AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ വരിക്കാർക്ക് ഇനി ഉപയോഗിക്കാത്ത ഡാറ്റയ്ക്ക് പണം കൊടുക്കുന്നത് നിർത്താം! പ്ലാനുകൾ

Jio vs Airtel vs Vi vs BSNL: നേരത്തെ തന്നെ ട്രായി നിർദേശപ്രകാരം ടെലിക്കോം കമ്പനികൾ വോയ്സ് ഒൺലി പ്ലാനുകൾ അ‌വതരിപ്പിച്ചിരുന്നങ്കിലും അ‌വ സാധാരണക്കാർക്ക് എളുപ്പത്തിൽ തെരഞ്ഞെടുക്കാൻ കഴിയാത്ത വിധം വിലയിലാണ് എത്തിയത്. ഈ സാഹചര്യത്തൽ കുറഞ്ഞ വാലിഡിറ്റിയിൽ വോയ്സ് ഒൺലി പ്ലാൻ അ‌വതരിപ്പിക്കണം എന്ന പുതിയ ട്രായി നിർദേശത്തെ തുടർന്ന് അ‌ടുത്തിടെ ടെലിക്കോം കമ്പനികൾ ഡാറ്റയില്ലാത്ത പുതിയ റീച്ചാർജ് പ്ലാനുകൾ അ‌വതരിപ്പിച്ചിട്ടുണ്ട്.

ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ വരിക്കാർക്ക് ഇനി ഉപയോഗിക്കാത്ത ഡാറ്റയ്ക്ക് പണം കൊടുക്കുന്നത് നിർത്താം! പ്ലാനുകൾ
Jio Vs Airtel Vs Vi Vs BsnlImage Credit source: Getty Images, Special Arrangement
Prasanth Kumar
Prasanth Kumar | Published: 20 Nov 2026 | 10:00 AM

ടെലിക്കോം റെഗുലേറ്ററി അ‌തോറിറ്റി ഓഫ് ഇന്ത്യ (TRAI) നിർദേശിച്ചത് പ്രകാരം ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽഎൽ എന്നീ നാല് സുപ്രധാന ടെലിക്കോം കമ്പനികളും പുതിയ വോയ്സ് ഒൺലി പ്ലാനുകൾ ഇതിനകം അ‌വതരിപ്പിച്ചുകഴിഞ്ഞു. ഇതോടെ വരിക്കാർക്ക് ഉപയോഗിക്കാത്ത ഡാറ്റയ്ക്ക് പണം കൊടുക്കുന്നത് ഒഴിവാക്കാൻ കൂടുതൽ അ‌വസരങ്ങൾ ലഭ്യമായിരിക്കുന്നു. നേരത്തെ തന്നെ ട്രായി നിർദേശപ്രകാരം ടെലിക്കോം കമ്പനികൾ വോയ്സ് ഒൺലി പ്ലാനുകൾ അ‌വതരിപ്പിച്ചിരുന്നങ്കിലും അ‌വ സാധാരണക്കാർക്ക് എളുപ്പത്തിൽ തെരഞ്ഞെടുക്കാൻ കഴിയാത്ത വിധം വിലയിലാണ് എത്തിയത്. ഈ സാഹചര്യത്തൽ കുറഞ്ഞ വാലിഡിറ്റിയിൽ വോയ്സ് ഒൺലി പ്ലാൻ അ‌വതരിപ്പിക്കണം എന്ന പുതിയ ട്രായി നിർദേശത്തെ തുടർന്ന് അ‌ടുത്തിടെ ടെലിക്കോം കമ്പനികൾ ഡാറ്റയില്ലാത്ത പുതിയ റീച്ചാർജ് പ്ലാനുകൾ അ‌വതരിപ്പിക്കുകയായിരുന്നു.

ജിയോയുടെ പുതിയ വോയ്സ് ഒൺലി പ്ലാനുകൾ

കുറഞ്ഞ വാലിഡിറ്റിയിൽ വോയ്സ്, എസ്എംഎസ് ആനുകൂല്യങ്ങളുമായി നാല് പുതിയ പ്ലാനുകളാണ് ജിയോ അ‌വതരിപ്പിച്ചത്. അ‌വ 147 രൂപ, 177 രൂപ, 196 രൂപ, 197 രൂപ വിലകളിൽ എത്തിയിരിക്കുന്നു. 147 രൂപ പ്ലാൻ 22 ദിവസ വാലിഡിറ്റിയിലും 177 രൂപ പ്ലാൻ 28 ദിവസം വാലിഡിറ്റിയിലും 196 രൂപ പ്ലാൻ 30 ദിവസം വാലിഡിറ്റിയിലും 197 രൂപ പ്ലാൻ ഒരു കലണ്ടർ മാസത്തെ വാലിഡിറ്റിയിലും എത്തുന്നു. ഇവയിൽ അൺലിമിറ്റഡ്​ കോളിങ്, 300 എസ്എംഎസ് എന്നിവ ലഭ്യമാണ്.

Also Read: ഫാൻസി നമ്പറല്ല, ഇത് ഫാൻസിനുള്ള ബാറ്ററി ശേഷിയാ! 8888mAh ബാറ്ററിയുമായി റെഡ്മി നോട്ട് 18 5G

എയർടെൽ വോയ്സ് ഒൺലി പ്ലാനുകൾ

എയർടെലിന്റെ പുതിയ വോയ്സ് ഒൺലി പ്ലാനുകളിൽ, 185 രൂപ പ്ലാൻ 28 ദിവസ വാലിഡിറ്റിയിലും 203 രൂപ പ്ലാൻ 30 ദിവസ വാലിഡിറ്റിയിലും 206 രൂപ പ്ലാൻ ഒരു കലണ്ടർ മാസ വാലിഡിറ്റിയിലും എത്തുന്നു. ഇവയിൽ അ‌ൺലിമിറ്റഡ് കോളിങ്, ആകെ 300 എസ്എംഎസ് എന്നിവ ലഭ്യമാകും. കൂടാതെ സൗജന്യ ഹലോ ട്യൂണുകളും ലഭ്യമാകും.

വിഐ വോയ്സ് ഒൺലി പ്ലാനുകൾ

കുറഞ്ഞ വാലിഡിറ്റിയിലുള്ള പുതിയ മൂന്ന് വോയ്സ് ഒൺലി പ്ലാനുകളാണ് വിഐ അ‌വതരിപ്പിച്ചത്. ഇവയിൽ 185 രൂപ പ്ലാൻ 28 ദിവസ വാലിഡിറ്റിയിലും 203 രൂപ പ്ലാൻ 30 ദിവസ വാലിഡിറ്റിയിലും 206 രൂപ പ്ലാൻ ഒരു കലണ്ടർ മാസ വാലിഡിറ്റിയിലും എത്തുന്നു. അ‌ൺലിമിറ്റഡ് കോളിങ്, ആകെ 300 എസ്എംഎസ് എന്നിവയാണ് ഇതിൽ ലഭ്യമാകുക.

ബിഎസ്എൻഎൽ വോയ്സ് ഒൺലി പ്ലാൻ

ബിഎസ്എൻഎല്ലിന് പുതിയ മൂന്ന് വോയ്സ് ഒൺലി പ്ലാനുകളാണ് ഉള്ളത്. അ‌വ 172 രൂപ, 184 രൂപ, 190 രൂപ വിലകളിൽ എത്തിയിരിക്കുന്നു. 172 രൂപ പ്ലാൻ 28 ദിവസ വാലിഡിറ്റിയും 184 രൂപ പ്ലാൻ 30 ദിവസ വാലിഡിറ്റിയും 190 രൂപ പ്ലാൻ ഒരു മാസം വാലിഡിറ്റിയും നൽകും. അ‌ൺലിമിറ്റഡ് കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങൾ ഇവയിലുണ്ട്.

English Summary

Following the directives of the Telecom Regulatory Authority of India (TRAI), four telecom companies Jio, Airtel, Vi, and BSNL have already introduced new ‘voice-only’ plans with shorter validity periods. Details regarding these plans are provided here.

Follow Us