AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

International Women’s Day 2026: വനിതാ ദിനത്തിന്റെ ചരിത്രമറിയാമോ? പ്രാധാന്യവും പ്രമേയവും അറിഞ്ഞ് ആഘോഷിക്കാം

International Women’s Day History: രാജ്യത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും ഈ ദിനം ഒരുപോലെ ആഘോഷിക്കും. സ്ത്രീകളുടെ ശാരീരിക-മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ഡല്‍ഹിയിലും മറ്റ് പ്രധാന നഗരങ്ങളിലും പിങ്കത്തോണ്‍ പോലുള്ള വലിയ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

International Women’s Day 2026: വനിതാ ദിനത്തിന്റെ ചരിത്രമറിയാമോ? പ്രാധാന്യവും പ്രമേയവും അറിഞ്ഞ് ആഘോഷിക്കാം
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Updated On: 06 Mar 2026 | 09:36 AM

ലോകമെമ്പാടും വനിതാ ദിനം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. മാര്‍ച്ച് 8 ഞായറാഴ്ചയാണ് അന്താരാഷ്ട്ര വനിതാ ദിനം. ലോകമെമ്പാടുമുള്ള സ്ത്രീകളെ ആദരിക്കാനുള്ള ഈ ദിനം ലിംഗസമത്വത്തിലേക്കുള്ള ഒരു ചുവടുവെപ്പ് കൂടുതലാണ്. ഈ വര്‍ഷത്തെ വനിതാ ദിനത്തിന്റെ പ്രമേയവും ചരിത്രവും പരിശോധിക്കാം.

ഈ വര്‍ഷത്തെ പ്രമേയം

2026ലെ വനിതാ ദിനത്തിന്റെ ഔദ്യോഗിക പ്രമേയം എന്നത് അവകാശങ്ങള്‍, നീതി, പ്രവര്‍ത്തനം, എല്ലാ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടി, എന്നതാണെന്ന് ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചു.

മാര്‍ച്ച് എട്ടിന് എന്തിന്?

മാര്‍ച്ച് എട്ടിന് എന്തുകൊണ്ടാണ് വനിതാ ദിനം ആചരിക്കുന്നതെന്ന് അറിയാമോ? വെറുമൊരു തീയതിയല്ല ഇത് മറിച്ച്, അതിന് തൊഴിലാളി പ്രസ്ഥാനങ്ങളുടെയും രാഷ്ട്രീയ പോരാട്ടങ്ങളുടെയും ചരിത്രത്തിന്റെ കഥ കൂടി പറയാനുണ്ട്.

1908 ലാണ് കുറഞ്ഞ ജോലി സമയം, മെച്ചപ്പെട്ട വേതനം, വോട്ടവകാശം എന്നിവ ആവശ്യപ്പെട്ട് 15,000 സ്ത്രീകള്‍ ന്യൂയോര്‍ക്ക് നഗരത്തിലൂടെ മാര്‍ച്ച് നടത്തിയത്.

1910 ല്‍ കോപ്പന്‍ഹേഗനില്‍ നടന്ന സമ്മേളനത്തില്‍ ക്ലാര സെറ്റ്കിന്‍ എന്ന സ്ത്രീയാണ് അന്താരാഷ്ട്ര വനിതാ ദിനം വേണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. ഈ ആവശ്യത്തെ 17 രാജ്യങ്ങളില്‍ നിന്നുള്ള 100 സ്ത്രീകള്‍ ഏകകണ്ഠമായി അംഗീകരിച്ചു.

Also Read: Happy Women’s Day 2025: അന്താരാഷട്ര വനിതാ ദിനം; പ്രിയപ്പെട്ടവർക്ക് ആശംസകൾ കൈമാറാം…..

1917 ല്‍ ഒന്നാം ലോകമഹായുദ്ധം നടക്കുമ്പോള്‍ റഷ്യയിലെ സ്ത്രീകള്‍ അപ്പത്തിനും സമാധാനത്തിനും വേണ്ടി പണിമുടക്കിയിരുന്നു. മാര്‍ച്ച് എട്ടിന് ആരംഭിച്ച ഈ പണിമുടക്ക് സാര്‍ സ്ഥാനത്യാഗത്തിലേക്കും സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കുന്നതിലേക്കും എത്തിച്ചു.

1975ലാണ് ഈ ദിനം ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി അംഗീകരിച്ചത്. പിന്നീട് പല രാജ്യങ്ങളും ഈ ദിവസം പൊതുഅവധിയായി പ്രഖ്യാപിച്ചു.

ഇന്ത്യയിലെ ആഘോഷം

രാജ്യത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും ഈ ദിനം ഒരുപോലെ ആഘോഷിക്കും. സ്ത്രീകളുടെ ശാരീരിക-മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ഡല്‍ഹിയിലും മറ്റ് പ്രധാന നഗരങ്ങളിലും പിങ്കത്തോണ്‍ പോലുള്ള വലിയ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

Follow Us