Mathi Peera Vattichathu: വായിൽ കപ്പലോടും! കോട്ടയം സ്റ്റെൽ മത്തി പീര വറ്റിച്ചത് | Kottayam Style Mathi Peera Pattichathu Easy Recipe in Malayalam Malayalam news - Malayalam Tv9

Mathi Peera Vattichathu: വായിൽ കപ്പലോടും! കോട്ടയം സ്റ്റെൽ മത്തി പീര വറ്റിച്ചത്

Edited By: 

Jenish Thomas | Updated On: 19 Nov 2024 | 02:20 PM

Mathi Peera Vattichathu Recipe: മീൻ വറുത്തതും കറിയു‌മെല്ലാം ചോറിനൊപ്പം കഴിക്കാറുണ്ട്. എന്നാൽ പീര വറ്റിച്ചെടുക്കാൻ അധികമാരും ശ്രമിക്കാറില്ല.

1 / 5
മലയാളികളുടെ ഇഷ്ട മത്സ്യമാണ് മത്തി/ചാള. മത്തി മുളകിട്ടതും അച്ചറും വറുത്തതുമോക്കെയായി നിരവധി വിഭവങ്ങൾ നാം തയ്യാറാക്കാറുണ്ട്.   അത്തരത്തിൽ ഒരു മത്തി പീര വറ്റിച്ചത് തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു വിഭവമാണിത്. (Image Credits: Freepik)

2 / 5
മത്തി (1 കിലോ), ചെറിയ ഉള്ളി (മുക്കാൽ കപ്പ്), വെളുത്തുള്ളി (10 അല്ലി), ഇഞ്ചി (കൊത്തി അരിഞ്ഞത് ഒരു ടീസ്പൂൺ), പച്ചമുളക് (6 എണ്ണം),  കറിവേപ്പില ‌‌(2 തണ്ട്), കുടംപുളി (3 അല്ലി), തേങ്ങ ചിരവിയത് (രണ്ടു കപ്പ്), മഞ്ഞൾ പൊടി (1/2 ടീസ്പൂൺ), വെളിച്ചെണ്ണ, കടുക്, ഉപ്പ്‌ എന്നിവ‌യാണ് മത്തി പീര തയ്യാറാക്കാൻ ആവശ്യമുള്ളത്. (Image Credits: Freepik)

3 / 5
ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അതിന് ശേഷം ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി,  കറിവേപ്പില, പച്ചമുളക്, മഞ്ഞപ്പൊടി എന്നിവ‌ മൂപ്പിച്ചെടുക്കുക. ഇതിലേക്ക് ചിരവിയ തേങ്ങ ചേർത്ത് ഇളക്കുക. കുടംപുളി ചേർത്ത് ഒന്നിളക്കി അടച്ച് വെയ്ക്കുക. (Image Credits: Freepik)

4 / 5
ഒരു മിനുറ്റിന് ശേഷം ഇതിലേക്ക് കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന മത്തി  ചേർക്കാം. ശേഷം ആവശ്യത്തിന് ഉപ്പും കാൽകപ്പ് വെള്ളവും ചേർത്ത് ഒന്നിളക്കി അടച്ച് വെയ്ക്കാം. (Image Credits: Freepik)

5 / 5
മീൻ വെന്തതിന് ശേഷം ആവശ്യാനുസരണം വെള്ളം വറ്റിച്ച് എടുക്കാം. പിന്നീട് വാങ്ങാറാകുമ്പോൾ ആവശ്യാനുസരണം പച്ച വെളിച്ചെണ്ണ ഇതിന് മുകളിൽ തൂവാം. (Image Credits: Freepik)

Loading...
Unable to load recommendations.
Follow Us
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ