AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Jaggery Storage Tips: പൂപ്പൽ പിടിക്കാതെ ശർക്കര എങ്ങനെ സൂക്ഷിക്കാം? ഇത് ഉറപ്പായും അറിഞ്ഞിരിക്കണം

Jaggery Storage Tips And Tricks: പായസത്തിനും, മറ്റ് ചില പലഹാരങ്ങൾക്കും ഇനി പഞ്ചസാരയ്ക്ക് പകരവും പലരും ശർക്കരയാണ് ഉപയോ​ഗിക്കുന്നത്. എന്നാൽ കുറച്ചു ദിവസങ്ങൾ കഴിയുമ്പോഴേക്കും ശർക്കര ഈർപ്പം വലിഞ്ഞ് പൂപ്പൽ പിടിക്കുകയോ, കറുത്തു പോകുകയോ, അല്ലെങ്കിൽ വെള്ളം പോലെ അലിഞ്ഞു പോകുകയോ ചെയ്യുന്നത് സാധാരണമാണ്. ശർക്കര മാസങ്ങളോളം പുതുപുത്തനായി കേടുകൂടാതെ സൂക്ഷിക്കാൻ സഹായിക്കുന്ന ചില എളുപ്പവഴികൾ നോക്കാം.

Neethu Vijayan
Neethu Vijayan | Published: 16 Nov 2026 | 11:30 AM
അടുക്കളയിൽ സ്ഥിരമായി കാണുന്ന ഒന്നാണ് ശർക്കര. പായസത്തിനും, മറ്റ് ചില പലഹാരങ്ങൾക്കും ഇനി പഞ്ചസാരയ്ക്ക് പകരവും പലരും ശർക്കരയാണ് ഉപയോ​ഗിക്കുന്നത്. എന്നാൽ കുറച്ചു ദിവസങ്ങൾ കഴിയുമ്പോഴേക്കും ശർക്കര ഈർപ്പം വലിഞ്ഞ് പൂപ്പൽ പിടിക്കുകയോ, കറുത്തു പോകുകയോ, അല്ലെങ്കിൽ വെള്ളം പോലെ അലിഞ്ഞു പോകുകയോ ചെയ്യുന്നത് സാധാരണമാണ്. ശർക്കര മാസങ്ങളോളം പുതുപുത്തനായി കേടുകൂടാതെ സൂക്ഷിക്കാൻ സഹായിക്കുന്ന ചില എളുപ്പവഴികൾ നോക്കാം. (Image Credit Source: Getty Images/ Unsplash)

1 / 5
വായു കടക്കാത്ത പാത്രങ്ങളിൽ സൂക്ഷിക്കാം: ശർക്കര വാങ്ങിയ ഉടൻ തന്നെ പ്ലാസ്റ്റിക് കവറുകളിൽ നിന്ന് മാറ്റി ​ഗ്ലാസ് ജാറുകളിലോ വായു കടക്കാത്ത പ്ലാസ്റ്റിക് പാത്രങ്ങളിലോ അടച്ചു സൂക്ഷിക്കുക. പാത്രത്തിൽ ഈർപ്പം ഒട്ടും ഇല്ലെന്ന് ഉറപ്പുവരുത്താൻ പാത്രം നന്നായി തുടച്ച് ഉണക്കിയെടുക്കാൻ ശ്രദ്ധിക്കുക. ശേഷം മാത്രം ശർക്കര അതിലാക്കി സൂക്ഷിക്കാം.

2 / 5
അരിയോ ഗോതമ്പോ ഉപയോ​ഗിക്കാം: പണ്ടത്തെ ആളുകൾ ശർക്കര കേടാകാതിരിക്കാൻ ഉപയോഗിച്ചിരുന്ന ഒരു പരമ്പരാഗത വഴിയാണിത്. ശർക്കര സൂക്ഷിക്കുന്ന പാത്രത്തിൻ്റെ അടിയിലായി അല്പം പച്ചരിയോ ഗോതമ്പോ വിതറിയ ശേഷം അതിനുമുകളിൽ ശർക്കര വെക്കാം. അരിയോ ഗോതമ്പോ അന്തരീക്ഷത്തിലെ ഈർപ്പത്തെ വലിച്ചെടുക്കുകയും, ശർക്കരയിലേക്ക് ഈർപ്പം എത്തുന്നത് തടയുകയും ചെയ്യും. ഇത് വഴി ശർക്കര മാസങ്ങളോളം പൂപ്പൽ പിടിക്കാതെ ഇരിക്കും.

3 / 5
ഉപ്പ് അല്ലെങ്കിൽ മഞ്ഞൾപ്പൊടി: ശർക്കര ചെറിയ കഷണങ്ങളാക്കി സൂക്ഷിക്കുന്ന പാത്രത്തിന്റെ ഇടയിൽ അല്പം ഉപ്പ് തൂവി വെക്കുന്നത് പൂപ്പൽ വരുന്നത് തടയാൻ സഹായിക്കും. അതുപോലെ ശർക്കര സൂക്ഷിക്കുന്ന പാത്രത്തിന് മുകളിൽ ഒരു ചെറിയ തുണിയിൽ അല്പം മഞ്ഞൾപ്പൊടി പൊതിഞ്ഞു വെക്കുന്നതും പൂപ്പലിനെ പ്രതിരോധിക്കും.

4 / 5
ഫ്രിഡ്ജിൽ സൂക്ഷിക്കാം: പെട്ടെന്ന് ഉരുകിപ്പോകാൻ സാധ്യതയുള്ള കാലാവസ്ഥയാണെങ്കിൽ ശർക്കര ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്. ശർക്കര ചെറിയ കഷണങ്ങളാക്കി മുറിച്ച് വായു കടക്കാത്ത ചെറിയ പാത്രങ്ങളിലോ സിപ്-ലോക്ക് കവറുകളിലോ ആക്കി ഫ്രിഡ്ജിൽ വെക്കാം. ആവശ്യാനുസരണം അല്പമായി പുറത്തെടുത്ത് ഉപയോഗിക്കുകയും ചെയ്യാം. ഇത് ശർക്കരയുടെ ഗുണനിലവാരം മാസങ്ങളോളം നിലനിർത്തും.

5 / 5
Follow Us