Mango Eating Benefits: മാമ്പഴം കഴിച്ച് തടി കുറയ്ക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
How to Enjoy Mango Without Gaining Weight: മാമ്പഴം നല്ലൊരു ഊർജ്ജ സ്രോതസ്സാണ്. വർക്കൗട്ട് ചെയ്യുന്നതിന് അര മണിക്കൂർ മുൻപ് മാമ്പഴം കഴിക്കുന്നത് കഠിനമായ വ്യായാമം ചെയ്യാൻ ആവശ്യമായ ഊർജ്ജം നൽകും. വിറ്റാമിൻ A, വിറ്റാമിൻ C എന്നിവയാൽ സമ്പന്നമാണ് മാമ്പഴം. ഇതിലടങ്ങിയിരിക്കുന്ന നാരുകൾ മലബന്ധം ഒഴിവാക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഇത് പരോക്ഷമായി ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.

മാമ്പഴം കഴിക്കാൻ എല്ലാവർക്കും ആവേശമാണ്. എന്നാൽ പ്രമേഹം കൂടുമെന്നോ തടി കൂടുമെന്നോ പേടിച്ച് പലരും മാമ്പഴത്തിൽ നിന്ന് വിട്ടുനിൽക്കാറുണ്ട്. എന്നാൽ ശരിയായ രീതിയിൽ കഴിച്ചാൽ മാമ്പഴം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ( Image Credit Source: Getty Images )

മാമ്പഴം ഡയറ്റിൽ ഉൾപ്പെടുത്തുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. ഭാരം കൂട്ടാതെ കഴിക്കാനുള്ള പൊടിക്കൈകൾ എന്തെല്ലാമെന്നു നോക്കാം. മാമ്പഴത്തിൽ കലോറി കൂടുതലാണ്. അതിനാൽ അമിതമായി കഴിക്കുന്നത് ഭാരം വർദ്ധിപ്പിക്കാൻ കാരണമാകും. ഒരു ദിവസം ഒരു ഇടത്തരം മാമ്പഴത്തിൽ കൂടുതൽ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

മാമ്പഴം ഭക്ഷണത്തോടൊപ്പം കഴിക്കുന്നത് ഒഴിവാക്കുക. ചോറിനോടൊപ്പമോ ചപ്പാത്തിയോടൊപ്പമോ മാമ്പഴം കഴിക്കുമ്പോൾ ശരീരത്തിലെത്തുന്ന കലോറിയുടെ അളവ് ഇരട്ടിയാകും. ഇത് തടി കൂടാൻ കാരണമാകും. അതിനാൽ ഒരു 'മിഡ്-മീൽ സ്നാക്ക്' അതായത് ഉച്ചഭക്ഷണത്തിന് മുൻപോ വൈകുന്നേരമോ ആയി മാമ്പഴം കഴിക്കുന്നതാണ് ഉചിതം.

മാമ്പഴം ജ്യൂസ് അടിച്ചോ മിൽക്ക് ഷേക്ക് ആക്കിയോ കുടിക്കുമ്പോൾ അതിൽ നാരുകൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. കൂടാതെ പഞ്ചസാരയും പാലുമൊക്കെ ചേർക്കുന്നത് കലോറി കൂട്ടും. മാമ്പഴം കടിച്ചു ചവച്ചു കഴിക്കുന്നത് ദഹനത്തിനും കൂടുതൽ നേരം വിശപ്പില്ലാതെ ഇരിക്കാനും സഹായിക്കും.

മാമ്പഴം നല്ലൊരു ഊർജ്ജ സ്രോതസ്സാണ്. വർക്കൗട്ട് ചെയ്യുന്നതിന് അര മണിക്കൂർ മുൻപ് മാമ്പഴം കഴിക്കുന്നത് കഠിനമായ വ്യായാമം ചെയ്യാൻ ആവശ്യമായ ഊർജ്ജം നൽകും. വിറ്റാമിൻ A, വിറ്റാമിൻ C എന്നിവയാൽ സമ്പന്നമാണ് മാമ്പഴം. ഇതിലടങ്ങിയിരിക്കുന്ന നാരുകൾ മലബന്ധം ഒഴിവാക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഇത് പരോക്ഷമായി ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.