Manju Warrier: മീനാക്ഷിയ്‌ക്കൊപ്പം നൃത്തപഠനം; സിനിമയിലേക്ക് മഞ്ജുവില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് ദിലീപ്, പക്ഷെ സംഭവിച്ചത്
Manju Warrier's Reentry Into Films: മലയാളികളുടെ മനസിലേക്ക് ഒരുപിടി നല്ല കഥാപാത്രങ്ങളുമായി ചേക്കേറിയ നടിയാണ് മഞ്ജു വാര്യര്‍. 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടി തിരിച്ചുവരവ് നടത്തിയപ്പോഴും സ്ഥാനത്തിനും ലഭിക്കുന്ന കഥാപാത്രങ്ങള്‍ക്കും പ്രാധാന്യം കുറഞ്ഞില്ല. എന്നാല്‍ ആ തിരിച്ചുവരവ് അത്ര നിസാരമായിരുന്നില്ല.

മഞ്ജു വാര്യര്‍ വീണ്ടും സിനിമയില്‍ സജീവമാകാന്‍ തുടങ്ങിയത് എല്ലാവരിലും അതിശയമാണ് ഉണ്ടാക്കിയത്. വലിയ ഇടവേളയ്ക്ക് ശേഷം നടി തിരിച്ചെത്തിയപ്പോള്‍ അവരുടെ ദാമ്പത്യ ജീവിതവും മുന്‍ ഭര്‍ത്താവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുമാണ് അതിന് കാരണം. നൃത്തം ജീവശ്വാസമായി കൊണ്ടുനടന്ന മഞ്ജു വിവാഹശേഷം എല്ലാത്തില്‍ നിന്നും അകന്നിരുന്നു. എന്നാല്‍ പിന്നീട് മകള്‍ മീനാക്ഷിയ്‌ക്കൊപ്പം വീണ്ടും നൃത്തം അഭ്യസിച്ച് തുടങ്ങിയതാണ് അവരുടെ ജീവിതത്തില്‍ വഴിത്തിരിവായത്. (Image Credits: Manju Warrier's Instagram)

2012ല്‍ അവര്‍ ഗുരുവായൂര്‍ ശ്രീ കൃഷ്ണ ക്ഷേത്രത്തില്‍ വെച്ച് വീണ്ടും അരങ്ങേറ്റം നടത്തി. മകള്‍ നൃത്തം പഠിച്ച് തുടങ്ങിയപ്പോള്‍ മഞ്ജു കുച്ചിപ്പുടി പഠിക്കാനാരംഭിച്ചു. അതാണ് രണ്ടാം അരങ്ങേറ്റത്തിന് കാരണമായത്. വന്‍ സ്വീകാര്യതയാണ് മഞ്ജുവിന്റെ നൃത്ത പരിപാടിക്ക് അന്ന് ലഭിച്ചത്. എന്നാല്‍ അത് കാണാന്‍ ദിലീപ് എത്തിയിരുന്നില്ല. അതിന് കാരണമായി പിന്നീടൊരു അഭിമുഖത്തില്‍ ദിലീപ് പറഞ്ഞത് ഷൂട്ടിങ് തിരക്കായിരുന്നു എന്നാണ്.

എന്നാല്‍ ആ സമയത്തും മഞ്ജു അഭിനയിക്കില്ലെന്നും നൃത്ത രംഗത്ത് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയുള്ളൂവെന്നും പല സ്ഥലങ്ങളില്‍ ദിലീപ് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. മഞ്ജുവിന്റെ ഭാഗത്ത് നിന്നും ഇത് ശരിവെക്കുന്ന പ്രതികരണങ്ങള്‍ തന്നെയാണ് അന്നുണ്ടായത്. എന്നാല്‍ പിന്നീട് ദമ്പതികളുടെ ബന്ധത്തില്‍ വിള്ളല്‍ വീണു.

2014ല്‍ വിവാഹമോചനം നേടിയ മഞ്ജു പിന്നാലെ സിനിമയിലേക്ക് തിരിച്ചുവരവ് നടത്തി. ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെയായിരുന്നു അത് സംഭവിച്ചത്. വിവാഹമോചനം നേടുന്ന സമയത്ത് ദിലീപ് വാഗ്ദാനം ചെയ്ത 80 കോടിയിലേറെ രൂപയുടെ സ്വത്ത് വേണ്ടെന്ന് വെച്ചായിരുന്നു മഞ്ജുവിന്റെ പടിയിറക്കം.

എന്നാല്‍ അവിടെ നിന്നും മഞ്ജു ജീവിതം ആരംഭിക്കുകയായിരുന്നു. മലയാളത്തിന് പുറമേ തമിഴിലും നടി ഇന്ന് സജീവമാണ്. തമിഴില്‍ രജിനികാന്ത്, അജിത്, വിജയ് സേതുപതി, ധനുഷ് എന്നിവരോടൊപ്പം താരം അഭിനയിച്ച് കഴിഞ്ഞു.