AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ramesh Pisharody Birthday: ‘ഇതിനപ്പുറം എന്തുവേണം’? രമേഷ് പിഷാരടിയുടെ പിറന്നാളിന് കേക്ക് മുറിച്ച് ആഘോഷിച്ച് മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും

Ramesh Pisharody’s Birthday Celebrations: കുഞ്ചാക്കോ ബോബനും ആഘോഷത്തിൽ പങ്കെടുത്തു. മമ്മൂട്ടി അഭിനയിച്ച കാതോടു കാതോരം എന്ന ചിത്രത്തിലെ ഗാനത്തിന്റെ വരികളാണ് രമേഷ് പിഷാരടി ചിത്രങ്ങൾക്കൊപ്പം കുറിച്ചത്.

Sarika KP
Sarika KP | Published: 11 Oct 2025 | 07:09 AM
കഴിഞ്ഞ ദിവസമായിരുന്നു നടനും സംവിധായകനുമായ രമേഷ് പിഷാരടിയുടെ ജന്മദിനം. താരങ്ങളടക്കം നിരവധി പേർ അദ്ദേഹത്തിന് ആശംസകൾ അറിയിച്ച് രം​ഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ പിഷാരടിയുടെ പിറന്നാൾ ആഘോഷമാക്കിയ മമ്മൂട്ടിയുടെയും കുഞ്ചാക്കോ ബോബന്റെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. (Image Credits: Instagram)

1 / 5
പിഷാരടി തന്നെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ‌ പങ്കുവച്ചത്.ചിത്രത്തിൽ പിഷാരടി കേക്ക്  മുറിക്കുമ്പോൾ മമ്മൂട്ടി ആശംസകൾ നേരുന്നതും പിറന്നാളുകാരന്  കേക്ക് വായിൽ വച്ചു കൊടുക്കുന്നതും ചിത്രത്തിൽ കാണാം.

2 / 5
കുഞ്ചാക്കോ ബോബനും ആഘോഷത്തിൽ പങ്കെടുത്തു. മമ്മൂട്ടി അഭിനയിച്ച കാതോടു കാതോരം എന്ന ചിത്രത്തിലെ ഗാനത്തിന്റെ വരികളാണ് രമേഷ് പിഷാരടി ചിത്രങ്ങൾക്കൊപ്പം കുറിച്ചത്.

3 / 5
അതേസമയം നീണ്ട ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ചുവന്നിരിക്കുകയാണ് മമ്മൂട്ടി.  അതുകൊണ്ട് തന്നെ രമേഷ് പിഷാരടി പങ്കുവച്ചിരിക്കുന്ന ഈ പുതിയ ചിത്രങ്ങളും സോഷ്യൽ മീഡിയയുടെ മനം കവരുകയാണ്.

4 / 5
ഈ മാസം ആദ്യമാണ് മമ്മൂട്ടി അഭിനയത്തിലേക്ക് വീണ്ടും മടങ്ങിയെത്തിയത്. മഹേഷ് നാരായണൻ സംവിധാനംചെയ്യുന്ന പാട്രിയറ്റിന്റെ ഷൂട്ടിങ്ങിന്റെ തിരക്കിലാണ് താരം ഇപ്പോൾ. ചിത്രത്തിൽ 17 വർഷത്തിനുശേഷം മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും പാട്രിയറ്റിനുണ്ട്.

5 / 5