Grated Coconut Storage: ചിരകിയ തേങ്ങ ഇനി ചീഞ്ഞുപോകില്ല; ഒരു മാസം വരെ ഫ്രഷായി സൂക്ഷിക്കാൻ കിടിലൻ ടിപ്സ്
Grated Coconut Storage Tips And Tricks: എല്ലാ ദിവസവും തേങ്ങ ചേർത്ത എന്തെങ്കിലുമൊക്കെ വിഭവം നമ്മുടെ അടുക്കളയിൽ ഉണ്ടാകും. എന്നാൽ ദിവസവും തേങ്ങ ചിരകുന്നത് അല്പം ബുദ്ധിമുട്ടാണ്. അതിനാൽ നമ്മൾ നേരത്തെ തന്നെ തേങ്ങ ചിരകി ഫ്രിഡ്ജിൽ കയറ്റാറുണ്ട്. ചിരകിവെച്ച തേങ്ങ പെട്ടെന്ന് ചീഞ്ഞുപോകുന്നതും ദുർഗന്ധം വരുന്നതും സ്ഥിരം തലവേദനയാണ്. ഫ്രിഡ്ജിൽ വെച്ച തേങ്ങ എടുക്കാൻ എപ്പോഴും ഉണങ്ങിയതും വൃത്തിയുള്ളതുമായ സ്പൂൺ മാത്രം ഉപയോഗിക്കുക.

ഏത് മലയാളിയുടെ അടുക്കളയിലാണ് തേങ്ങ ഉപയോഗിക്കാത്തത്. എല്ലാ ദിവസവും തേങ്ങ ചേർത്ത എന്തെങ്കിലുമൊക്കെ വിഭവം നമ്മുടെ അടുക്കളയിൽ ഉണ്ടാകും. എന്നാൽ ദിവസവും തേങ്ങ ചിരകുന്നത് അല്പം ബുദ്ധിമുട്ടാണ്. അതിനാൽ നമ്മൾ നേരത്തെ തന്നെ തേങ്ങ ചിരകി ഫ്രിഡ്ജിൽ കയറ്റാറുണ്ട്. ചിരകിവെച്ച തേങ്ങ പെട്ടെന്ന് ചീഞ്ഞുപോകുന്നതും ദുർഗന്ധം വരുന്നതും സ്ഥിരം തലവേദനയാണ്. (Image Credit Source: Getty Images)

ചിരകിയ തേങ്ങയുടെ രുചിയും ഫ്രഷ്‌നസ്സും നഷ്ടപ്പെടാതെ ഒരു മാസം വരെ കേടുകൂടാതെ സൂക്ഷിക്കാൻ സഹായിക്കുന്ന ചില കിടിലൻ അടുക്കള വിദ്യകൾ നമുക്ക് നോക്കിയാലോ. കൃത്യമായ രീതിയിൽ സൂക്ഷിച്ചാൽ അവ എത്രനാൾ വേണമെങ്കിലും കേടുവരാതെ സൂക്ഷിക്കാനാകും. എങ്കിൽ ഇനി തേങ്ങ ചിരകി ഫ്രിഡ്ജിലേക്ക് മാറ്റുമ്പോൾ ഈ കാര്യങ്ങൾ ഒന്ന് ചെയ്ത് നോക്കൂ. കേടാവാതെ ഇരിക്കുമെന്ന കാര്യം ഉറപ്പാണ്.

സിപ്പ്‌ലോക്ക് / ഐസ് ട്രേ ഫ്രീസിങ്: ചിരകിയ തേങ്ങയിൽ വെള്ളത്തിന്റെ അംശമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമെ ഫ്രിഡ്ജിലേക്ക് മാറ്റാവൂ. എയർടൈറ്റ് സിപ്പ്‌ലോക്ക് ബാഗിലാക്കി അല്ലെങ്കിൽ ഐസ് ട്രേയിൽ ചെറിയ ഭാഗങ്ങളാക്കി ഉറപ്പിച്ച് ഫ്രീസറിൽ വെക്കുക. ആവശ്യമുള്ളത്ര മാത്രം എടുത്ത് ഉപയോഗിച്ചാൽ ഒരു മാസം മുതൽ 6 മാസം വരെ കേടുകൂടാതെ സൂക്ഷിക്കാം.

ഒരു നുള്ളു ഉപ്പ് ചേർക്കുക: തേങ്ങ ചിരകിയ ഉടൻ തന്നെ അതിലേക്ക് ഒരു നുള്ളു ഉപ്പ് ചേർത്ത് നന്നായി ഇളക്കി എയർടൈറ്റ് ബോക്സിലാക്കി സൂക്ഷിക്കുക. ഉപ്പ് ഒരു നാച്ചുറൽ പ്രിസർവേറ്റീവ് ആയി പ്രവർത്തിച്ച് തേങ്ങയിൽ ബാക്ടീരിയ വളരുന്നതും പുളിച്ചുപോകുന്നതും തടയും. അതിനാൽ ഫ്രിഡ്ജിൽ വച്ചാലും തേങ്ങ ചീത്തയാകാതെ കുറെ ദിവസങ്ങൾ ഉപയോഗിക്കാനാകും.

ഡ്രൈ റോസ്റ്റ് ചെയ്യുക: ചിരകിയ തേങ്ങ എണ്ണയോ വെള്ളമോ ചേർക്കാതെ അടി കട്ടിയുള്ള പാനിലിട്ട് 1- 2 മിനിറ്റ് നേരം ചെറുതായി ചൂടാക്കുക. ഒരിക്കലും നിറം മാറാനോ കരിഞ്ഞുപോകാനോ പാടില്ല. ഇതിലെ ജലാംശം വറ്റിയ ശേഷം തണുപ്പിച്ച് വായുകടക്കാത്ത പാത്രത്തിലാക്കി സൂക്ഷിച്ചാൽ ദീർഘനാൾ കേടുകൂടാതെ ഇരിക്കുന്നതാണ്. ഇങ്ങനെ ചെയ്താൽ വറുത്തരച്ച് ചേർക്കുന്ന സ്വാധും ലഭിക്കും. ഫ്രിഡ്ജിൽ വെച്ച തേങ്ങ എടുക്കാൻ എപ്പോഴും ഉണങ്ങിയതും വൃത്തിയുള്ളതുമായ സ്പൂൺ മാത്രം ഉപയോഗിക്കുക. ഈർപ്പമുള്ള കൈകളോ നനഞ്ഞ സ്പൂണോ തട്ടിയാൽ തേങ്ങയിൽ പൂപ്പൽ വരും.