പാലിൽ നിന്ന് കൂടുതൽ നെയ്യ് കിട്ടാൻ എളുപ്പവഴി!; നെയ്യ് കേടാകാതിരിക്കാനും അറിഞ്ഞിരിക്കേണ്ട വിദ്യകൾ | Kitchen Tips, How to extract maximum ghee from milk, mistakes to avoid while making ghee Malayalam news - Malayalam Tv9

Kitchen Tips: പാലിൽ നിന്ന് കൂടുതൽ നെയ്യ് കിട്ടാൻ എളുപ്പവഴി!; നെയ്യ് കേടാകാതിരിക്കാനും അറിഞ്ഞിരിക്കേണ്ട വിദ്യകൾ

Published: 

20 Nov 2026 | 11:09 AM

How To Make Pure Ghee At Home: പാലിൽ നിന്ന് പാട ശേഖരിച്ച് നെയ്യ് ഉണ്ടാക്കുമ്പോൾ വിചാരിച്ചത്ര അളവിൽ നെയ്യ് കിട്ടാറില്ലെന്നും, കുറച്ചു ദിവസങ്ങൾക്കുള്ളിൽ നെയ്യ് കേടായിപ്പോകുന്നുവെന്നും പലരും പറയാറുണ്ട്. സാധാരണയായി ഒരു ലിറ്റർ നല്ല കൊഴുപ്പുള്ള പശുവിൻ പാലിൽ നിന്ന് 35 മുതൽ 50 ഗ്രാം വരെ നെയ്യ് ലഭിക്കാറുണ്ട്. ശരിയായ ചില പൊടിക്കൈകൾ പ്രയോഗിച്ചാൽ പാലിൽ നിന്ന് പരമാവധി നെയ്യ് വേർതിരിച്ചെടുക്കാനും മാസങ്ങളോളം കേടാകാതെ സൂക്ഷിക്കാനും സാധിക്കും. അത്തര്തതിൽ നെയ്യ് വീട്ടിലുണ്ടാക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണമെന്ന് നമുക്ക് നോക്കിയാലോ.

1 / 5
കടകളിൽ നിന്ന് വാങ്ങുന്ന നെയ്യിനേക്കാൾ മണവും ഗുണവുമുള്ള ശുദ്ധമായ നെയ്യ് വീട്ടിൽ തന്നെ തയ്യാറാക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ പാലിൽ നിന്ന് പാട ശേഖരിച്ച് നെയ്യ് ഉണ്ടാക്കുമ്പോൾ വിചാരിച്ചത്ര അളവിൽ നെയ്യ് കിട്ടാറില്ലെന്നും, കുറച്ചു ദിവസങ്ങൾക്കുള്ളിൽ നെയ്യ് കേടായിപ്പോകുന്നുവെന്നും പലരും പറയാറുണ്ട്. ഇതുകാരണം പലരും നെയ്യ് വീട്ടിൽ തയ്യാറാക്കാനും മടിക്കാറുണ്ട്. (Image Credit Source: Getty Images)

2 / 5
സാധാരണയായി ഒരു ലിറ്റർ നല്ല കൊഴുപ്പുള്ള പശുവിൻ പാലിൽ നിന്ന് 35 മുതൽ 50 ഗ്രാം വരെ നെയ്യ് ലഭിക്കാറുണ്ട്. ശരിയായ ചില പൊടിക്കൈകൾ പ്രയോഗിച്ചാൽ പാലിൽ നിന്ന് പരമാവധി നെയ്യ് വേർതിരിച്ചെടുക്കാനും മാസങ്ങളോളം കേടാകാതെ സൂക്ഷിക്കാനും സാധിക്കും. അത്തര്തതിൽ നെയ്യ് വീട്ടിലുണ്ടാക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണമെന്ന് നമുക്ക് നോക്കിയാലോ.

3 / 5
പാല് തിളപ്പിച്ച ശേഷം തണുപ്പിക്കുക: പാല് നന്നായി തിളപ്പിച്ച് ആറിയ ശേഷം ഫ്രിഡ്ജിൽ അഞ്ച് മുതൽ ആറ് മണിക്കൂർ വരെ വെക്കുക. ഇങ്ങനെ ചെയ്യുമ്പോൾ പാലിലെ കൊഴുപ്പ് മുഴുവൻ കട്ടിയുള്ള പാടയായി മുകളിൽ അടിഞ്ഞുകൂടും. ശേഖരിച്ചു വെക്കുന്ന പാട നേരിട്ട് ഉരുക്കുന്നതിന് പകരം, അതിലേക്ക് ഒരു സ്പൂൺ തൈര് ചേർത്ത് ഒരു രാത്രി പുറത്തുവെച്ച് പുളിപ്പിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ വെണ്ണ എളുപ്പത്തിൽ വേർതിരിഞ്ഞു വരികയും കൂടുതൽ നെയ്യ് ലഭിക്കുകയും ചെയ്യും.

4 / 5
തണുത്ത വെള്ളമോ ഐസ് ക്യൂബുകളോ ചേർത്ത് അടിക്കുക: മിക്സിയിൽ വെണ്ണ അടിക്കാൻ എടുക്കുമ്പോൾ സാധാരണ വെള്ളത്തിന് പകരം നല്ല തണുത്ത വെള്ളമോ ഐസ് ക്യൂബുകളോ ചേർത്ത് അടിക്കുക. കൊഴുപ്പ് പെട്ടെന്ന് കട്ടയായി മുകളിൽ പൊങ്ങിവരാൻ ഇത് സഹായിക്കും. വെണ്ണ ഉരുക്കുമ്പോൾ എപ്പോഴും അടി കട്ടിയുള്ള പാത്രം ഉപയോഗിക്കുക. തീ വളരെ കുറച്ച് വെച്ച് സാവധാനം ഉരുക്കിയാൽ കരിഞ്ഞുപോകാതെ മുഴുവൻ നെയ്യും വേർതിരിച്ചെടുക്കാം.

5 / 5
നെയ്യ് ഉരുക്കുമ്പോൾ ഒരു നുള്ള് കല്ലുപ്പോ അല്ലെങ്കിൽ ഒരു ചെറിയ കഷ്ണം ശർക്കരയോ ചേർത്താൽ നെയ്യിന് നല്ല തരിതരിപ്പും രുചിയും ലഭിക്കും. നെയ്യ് സൂക്ഷിക്കുന്ന ഗ്ലാസ് ഭരണിയിലോ സ്റ്റീൽ പാത്രത്തിലോ ഒരിറ്റു പോലും വെള്ളത്തിന്റെ അംശം ഉണ്ടാകരുത്. നെയ്യ് എടുക്കാൻ എപ്പോഴും ഉണങ്ങിയ സ്പൂൺ മാത്രം ഉപയോഗിക്കുക. നെയ്യ് നന്നായി തണുത്ത ശേഷം മാത്രം പാത്രം അടച്ചുവെക്കുക. ചൂടോടെ അടച്ചാൽ ആവി തട്ടി വെള്ളത്തുള്ളികൾ വീഴാനും നെയ്യ് വേഗത്തിൽ പൂപ്പൽ പിടിക്കാനും കാരണമാകും.

Loading...
Unable to load recommendations.
Follow Us
കറുവപ്പട്ട വെള്ളം കുടിക്കേണ്ടത് രാവിലെയോ രാത്രിയോ?
സാധാരണക്കാരുടെ ക്രൂയിസർ ബൈക്ക് - ബജാജ് അവഞ്ചർ
ഗുരുവായൂർ ഏകാദശി വ്രതം അനുഷ്ഠിക്കുന്നവർ ജപിക്കേണ്ട മന്ത്രങ്ങൾ!
നിത്യവും വെളുത്തുള്ളി കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്ന അത്ഭുതങ്ങൾ!
ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദിന് സർക്കാർ ജോലി
ക്യൂ നിൽക്കാതെ അരവണ വാങ്ങാം, മെഷീൻ റെഡി
40000 ലിറ്റർ എഥനോളുമായി പോയ ലോറി മറിഞ്ഞാൽ?
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില