Mohammed Shami: ഓസ്ട്രേലിയക്കെതിരായ ടീമിൽ തിരഞ്ഞെടുക്കാത്തതിനുള്ള കാരണം ഇത്; തുറന്നുപറഞ്ഞ് ഷമി
Mohammed Shami About The Reason Of His Exclusion: ഓസ്ട്രേലിയക്കെതിരായ ഏകദിന ടീമിൽ തന്നെ പരിഗണിക്കാതിരുന്നതിൻ്റെ കാരണം പറഞ്ഞ് മുഹമ്മദ് ഷമി. തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ഷമി പറഞ്ഞത്.

ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിൽ മുഹമ്മദ് ഷമിയെ പരിഗണിക്കാത്തതിനെതിരെ വിമർശനങ്ങൾ കടുക്കുകയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഏകദിന ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങളാണ് ഷമി നടത്തുന്നത്. എന്നിട്ടും ഷമിയെ പരിഗണിച്ചില്ലെന്നാണ് വിമർശനങ്ങൾ. (Image Credits- PTI)

വിഷയത്തിൽ ഇതാദ്യമായി മുഹമ്മദ് ഷമി പ്രതികരിച്ചിരിക്കുകയാണ്. നിരവധി അഭ്യൂഹങ്ങളും മീമുകളുമാണ് ഈ വിഷയത്തിൽ പ്രചരിക്കുന്നത്. ഓസ്ട്രേലിയക്കെതിരെ എന്നെ തിരഞ്ഞെടുക്കാത്തതിനുള്ള കാരണം എല്ലാവർക്കും അറിയണം."- തൻ്റെ യൂട്യൂബ് ചാനലിൽ ഷമി പറഞ്ഞു.

ടീമിൽ സെലക്ടാവുന്നത് തൻ്റെ കയ്യിലല്ല എന്ന് ഷമി പറഞ്ഞു. "അത് സെലക്ഷൻ കമ്മറ്റിയുടെയും ക്യാപ്റ്റൻ്റെയും പരിശീലകൻ്റെയും ജോലിയാണ്. ഞാൻ ടീമിലുണ്ടാവണമെന്ന് അവർക്ക് തോന്നിയാൽ ഞാൻ ടീമിലുണ്ടാവും. ഞാൻ തയ്യാറാണ്. പരിശീലനം നടത്തുകയാണ്."- ഷമി കൂട്ടിച്ചേർത്തു.

"എൻ്റെ ഫിറ്റ്നസ് നല്ലതാണ്. കളിക്കാതിരിക്കുമ്പോൾ കൂടുതൽ നന്നായി തയ്യാറാവണം. അതുകൊണ്ട് ഞാൻ ഉത്സാഹത്തിലാണ്. ഞാൻ ദുലീപ് ട്രോഫി കളിച്ചു. എൻ്റെ താളം നല്ലതാണ്. 35 ഓവർ എറിഞ്ഞു. ഫിറ്റ്നസുമായി ബന്ധപ്പെട്ട് ഒരു പ്രശ്നവും എനിക്കില്ല. ഞാൻ നല്ല കംഫർട്ടബിളാണ്."

ഒക്ടോബർ 19 മുതലാണ് ഓസ്ട്രേലിയക്കെതിരായ പര്യടനം ആരംഭിക്കുക. മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20കളും പര്യടനത്തിലുണ്ട്. ഏകദിന ടീമിനെ ശുഭ്മൻ ഗിൽ നയിക്കും. രോഹിത് ശർമ്മയും വിരാട് കോലിയും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ടി20 ടീമിൽ സഞ്ജു സാംസണും കളിക്കും.