AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Holiday: നാളെ വീട്ടിലിരിക്കാം! തിങ്കളാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചു

Kerala Palakkad Local Holiday for Kalpathy Ratholsavam on Nov 16: കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് പാലക്കാട് താലൂക്ക് പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിങ്കളാഴ്ചയാണ് രഥോത്സവത്തിന്റെ പ്രധാന ദിവസം. രഥോത്സവത്തിനുണ്ടാകുന്ന ജനത്തിരക്കും, ആഘോഷങ്ങളും പരിഗണിച്ചാണ് അവധി.

Kerala Holiday: നാളെ വീട്ടിലിരിക്കാം! തിങ്കളാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചു
പ്രതീകാത്മക ചിത്രം Image Credit source: BERT.DESIGN/Moment/Getty Images
Jayadevan AM
Jayadevan AM | Published: 15 Nov 2026 | 05:27 PM

കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് പാലക്കാട് താലൂക്ക് പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നാളെ (നവംബര്‍ 16) ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിങ്കളാഴ്ചയാണ് രഥോത്സവത്തിന്റെ പ്രധാന ദിവസം. രഥോത്സവത്തിനുണ്ടാകുന്ന ജനത്തിരക്കും, ആഘോഷങ്ങളും പരിഗണിച്ചാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്. എന്നാല്‍ നേരത്തെ തീരുമാനിച്ച പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല. ആറ് രഥങ്ങളുടെ ഗ്രാമപ്രയാണം നവംബര്‍ 14 മുതല്‍ 16 വരെയാണ് നടക്കുന്നത്. വിശ്വപ്രസിദ്ധ ദേവരഥ സംഗമം നാളെ വൈകുന്നേരം നടക്കും. നവംബര്‍ 17-ന് ആറാട്ടും കൊടിയിറക്കവും പൂര്‍ത്തിയാകും.

രഥോത്സവത്തിന്റെ ഒന്നാംതേര് ശനിയാഴ്ചയാണ് ആരംഭിച്ചത്. ശനിയാഴ്ച പകല്‍ 11.45-നും 12.15-നും ഇടയില്‍ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ രഥാരോഹണം നടന്നു. ഇന്ന് രണ്ടാം തേര് നടന്നു. 10.45-നും 11.15-നും ഇടയില്‍ പുതിയ കല്‍പ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തിലായിരുന്നു രഥാരോഹണം. തുടര്‍ന്ന് വൈകിട്ട് ശിവ-മഹാഗണപതി ക്ഷേത്ര ദേവതകള്‍ രഥപ്രയാണം നടത്തി.

നാളെ രഥസംഗമം

നാളെ പഴയ കല്‍പ്പാത്തി ലക്ഷ്മീനാരായണ പെരുമാള്‍ ക്ഷേത്രത്തില്‍ രാവിലെ 10.30-നും 11-നും ഇടയിലും, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തില്‍ രാവിലെ 9.30-നും 10.30-നും ഇടയിലും രഥാരോഹണം നടക്കും. തുടര്‍ന്ന് ഇരുക്ഷേത്രങ്ങളിലെയും ദേവരഥങ്ങള്‍ ഗ്രാമ പ്രദഷണത്തിനിറങ്ങും. വൈകിട്ട് കല്‍പ്പാത്തി കാത്തിരിക്കുന്ന രഥസംഗമം നടക്കും.

Also Read: ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് 15,000 രൂപ വരെ; പ്രൊഫ. ജോസഫ് മുണ്ടശേരി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

രഥോത്സവത്തിന് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി. പൊലീസും, സിവില്‍ ഡിഫന്‍സ് സേനയും സജ്ജമാണ്. മെഡിക്കല്‍ ക്യാമ്പുകളും, ഫസ്റ്റ് എയ്ഡ് സ്റ്റാന്‍ഡുകളും സജീവമായി പ്രവര്‍ത്തിക്കും. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ ആംബുലന്‍സുകളും ഒരുക്കിയിട്ടുണ്ട്.

അതേസമയം, ഭാരതീയ ചികിത്സാവകുപ്പിന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പാത്തി രഥോത്സവവുമായി ബന്ധപ്പെട്ട് താല്‍ക്കാലിക ആയുര്‍വേദ ഡിസ്‌പെന്‍സറി ‘ആരോഗ്യ ആയുര്‍വേദത്തിലൂടെ-ആയുര്‍ എക്‌സ്‌പോ 2026’ സംഘടിപ്പിച്ചു. രഥോത്സവത്തിന് എത്തുന്നവര്‍ക്ക് ആയുര്‍ എക്‌സ്‌പോയിലൂടെ പാരമ്പര്യ ചികിത്സയെക്കുറിച്ചും അതിന്റെ വശങ്ങളെക്കുറിച്ചും അറിയാനാകുമെന്ന് മന്ത്രി കെഎ തുളസി പറഞ്ഞു.

രഥോത്സവം പാലക്കാട് ജനതയുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്. വിവിധ ജില്ലകളില്‍ നിന്നും നിരവധി പേര്‍ രഥോത്സവത്തിന്റെ മനോഹാരിതയും പാരമ്പര്യവും ഉള്‍ക്കൊള്ളാനായി എത്തിച്ചേരാറുണ്ട്. പലര്‍ക്കും ഔഷധ സസ്യജാലങ്ങളുടെ പേരുകള്‍ പോലും അറിയാത്ത സാഹചര്യമുണ്ട്. ഇത്തരം കാര്യങ്ങള്‍ അറിയാനും അവയുടെ ഉത്പന്നങ്ങള്‍ വാങ്ങാനുമുള്ള അവസരമാണ് ഭാരതീയ ചികിത്സാ വകുപ്പ് ഒരുക്കുന്നതെന്നും മന്ത്രി പറഞ്ഞു.

English Summary

The Palakkad District Collector has declared a local holiday on November 16 for the Kalpathy Ratholsavam. All government offices and educational institutions in the Palakkad taluk will remain closed on Monday. However, pre-scheduled public examinations will proceed without any change. The holiday was announced to mark the grand Devaratha Sangamam, the main chariot festival.

Follow Us