AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

പാടത്ത് മീൻപിടിക്കാൻ പോയ വിദ്യാർഥി സ്റ്റേ കമ്പിയിൽനിന്ന് ഷോക്കേറ്റ് മരിച്ചു

Student dies in Malappuram after electric shock from KSEB stay wire: വീടിന് സമീപത്തെ പാടത്ത് വച്ചായിരുന്നു അപകടം. മീൻപിടിക്കാൻ പോയതായിരുന്നു ജുനൈദ്. ഇതിനിടെ പോസ്റ്റിലെ പൊട്ടിക്കിടന്ന സ്റ്റേ കമ്പിയിൽ പിടിച്ചപ്പോൾ ഷോക്കേൽക്കുകയായിരുന്നു. കുട്ടിയെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പാടത്ത് മീൻപിടിക്കാൻ പോയ വിദ്യാർഥി സ്റ്റേ കമ്പിയിൽനിന്ന് ഷോക്കേറ്റ് മരിച്ചു
Student Dies In Malappuram After Electric Shock From Kseb Stay WireImage Credit source: Special Arrangement
Prasanth Kumar
Prasanth Kumar | Published: 15 Nov 2026 | 05:21 PM

മലപ്പുറം: പാടത്ത് മീൻപിടിക്കാൻ പോയ വിദ്യാർഥിക്ക് കെഎസ്ഇബി സ്റ്റേ കമ്പിയിൽ നിന്ന് ഷോക്കേറ്റ് ദാരുണാന്ത്യം. തിരൂരങ്ങാടി ചെറുമുക്ക് പടിഞ്ഞാറേത്തറ സ്വദേശി ഷിഹാബുദ്ദീന്റെ മകൻ ജുനൈദാണ് (13) മരിച്ചത്. വീടിന് സമീപത്തെ പാടത്ത് വച്ചായിരുന്നു അപകടം. മീൻപിടിക്കാൻ പോയതായിരുന്നു ജുനൈദ്. ഇതിനിടെ പോസ്റ്റിലെ പൊട്ടിക്കിടന്ന സ്റ്റേ കമ്പിയിൽ പിടിച്ചപ്പോൾ ഷോക്കേൽക്കുകയായിരുന്നു. കുട്ടിയെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്റ്റേ കമ്പിയുടെ ഒരു ഭാഗം ഹൈ വോൾട്ടേജ് ലൈനിൽ തട്ടിനിൽക്കുന്ന നിലയിൽ ആയിരുന്നു എന്ന് നാട്ടുകാർ പറയുന്നു.

സ്റ്റേ കമ്പിയുടെ ഒരു ഭാഗം ഹൈ വോൾട്ടേജ് ലൈനിൽ തട്ടിനിൽക്കുന്നതിനെ കുറിച്ച് പലതവണ പരാതി നൽകിയിരുന്നു എന്ന് നാട്ടുകാർ പറയുന്നു. സംഭവം ചൂണ്ടിക്കാട്ടിയിട്ടും ഇടപെടാൻ അ‌ധികൃതർ തയാറായില്ല. ഈ അ‌നാസ്ഥയാണ് ഇപ്പോൾ 13 വയസുകാരന്റെ ജീവനെടുക്കാൻ ഇടയാക്കിയത് എന്ന് നാട്ടുകാർ ആരോപിച്ചു. അ‌പകടത്തിന് പിന്നാലെ കുറ്റക്കാർക്കെതിരേ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകി.

Follow Us