Mangal Budh Yuti 2026: മിഥുനം ഉൾപ്പടെ രാശിക്കാർക്ക് കടങ്ങൾ തീരും! ബുധൻ രേവതി നക്ഷത്രത്തിലേക്ക്
Mangal Budh Yuti 2026 Lucky Zodiac Signs:പഞ്ചാംഗ പ്രകാരം ബുധൻ രേവതി നക്ഷത്രത്തിൽ പ്രവേശിക്കും, ഏപ്രിൽ 24 ന് ചൊവ്വയും അതേ നക്ഷത്രത്തിൽ പ്രവേശിക്കും. ജ്ഞാനത്തിന്റെ ഗ്രഹമായ ബുധനും ധൈര്യത്തിന്റെ ഗ്രഹമായ ചൊവ്വയും സംയോജിക്കുന്നത് ശക്തമായ ഒരു യോഗം രൂപപ്പെടുത്തണമെന്നാണ് ജ്യോതിഷികൾ പറയുന്നത്. ഈ സമയത്ത് ചില രാശികളെ സംബന്ധിച്ച് ജീവിതത്തിൽ വലിയ നേട്ടങ്ങൾക്ക് കാരണമാകും. കരിയറിലും ദാമ്പത്യജീവിതത്തിലും കുടുംബത്തിലും ബിസിനസിലും പുരോഗതി ഉണ്ടാകും..........

ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശി മാറ്റത്തിനും നക്ഷത്ര മാറ്റത്തിനും വലിയ പ്രാധാന്യമാണ് ഉള്ളത്. കാരണം ഇവ വിവിധ രാശികളുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. ഒരു വ്യക്തിയുടെ ജീവിതത്തിൽ ഓരോ ദിവസവും നടക്കുന്ന കാര്യങ്ങൾക്ക് ഗ്രഹങ്ങളുടെ സ്ഥാനത്തിന് വലിയ പ്രാധാന്യമുണ്ട്. ചില പ്രത്യേക ഗ്രഹങ്ങൾ പ്രത്യേക രാശിയിലോ നക്ഷത്രത്തിലോ പ്രവേശിക്കുന്നതും സംക്രമിക്കുന്നതും എല്ലാം 12 രാശിയിൽ ഉൾപ്പെടുന്ന ആളുകളുടെയും ജീവിതത്തിൽ അനുകൂലമായും പ്രതികൂലമായും ബാധിക്കും. (Image Credit source: TV9 NETWORK)

പഞ്ചാംഗ പ്രകാരം, ഏപ്രിൽ 22ന് ബുധൻ രേവതി നക്ഷത്രത്തിൽ പ്രവേശിക്കും, ഏപ്രിൽ 24 ന് ചൊവ്വയും അതേ നക്ഷത്രത്തിൽ പ്രവേശിക്കും. ജ്ഞാനത്തിന്റെ ഗ്രഹമായ ബുധനും ധൈര്യത്തിന്റെ ഗ്രഹമായ ചൊവ്വയും സംയോജിക്കുന്നത് ശക്തമായ ഒരു യോഗം രൂപപ്പെടുത്തണമെന്നാണ് ജ്യോതിഷികൾ പറയുന്നത്. ഈ സമയത്ത് ചില രാശികളെ സംബന്ധിച്ച് ജീവിതത്തിൽ വലിയ നേട്ടങ്ങൾക്ക് കാരണമാകും. കരിയറിലും ദാമ്പത്യജീവിതത്തിലും കുടുംബത്തിലും ബിസിനസിലും പുരോഗതി ഉണ്ടാകും. ഈ സമയത്ത് എടുക്കുന്ന നിർണായ തീരുമാനങ്ങളെല്ലാം നല്ല ഫലങ്ങൾ കൊണ്ടുവരും. അത്തരത്തിൽ ഭാഗ്യം തുണയ്ക്കുന്ന രാശികൾ ആരൊക്കെ എന്ന് നോക്കാം.

മേടം: മേടം രാശിക്കാർക്ക് ഈ കാലയളവിൽ വലിയ സന്തോഷവും സമാധാനവും പോസിറ്റീവ് എനർജിയും അനുഭവപ്പെടും. ഈ കാലയളവിൽ എടുക്കുന്ന തീരുമാനങ്ങൾ എല്ലാം നല്ലതായി വരും. അതേസമയം മുതിർന്നവരുടെ ഉപദേശം തേടാൻ മറക്കരുത്. ജോലിസ്ഥലത്ത് നിങ്ങളുടെ കഠിനാധ്വാനത്തിന് ഫലം കാണും. മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്നും പ്രശംസ ലഭിക്കും. ജീവിതത്തിലെ തടസ്സങ്ങളെല്ലാം നീങ്ങി സൗഭാഗ്യം കടന്നുവരും. സാമ്പത്തിക സ്ഥിരത അനുഭവപ്പെടും. പുതിയ വരുമാനമാർഗങ്ങൾ മുന്നിൽ തുറന്നുവരും.മാധ്യമം, മാർക്കറ്റിംഗ്, വിദ്യാഭ്യാസം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പ്രത്യേകിച്ചും ഗുണം ലഭിച്ചേക്കാം.

വൃശ്ചികം: ഈ സമയത്ത് രാശിക്കാരെ സംബന്ധിച്ച് നേട്ടങ്ങളുടെയും സൗഭാഗ്യങ്ങളുടെയും സമയമാണ്. ജീവിതത്തിൽ ആഗ്രഹിച്ചതെല്ലാം നടക്കും. നിങ്ങളുടെ കഠിനാധ്വാനം വിലമതിക്കപ്പെടും. നിങ്ങളുടെ സാമൂഹിക നില ശക്തിപ്പെടും. സാമ്പത്തിക സ്ഥിതിഗണ്യമായി വളരും. പുതിയ വരുമാന മാർഗങ്ങൾ തുറന്നവരും. ആരോഗ്യ പ്രശ്നങ്ങൾ കുറയും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം നിങ്ങൾക്ക് അനുകൂലമായി വരും. അമിത കോപവും ദേഷ്യവും നിയന്ത്രിക്കണം. ഒരാളെയും ചെറുതായി കാണരുത്. നല്ല കർമ്മങ്ങൾ ചെയ്താൽ നല്ല ഫലങ്ങൾ ലഭിക്കും.

മീനം: മീനം രാശിക്കാർക്ക് ഈ കാലയളവിൽ ആത്മവിശ്വാസം വർദ്ധിക്കും. എല്ലാ കാര്യങ്ങളിലും ഒരു പോസിറ്റീവ് എനർജി അനുഭവപ്പെടും. ജീവിതത്തിൽ സന്തോഷവും സമാധാനവും മടങ്ങി വരും. എന്തെങ്കിലും പ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നുണ്ടെങ്കിൽ അതിനു നിങ്ങൾക്ക് സമാധാനം ലഭിക്കും. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിനു മുൻപ് മുതിർന്നവരോട് അഭിപ്രായം ചോദിക്കുന്നത് നല്ലതാണ്. ഈ സമയത്ത് നിങ്ങൾ എടുക്കുന്ന പ്രധാനപ്പെട്ട തീരുമാനങ്ങൾക്കെല്ലാം തന്നെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരാൻ സാധിക്കും.