായി ബസ്സുകൾ അനുവദിക്കുന്ന സമയങ്ങളിൽ മാറ്റം വരുത്തുന്നതിനെ കുറിച്ച് സർക്കാരിന് ആലോചിക്കാവുന്നതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഭ്യാസങ്ങൾ നടത്താനുള്ള ഇടം റോഡല്ല എന്ന് മമ്മൂട്ടി യുവാക്കളെ ഓർമ്മപ്പെടുത്തുന്നുമുണ്ട്. അത് പഠിക്കാനും ചെയ്യാനുമുള്ള ട്രാക്കുകളും മറ്റു സംവിധാനങ്ങളും ഇന്നുണ്ട്. അതിനാൽ വാഹനത്തിൻ്റെ സ്പീഡ് പരീക്ഷാനുള്ള ഒരിടമായി റോഡുകളെ മാറ്റരുത് എന്നും മമ്മൂട്ടി പറയുന്നു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെറുപ്പം മുതൽ തന്നെ കുട്ടികളെ പഠിപ്പിക്കണം എന്ന നിർദ്ദേശവും അദ്ദേഹം മുന്നോട്ടുവച്ചു “ഈ ചുമതല എനിക്കൊരു ഭാരമാണ്. ആദ്യം ഞാൻ നന്നാവണമല്ലോ, അതുകൊണ്ട് ഞാൻ നന്നാവാൻ തിരുമാനിച്ചു” എന്ന് പറഞ്ഞുകൊണ്ട് സദസ്സിൽ ചിരി പടർത്തിയാണ് മമ്മൂട്ടി പ്രസംഗം അവസാനിപ്പിച്ചത്.
English Summary
Speaking as the brand ambassador for Kerala’s road safety initiative ‘Jeeva-Suyathra,’ Mammootty playfully admitted his bad driving reputation while urging youth and pedestrians to practice caution and focus.