AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

അവധിക്ക് നാട്ടിലെത്തിയ യുവാവ് കവിളിൽ വെടിയേറ്റ് മരിച്ചു, സ്കൂട്ടർ മറിഞ്ഞ നിലയിൽ

Youth found dead with gunshot wound in Kasaragod: കഴിഞ്ഞ ദിവസം പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. ഹെെദർ സഞ്ചരിച്ച സ്കൂട്ടർ മറിഞ്ഞ നിലയിൽ കിടക്കുന്നത് സുഹൃത്ത് കണ്ടെത്തി. തുടർന്ന് കവിളിൽ മുറിവുമായി ​ഹൈദറിനെയും കണ്ടെത്തി. സുഹൃത്ത് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ​ഹൈദർ ഇതിനകം മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

അവധിക്ക് നാട്ടിലെത്തിയ യുവാവ് കവിളിൽ വെടിയേറ്റ് മരിച്ചു, സ്കൂട്ടർ മറിഞ്ഞ നിലയിൽ
Youth Found Dead Gunshot In KasaragodImage Credit source: Special Arrangement
Prasanth Kumar
Prasanth Kumar | Published: 16 Nov 2026 | 11:02 AM

കാസർഗോഡ്: അ‌വധിക്കായി നാട്ടിലെത്തിയ യുവാവ് ദുരൂഹ സാഹചര്യത്ത വെടിയേറ്റ് മരിച്ചു. കാട്ടിപ്പള്ളത്ത് കെ. മൊയ്തീൻ കുഞ്ഞിയുടെ മകൻ ഹൈദർ അലി (27) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. ഹെെദർ സഞ്ചരിച്ച സ്കൂട്ടർ മറിഞ്ഞ നിലയിൽ കിടക്കുന്നത് സുഹൃത്ത് കണ്ടെത്തി. തുടർന്ന് കവിളിൽ മുറിവുമായി ​ഹൈദറിനെയും കണ്ടെത്തി. സുഹൃത്ത് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ​ഹൈദർ ഇതിനകം മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. തുടർന്ന് ആദൂർ പോലീസ് സംഭവ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ നായാട്ടിനായി ഉപയോഗിക്കുന്ന തരത്തിലുള്ള തോക്ക് കണ്ടെത്തി.

നായാട്ട് തോക്കിൽ നിന്ന് ​ഹൈദറിന്റെ കവിളിൽ വെടിയേറ്റതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. മരണകാരണം വെടിയേറ്റതാണെന്ന് സ്ഥിരീകരിച്ചു. തോക്കിൽ മുഴുവൻ തിര നിറച്ചിരുന്നതായാണ് പോലീസ് പറയുന്നത്. വിദേശത്തായിരുന്ന ഹൈദർ അലി അവധിയ്ക്കായി നാട്ടിൽ എത്തിയതായിരുന്നു. നായാട്ടിനായി പുറപ്പെട്ടതാണോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ.

Follow Us