AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

8th Pay Commission: പെൻഷൻ നേരത്തെ കിട്ടുമോ? കോടതി നോ പറഞ്ഞു, പ്രതീക്ഷ ശമ്പള കമ്മീഷനിൽ

8th Pay Commission commutation period: കേന്ദ്ര സർക്കാർ പെൻഷൻകാരുടെ സംഘടനകളും ജീവനക്കാരുടെ യൂണിയനുകളും കമ്മ്യൂട്ട് ചെയ്ത പെൻഷൻ പുനഃസ്ഥാപിക്കുന്നതിനുള്ള 15 വർഷത്തെ കാലാവധി കുറയ്ക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ചിരിക്കുകയാണ്. ഈ ആവശ്യം തള്ളിക്കൊണ്ട് രണ്ട് ഹൈക്കോടതികൾ വിധിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.

8th Pay Commission: പെൻഷൻ നേരത്തെ കിട്ടുമോ? കോടതി നോ പറഞ്ഞു, പ്രതീക്ഷ ശമ്പള കമ്മീഷനിൽ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 04 Nov 2026 | 11:37 AM

ജീവനക്കാരുടെയും പെൻഷൻകാരുടെയും സംഘടനകൾ എട്ടാം ശമ്പളകമ്മീഷന് മുമ്പിൽ സമർപ്പിച്ച ആവശ്യങ്ങൾ ചർച്ചയാവുകയാണ്. ഇപ്പോഴിതാ, രണ്ട് ഹൈക്കോടതികളിൽ നിന്ന് തിരിച്ചടിയുണ്ടായെങ്കിലും, പെൻഷൻ കമ്മ്യൂട്ടേഷൻ പുനഃസ്ഥാപിക്കാനുള്ള 15 വർഷത്തെ കാലാവധി കുറയ്ക്കണമെന്ന ആവശ്യവുമായി പെൻഷൻകാർ വീണ്ടും കമ്മീഷനെ സമീപിച്ചിരിക്കുകയാണ്. ഈ ആവശ്യത്തിന്മേൽ അനുകൂല നിലപാട് സ്വീകരിക്കുമോ? പരിശോധിക്കാം…

എന്താണ് പെൻഷൻ കമ്മ്യൂട്ടേഷൻ?

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വിരമിക്കുമ്പോൾ അവരുടെ അടിസ്ഥാന പെൻഷന്റെ 40% വരെ ഒന്നിച്ച് (Lump sum) വാങ്ങാൻ സാധിക്കും. ഇതിനെയാണ് പെൻഷൻ കമ്മ്യൂട്ടേഷൻ എന്ന് പറയുന്നത്. ഇതിന് പകരമായി, അവർക്ക് പ്രതിമാസം ലഭിക്കുന്ന പെൻഷനിൽ നിന്ന് ഒരു നിശ്ചിത തുക പിടിക്കും. നിലവിലെ നിയമപ്രകാരം 15 വർഷത്തിന് ശേഷമാണ് ഈ പിടിച്ചുവെച്ച തുക പൂർണ്ണമായി പുനഃസ്ഥാപിച്ചു നൽകുന്നത്. 15 വർഷത്തെ കാലാവധി ഏകദേശം 40 വർഷങ്ങൾക്ക് മുമ്പ് തയ്യാറാക്കിയ സാമ്പത്തിക വിപണി നിരക്കുകളെയും ആയുർദൈർഘ്യ കണക്കുകളെയും അടിസ്ഥാനമാക്കിയുള്ളതാണ്. അതുകൊണ്ട് തന്നെ ജീവിത സാഹചര്യങ്ങൾ മാറിയ സാഹചര്യത്തിൽ കാലാനുസൃതമായ മാറ്റം വേണമെന്നാണ് ആവശ്യം.

പെൻഷൻ കമ്മ്യൂട്ടേഷൻ കാലാവധി

കേന്ദ്ര സർക്കാർ പെൻഷൻകാരുടെ സംഘടനകളും ജീവനക്കാരുടെ യൂണിയനുകളും കമ്മ്യൂട്ട് ചെയ്ത പെൻഷൻ പുനഃസ്ഥാപിക്കുന്നതിനുള്ള 15 വർഷത്തെ കാലാവധി കുറയ്ക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ചിരിക്കുകയാണ്. ഈ ആവശ്യം തള്ളിക്കൊണ്ട് രണ്ട് ഹൈക്കോടതികൾ വിധിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. കോടതികൾ നിർദ്ദേശം നൽകിയില്ലെങ്കിലും, വിദഗ്ദ്ധ സമിതിയെ വച്ചോ ആക്ച്യുറിയൽ (Actuarial) വിലയിരുത്തൽ വഴിയോ സർക്കാരിന് ഈ കാലാവധി പുനഃപരിശോധിക്കാമെന്ന് വിധികൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. പെൻഷൻ വകുപ്പ് അടുത്തിടെ പുറത്തിറക്കിയ സമാഹാരത്തിലും ഈ വിധികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ALSO READ: എട്ടാം ശമ്പള കമ്മീഷന് ഒരു വയസ്; ശമ്പളം കൂടാൻ ഇനിയും കാത്തിരിക്കണം, ജീവനക്കാർ അറിയേണ്ടത്

ഹൈക്കോടതി വിധികൾ

പഞ്ചാബ്-ഹരിയാന ഹൈക്കോടതി

2024 നവംബർ 27-ലെ വിധിന്യായത്തിൽ, പഞ്ചാബ് സിവിൽ സർവീസ് ചട്ടങ്ങളിലെ റൂൾ 11.1(2) പ്രകാരം വ്യവസ്ഥ ചെയ്തിട്ടുള്ള 15 വർഷത്തെ പെൻഷൻ പുനഃസ്ഥാപന കാലയളവിനെ ചോദ്യം ചെയ്തുകൊണ്ടുള്ള 808 റിട്ട് ഹർജികൾ പഞ്ചാബ്-ഹരിയാന ഹൈക്കോടതി തീർപ്പാക്കി.
15 വർഷത്തിന് പകരം ഏകദേശം 12 വർഷത്തിന് ശേഷം പെൻഷന്റെ കമ്മ്യൂട്ട് ചെയ്ത ഭാഗം പുനഃസ്ഥാപിക്കണമെന്നാണ് ഹർജിക്കാർ ആവശ്യപ്പെട്ടത്. നിർദ്ദിഷ്ട കാലാവധി തികയുന്നതിന് വളരെ മുമ്പ് തന്നെ കമ്മ്യൂട്ട് ചെയ്ത തുക പൂർണ്ണമായി തിരിച്ചുപിടിക്കുന്നുണ്ടെന്നായിരുന്നു അവരുടെ വാദം. എന്നാൽ, ഒന്നിച്ച് തുക കൈപ്പറ്റുന്നതിനായി ജീവനക്കാർ സ്വന്തം ഇഷ്ടപ്രകാരമാണ് പെൻഷന്റെ ഒരു ഭാഗം കമ്മ്യൂട്ട് ചെയ്യാൻ തിരഞ്ഞെടുത്തതെന്ന് നിരീക്ഷിച്ചുകൊണ്ട് ജസ്റ്റിസ് ലിസ ഗിൽ, ജസ്റ്റിസ് സുഖ്വിന്ദർ കൗർ എന്നിവരടങ്ങിയ ബെഞ്ച് ഈ വാദം തള്ളി.

ഡൽഹി ഹൈക്കോടതി

സിസിഎസ് പെൻഷൻ ചട്ടങ്ങളിലെ 15 വർഷത്തെ പുനഃസ്ഥാപന കാലാവധിയെ ചോദ്യം ചെയ്തുള്ള ഹർജിയും ഡൽഹി ഹൈക്കോടതി തള്ളി. നിലവിലെ നിർദ്ദേശം ശാസ്ത്രീയവും വിദഗ്ദ്ധ ശുപാർശകളെ അടിസ്ഥാനമാക്കിയുള്ളതുമാണെന്ന് വ്യക്തമാക്കിയ കോടതി, 15 വർഷമെന്നത് ശരിവച്ചു.

8-ാം ശമ്പള കമ്മീഷന് മുന്നിലെ പ്രധാന ആവശ്യങ്ങൾ

  1. ഭാരത് പെൻഷണേഴ്സ് സമാജ്, 60 വയസ്സിൽ വിരമിക്കുന്ന ജീവനക്കാർക്ക് 11 വർഷത്തിന് ശേഷമോ അല്ലെങ്കിൽ 71 വയസ്സ് തികയുമ്പോഴോ കമ്മ്യൂട്ടേഷൻ പൂർണ്ണമായി പുനഃസ്ഥാപിക്കണമെന്ന് നിർദ്ദേശിച്ചു.
  2. ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻസ്, സർക്കാർ നൽകിയ തുകയും പലിശയും 10 വർഷത്തിനുള്ളിൽ തിരിച്ചുപിടിക്കുന്നുണ്ടെന്നും, 15 വർഷം വരെ തുക ഈടാക്കുന്നത് പെൻഷൻകാർക്ക് നഷ്ടമാണെന്നും ചൂണ്ടിക്കാട്ടി 11 വർഷമായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു.
  3. മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷനും ഓൾ ഇന്ത്യ റെയിൽവേമെൻസ് ഫെഡറേഷനും കാലാവധി 15 വർഷത്തിൽ നിന്ന് 12 വർഷമായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു.
  4. ഹൈക്കോടതികൾ ചൂണ്ടിക്കാണിച്ചതുപോലെ, വിദഗ്ദ്ധ സമിതിയെ വച്ച് കൃത്യമായ പഠനം നടത്തി പെൻഷൻകാർക്ക് ആശ്വാസകരമായ തീരുമാനമെടുക്കാൻ 8-ാം ശമ്പള കമ്മീഷൻ തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് സംഘടനകൾ.

English Summary:

The Bharat Pensioners Samaj has proposed restoring the commuted pension after 11 years or when an employee reaches 71 years of age, whichever comes earlier. Other organisations, have demanded reducing the period to 12 years, arguing that the government recovers the commuted amount, including interest, much earlier than 15 years.

Follow Us