Kitchen Tips: രാവിലെ ഉണ്ടാക്കിയാൽ രാത്രി വരെ പഞ്ഞിപോലെ; സോഫ്റ്റ് ചപ്പാത്തിയുടെ സീക്രട്ട് ഇതാ
How To Prevent Chapati Drying: ഉണങ്ങിയ ചപ്പാത്തി കഴിക്കാൻ പാടുപെടുന്നവരും ഒഴിവാക്കുന്നവരും നമുക്കിടയിലുണ്ട്. എന്നാൽ ഈ വെല്ലുവിളി മറികടക്കാനും ഒരു ദിവസം മുഴുവൻ ചപ്പാത്തി പഞ്ഞിപോലെ ഇരിക്കാനും സഹായിക്കുന്ന ചില വിദ്യകളുണ്ട്. അത്തരം ചില പൊടികൈകൾ എന്തെല്ലാമെന്ന് നമുക്ക് നോക്കാം.

ഡയറ്റിൻ്റെ ഭാഗമായി ഇന്ന് മിക്കവരുടെ ഭക്ഷണത്തിലെ പ്രധാന സ്ഥാനം ചപ്പാത്തിക്കാണ്. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ചപ്പാത്തി കഴിക്കുന്നവർ ധാരാളമാണ്. എന്നാൽ ചപ്പാത്തി ഉണ്ടാക്കുന്നത് അത്ര നിസാര പണിയല്ല. ചിലർ രാവിലെ ഉണ്ടാക്കുന്ന ചപ്പാത്തി വൈകിട്ടും കഴിക്കാറുണ്ട്. പക്ഷേ അവ ഉണങ്ങിപോകുന്നത് വലിയ വെല്ലുവിളിയാണ്. (Image Credits: Getty Images)

ഇത്തരത്തിൽ ഉണങ്ങിയ ചപ്പാത്തി കഴിക്കാൻ പാടുപെടുന്നവരും ഒഴിവാക്കുന്നവരും നമുക്കിടയിലുണ്ട്. എന്നാൽ ഈ വെല്ലുവിളി മറികടക്കാനും ഒരു ദിവസം മുഴുവൻ ചപ്പാത്തി പഞ്ഞിപോലെ ഇരിക്കാനും സഹായിക്കുന്ന ചില വിദ്യകളുണ്ട്. അത്തരം ചില പൊടികൈകൾ എന്തെല്ലാമെന്ന് നമുക്ക് നോക്കാം.

ചപ്പാത്തിക്ക് മാവ് കുഴയ്ക്കാൻ നേരം പച്ചവെള്ളത്തിന് പകരം ഇളം ചൂടുവെള്ളം ഉപയോഗിക്കുക. ഇത് ഗോതമ്പ് പൊടിയിലെ ഗ്ലൂറ്റനെ കൂടുതൽ മൃദുവാക്കുകയും ചപ്പാത്തിക്ക് നല്ല മയം കിട്ടുകയും ചെയ്യും. ചെറുചൂടുള്ള വെള്ളത്തിൽ കുഴച്ച മാവ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ചപ്പാത്തി ഒരു ദിവസം മുഴുവൻ മൃദുവായി ഇരിക്കുകയും ചെയ്യും.

അതുപോലെ തന്നെ ചപ്പാത്തി മാവ് കുഴയ്ക്കുമ്പോൾ കുറച്ച് പാലും ഒരു ടീസ്പൂൺ നെയ്യും ചേർത്താൽ ചപ്പാത്തിയുടെ രുചിയും വർദ്ധിക്കും ഒപ്പം മൃദുത്വവും ഇരട്ടിയാകും. ഇത് ഈർപ്പം നിലനിർത്താൻ സഹായിക്കുന്ന ഒരു മാർഗമാണ്. മാവ് കുഴച്ച ഉടനെ ചപ്പാത്തി പരത്തരുത്. കുറഞ്ഞത് 20 മുതൽ 30 മിനിറ്റ് വരെ നനഞ്ഞ തുണി കൊണ്ട് മാവ് മൂടി വെക്കുക. ഇങ്ങനെ ചെയ്താൽ പരത്താനും എളുപ്പത്തിൽ സാധിക്കും.

അതുപോലെ എത്ര നേരം വേണമെങ്കിലും ചപ്പാത്തി സോഫ്റ്റായി ഇരിക്കുകയും ചെയ്യും. മിതമായ തീയിൽ ഇടയ്ക്കിടെ തിരിച്ചിട്ട് ചപ്പാത്തി ചുട്ടെടുക്കുക. തീ കുറച്ചിട്ട് കൂടുതൽ നേരം വേവിച്ചാൽ ചപ്പാത്തിയിലെ ഈർപ്പം വറ്റി അത് കട്ടിയാകും. ചുട്ടെടുത്ത ഉടനെ കാറ്റ് കടക്കാത്ത പാത്രത്തിൽ ചപ്പാത്തി അടച്ചു വെക്കുക. ഇതിനിടയിൽ ഒരു ചെറിയ കഷ്ണം ഉരുളക്കിഴങ്ങ് വെക്കുന്നത് ചപ്പാത്തി ഉണങ്ങാതിരിക്കാൻ സഹായിക്കും.