സീമ വിനീത് വിവാഹിതയായി; ചിത്രങ്ങള്‍ പങ്കുവെച്ച് താരം | makeup artist Seema Vineeth gets married shares wedding photos on social media Malayalam news - Malayalam Tv9

Seema Vineeth: സീമ വിനീത് വിവാഹിതയായി; ചിത്രങ്ങള്‍ പങ്കുവെച്ച് താരം

Published: 

25 Jun 2025 21:06 PM

Seema Vineeth Wedding: സീമ വിനീത് എന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ ഇഷ്ടമില്ലാത്തവരായി ആരുമില്ല. അവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കിടുന്ന വീഡിയോകള്‍ക്കും ഫോട്ടോകള്‍ക്കുമെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.

1 / 5മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീത് വിവാഹിതയായി. നിശാന്താണ് സീമയ്ക്ക് താലി ചാര്‍ത്തിയത്. വിവാഹ ചിത്രങ്ങള്‍ സീമ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പങ്കിട്ടു. രജിസ്റ്റര്‍ വിവാഹം നേരത്തെ നിശാന്തും സീമയും നടത്തിയിരുന്നു. (Image Credits: Instagram)

മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീത് വിവാഹിതയായി. നിശാന്താണ് സീമയ്ക്ക് താലി ചാര്‍ത്തിയത്. വിവാഹ ചിത്രങ്ങള്‍ സീമ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പങ്കിട്ടു. രജിസ്റ്റര്‍ വിവാഹം നേരത്തെ നിശാന്തും സീമയും നടത്തിയിരുന്നു. (Image Credits: Instagram)

2 / 5

ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത് മുതല്‍ വിവാഹ ദിനത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. അതീവ സുന്ദരിയായാണ് സീമ വിവാഹവേഷത്തിലെത്തിയത്.

3 / 5

ഓഫ് വൈറ്റ് ലഹങ്കയാണ് വധുവിന്റെ വേഷം. വസ്ത്രത്തിന് ത്രെഡ് വര്‍ക്ക് മാറ്റുകൂട്ടുന്നു. പച്ചയും വെള്ളയും കല്ലുകള്‍ പതിച്ച ഹെവി ചോക്കറും ലോങ്‌ചെയിനും ആഭരണങ്ങള്‍. കമ്മലും വളകളും നെറ്റിച്ചുട്ടിയുമെല്ലാം പച്ചയും വെള്ളയും കല്ലുകളോടെ തന്നെ.

4 / 5

മേക്കപ്പിലും സീമ നന്നായി ശ്രദ്ധിച്ചിട്ടുണ്ട്. മിനിമല്‍ മേക്കപ്പ് ചെയ്ത സീമ മുടിയില്‍ നിന്ന് ഓഫ് വൈറ്റ് വെയിലും സ്റ്റൈല്‍ ചെയ്തിട്ടുണ്ട്. ഗോള്‍ഡന്‍ ത്രെഡ് വര്‍ക്കുള്ള ഹൈനെക്ക് ഷെര്‍വാണി ധരിച്ചാണ് നിശാന്ത് എത്തിയത്. വെള്ളയും പച്ചയും മുത്തുകളുള്ള മാല നിശാന്തും അണിഞ്ഞിട്ടുണ്ട്.

5 / 5

ഇന്നത്തെ ദിവസമാണ് ഈ ഭൂമിയിലെ ഏറ്റവും വലിയ സന്തോഷം എന്ന അടിക്കുറിപ്പോടെയാണ് സീമ ചിത്രങ്ങള്‍ പങ്കിട്ടത്. ഫോട്ടോകള്‍ പങ്കുവെച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വൈറലാകുകയും ചെയ്തു. നിരവധിയാളുകളാണ് താരത്തിന് ആശംസകളറിയിച്ച് രംഗത്തെത്തുന്നത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും