AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Malabar Kalyana Biriyani Recipe: മലബാറുകാരുടെ കല്യാണ ബിരിയാണി കഴിച്ചാലോ? വീട്ടിലുണ്ടാക്കാം ഈസിയായി

Malabar Style Kalyana Biriyani Recipe In Malayalam: കൈമ / ജീരകശാല അരിയുടെ പ്രത്യേക സുഗന്ധവും, നെയ്യിൽ വാട്ടിയ മസാലയും, കൃത്യമായ ദം ഇടലുമാണ് ഈ ബിരിയാണിയെ മറ്റ് ബിരിയാണികളിൽ നിന്ന് എക്കാലവും വേറിട്ടുനിർത്തുന്നത്. നല്ല നാടൻ രുചിയിൽ മലബാർ കല്യാണ ബിരിയാണി നമുക്ക് വീട്ടിലും എളുപ്പത്തിൽ തയ്യാറാക്കാവുന്നതേയുള്ളൂ. ഇതിന് സഹായിക്കുന്ന റെസിപ്പിയും കിടിലൻ ടിപ്സും നമുക്ക് നോക്കിയാലോ.

Malabar Kalyana Biriyani Recipe: മലബാറുകാരുടെ കല്യാണ ബിരിയാണി കഴിച്ചാലോ? വീട്ടിലുണ്ടാക്കാം ഈസിയായി
Malabar Kalyana BiriyaniImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 04 Nov 2026 | 11:39 AM

മലബാറിലെ കല്യാണവീടുകളിലെയും സൽക്കാരങ്ങളിലെയും പ്രധാന ആകർഷണമാണ് ബിരിയാണി. കൈമ / ജീരകശാല അരിയുടെ പ്രത്യേക സുഗന്ധവും, നെയ്യിൽ വാട്ടിയ മസാലയും, കൃത്യമായ ദം ഇടലുമാണ് ഈ ബിരിയാണിയെ മറ്റ് ബിരിയാണികളിൽ നിന്ന് എക്കാലവും വേറിട്ടുനിർത്തുന്നത്. നല്ല നാടൻ രുചിയിൽ മലബാർ കല്യാണ ബിരിയാണി നമുക്ക് വീട്ടിലും എളുപ്പത്തിൽ തയ്യാറാക്കാവുന്നതേയുള്ളൂ. ഇതിന് സഹായിക്കുന്ന റെസിപ്പിയും കിടിലൻ ടിപ്സും നമുക്ക് നോക്കിയാലോ.

നമ്മൾ ഇവിടെ പറയാൻ പോകുന്ന റെസിപ്പി ബീഫ് ബിരിയാണിയുടേതാണ്. എ​ല്ലോ​ട് കൂ​ടി​യ ബീ​ഫ് ചേ​ർ​ത്ത് ത​യ്യാ​റാ​ക്കു​ന്ന ആ ​കിടിലൻ മ​ല​ബാ​ർ സ്പെ​ഷ്യ​ൽ ബി​രി​യാ​ണി​യു​ടെ രു​ചി ക​ഴി​ച്ചു ത​ന്നെ അ​റി​യ​ണം. ബീഫിന് പകരും ചിക്കനും മട്ടനുമെല്ലാം ഉപയോ​ഗിക്കാറുണ്ട്. എന്നാൽ ഈ റെസിപ്പി ട്രൈ ചെയ്തോളൂ.

ALSO READ: കരിക്കും ചെമ്മീനും ചേർന്നാൽ സംഗതി സൂപ്പർ! നാടൻ ചെമ്മീൻ മസാല

ആവശ്യമായ ചേ​രു​വ​ക​ൾ:

ബീ​ഫ് -1 കി​ലോ, ജീ​ര​ക​ശാ​ല അ​രി -1 കി​ലോ, വെ​ള്ളം -1 ഗ്ലാ​സ് അ​രി​ക്ക്- 1.5 ഗ്ലാ​സ് വെ​ള്ളം, ഓ​യി​ൽ -5 ടേ​ബി​ൾ സ്​​പൂ​ൺ, ഏ​ല​ക്ക -4 എ​ണ്ണം, ഗ്രാ​മ്പു-4​ എ​ണ്ണം, ഇ​ഞ്ചി വെ​ളു​ത്തു​ള്ളി ച​ത​ച്ച​ത് -3 ടേ​ബി​ൾ സ്​​പൂ​ൺ, പ​ച്ച മു​ള​ക് ച​ത​ച്ച​ത് -1 ടേ​ബി​ൾ സ്​​പൂ​ൺ, വ​ലി​യ ഉ​ള്ളി-6 എ​ണ്ണം, ത​ക്കാ​ളി -5 എ​ണ്ണം, കു​രു​മു​ള​ക് പൊ​ടി -1.5 ടീ​സ്​​പൂ​ൺ, ഗ​രം മ​സാ​ല പൊ​ടി -1 ടീ​സ്​​പൂ​ൺ, മ​ല്ലി പൊ​ടി -1 ടീ​സ്​​പൂ​ൺ, തൈ​ര് -3 ടേ​ബി​ൾ സ്​​പൂ​ൺ, ഉ​പ്പ്-​ആ​വ​ശ്യ​ത്തി​ന്, പ​ഞ്ച​സാ​ര: ഒ​രു ടേ​ബി​ൾ സ്​​പൂ​ൺ, നെ​യ്യ് -4ടേ​ബി​ൾ സ്​​പൂ​ൺ, അ​ണ്ടി​പ്പ​രി​പ്പ് -2ടേ​ബി​ൾ സ്​​പൂ​ൺ, പ​ട്ട -ഒ​രു ക​ഷ്​​ണം, പ​ട്ട ഇ​ല -2,3 എ​ണ്ണം, മ​ല്ലി​യി​ല -ആ​വ​ശ്യ​ത്തി​ന്, പു​തിന -ആ​വ​ശ്യ​ത്തി​ന്.

തയ്യാറാക്കുന്ന വിധം

ഒ​രു കു​ക്ക​റി​ൽ രണ്ട് ടേ​ബി​ൾ സ്​​പൂ​ൺ ഓ​യി​ൽ ഒ​ഴി​ച്ച്​ അ​തി​ലേ​ക്ക് ഏ​ല​ക്ക, ഗ്രാ​മ്പു , പ​ട്ട​യി​ല എ​ന്നി​വ ഇ​ട്ട ശേ​ഷം ഇ​ഞ്ചിയും ​വെ​ളു​ത്തു​ള്ളി​യും ച​ത​ച്ച​ത് ഇ​ട്ട് ഒ​ന്ന് വ​ഴ​റ്റി​യെടു​ക്ക​ണം. അ​തി​ലേ​ക്ക്​ പ​ച്ച മു​ള​ക് ച​ത​ച്ച​ത് ഇ​ട്ട്​ വ​ഴ​റ്റി​യ ശേ​ഷം ഒ​രു വ​ലി​യ ഉ​ള്ളി അ​രി​ഞ്ഞി​ട്ട്‌ ചേർത്ത് നന്നായി വ​ഴ​റ്റി കൊ​ടു​ക്കു​ക. ഉള്ള വാടി വരുമ്പോൾ ത​ക്കാ​ളി ചേ​ർ​ത്ത ശേ​ഷം ക​ഴു​കി വൃ​ത്തി​യാ​ക്കി​യ ബീ​ഫ്​ ഇ​ടു​ക. ഇതിൻ്റെ മു​ക​ളി​ലേ​ക് കു​രു​മു​ള​ക് പൊ​ടി​യും, മ​ല്ലി​പ്പൊ​ടി​യും, ഗ​രം മ​സാ​ല പൊ​ടി​ ചേർത്ത്​ തൈ​രും ചേ​ർ​ത്ത് ആ​വ​ശ്യ​ത്തി​ന് മ​ല്ലി​യി​ല​യും ​പുതീനയും ഉ​പ്പും കൂ​ടി ചേർത്ത് കൊടുക്കാം. ശേഷം ​ചെ​റു​തീ​യി​ൽ 45 മി​നി​റ്റ്‌ വേ​വി​ച്ചെ​ടു​ക്കു​ക.

ഈ സമയം കൊണ്ട് മറ്റൊരു പാത്രത്തിൽ ചെ​മ്പി​ഓ​യി​ലും നെ​യ്യും യോ​ജി​പ്പി​ച്ചൊ​ഴി​ച്ചു കുറച്ച് സവാള വ​റു​ത്തെ​ടു​ക്കു​ക.​ വ​റു​ത്തെ​ടു​ക്കു​മ്പോ​ൾ പ​ഞ്ച​സാ​ര കൂ​ടി ചെ​ർ​ത്തു കൊ​ടു​ക്കു​ന്നത് നല്ലതാണ്.​ ശേ​ഷം അ​തേ ചെ​മ്പി​ൽ ഏ​ല​ക്ക, ഗ്രാ​മ്പു, പ​ട്ട​യി​ല, പ​ട്ട, അ​ണ്ടി​പ്പ​രി​പ്പ് ഇ​വ ചേ​ർ​ത്ത്​ 1 ഗ്ലാ​സ് അ​രി​ക്ക് 1.5 ഗ്ലാ​സ് വെ​ള്ളം എ​ന്ന അ​ള​വി​ൽ ഒ​ഴി​ച്ച്​ അ​ട​ച്ചു വെ​ച്ച് തിളപ്പിക്കുക. ​നേ​ര​ത്തെ വ​റു​ത്തു വെ​ച്ച ഉ​ള്ളി എ​ല്ലാം വേ​വി​ച്ചു വെ​ച്ച ബീ​ഫ് മ​സാ​ല​യി​ലേ​ക് ഇ​ട്ടു യോ​ജി​പ്പി​ച്ചെ​ടു​ക്കു​ക. ശേഷം ഇത് ​ദം ഇ​ടാ​നു​ള്ള മറ്റൊരു ചെ​മ്പി​ലേ​ക്ക്​ മാ​റ്റു​ക .

മാറ്റിയ ബീഫിലേക്ക് മ​ല്ലി​യി​ല പുതിന എ​ന്നി​വ ചേ​ർ​ത്ത് യോ​ജി​പ്പി​ച്ചെ​ടു​ക്കു​ക. അ​രി വെ​ന്ത ശേ​ഷം ബീ​ഫ് മ​സാ​ല​യു​ടെ മു​ക​ളി​ൽ ലെ​യ​ർ ആ​ക്കി ഇടുക. ​ഇ​ട​ക്കി​ട​ക്കു വ​റു​ത്തെ​ടു​ത്ത ഉ​ള്ളി​യും, മ​ല്ലി​യി​ല​യും , പുതിയനയും, നെ​യ്യും, ഗ​രം മ​സാ​ല പൊ​ടി​യും ഇ​ട്ടു കൊ​ടു​ത്തു ആ​വി പു​റ​ത്തു പോ​കാ​ത്ത വി​ധം ഫോ​യി​ൽ പേപ്പർ കൊ​ണ്ട് മൂ​ടി അ​ട​ച്ചുവച്ച് കുറഞ്ഞത് 45-60 മി​നി​റ്റ്‌ ദം ​ഇ​ടു​ക. നല്ല കിടലൻ​ ക​ല്ല്യാ​ണ ബി​രി​യാ​ണി റെ​ഡി.

English Summary:

Learn how to cook authentic Malabar Style Kalyana Biryani in your home kitchen using fragrant Kaima rice. Follow this easy step-by-step recipe guide to make them.

Follow Us