Athimanoharam Movie: പാക്ക് അപ്പ് അതിമനോഹരം! ഷൂട്ടിം​ഗ് കഴിഞ്ഞു ഇനി റിലീസിനായുള്ള കാത്തിരിപ്പ് | Mohanlal's Athimanoharam Movie Shooting Completed, Know The Release Details Malayalam news - Malayalam Tv9

Athimanoharam Movie: പാക്ക് അപ്പ് അതിമനോഹരം! ഷൂട്ടിം​ഗ് കഴിഞ്ഞു ഇനി റിലീസിനായുള്ള കാത്തിരിപ്പ്

Published: 

04 Sep 2026 | 05:08 PM

Athimanoharam Movie Latest Update : മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് അതിമനോഹരം. മോഹൻലാലിന്റെ വരാനിരിക്കുന്ന ലൈനപ്പുകളിൽ ഏറ്റവും പ്രതീക്ഷയോടെ ആരാധകർ കാണുന്ന സിനിമകളിൽ ഒന്നു കൂടിയാണ് ഇത്. സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞദിവസം പൂർത്തിയായിരുന്നു. ഇനി സിനിമയുടെ റിലീസായുള്ള കാത്തിരിപ്പിലാണ് ആരാധകരും പ്രേക്ഷകരും.

1 / 5
സിനിമ പാക്ക് അപ്പ് ചെയ്ത വിവരം സംവിധായകൻ തരുൺ മൂർത്തിയും  നിർമാതാവ് ആഷിക് ഉസ്മാനും  സമൂഹമാധ്യമങ്ങളിലൂടെ ആണ് അറിയിച്ചത്. സിനിമയിൽ ഒരു പോലീസ് ഇൻസ്പെക്ടറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്.ടി എസ് ലൗലജൻ  എന്നാണ് മോഹൻലാലിന്റെ കഥാപാത്രത്തിന് പേര് നൽകിയിരിക്കുന്നത്. ( Image Credit Source - Facebook Tharun Moorthy, Ashiq Usman )

2 / 5
തുടരും എന്ന വമ്പൻ ഹീറ്റിനു ശേഷം  എൽ 366 എന്ന പേരിലാണ്  മോഹൻലാൽ തരുൺ മൂർത്തി കോമ്പോയുടെ അടുത്ത പ്രോജക്ട് അനൗൺസ് ചെയ്തിരുന്നത്. പിന്നീട് കഴിഞ്ഞ വിഷു ദിനത്തിലാണ് സിനിമയുടെ പേര് അതിമനോഹരം എന്ന്  അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയത്.

3 / 5
നീണ്ട ഇടവേളക്കു ശേഷം മോഹൻലാലും മീരാ ജാസ്മിനും ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്ക് ഉണ്ട്. ഈ വർഷത്തെ ക്രിസ്മസ് റിലീസായാണ്  അതിമനോഹരം ഒരുങ്ങുന്നത്. 2026 ഡിസംബർ 24 നാണ് വേൾഡ് വൈഡ് ആയി സിനിമ  തീയറ്ററുകളിൽ എത്തുക.

4 / 5
നേരത്തെ സിനിമയുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പങ്ങൾ ഉണ്ട് എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചാരണം നടന്നിരുന്നു.  തിരക്കഥയിലെ വ്യക്തതയില്ലായ്മ മൂലം ഷൂട്ടിംഗ് നിർത്തി എന്ന തരത്തിലായിരുന്നു അഭ്യൂഹങ്ങൾ പ്രചരിച്ചത്. എന്നാൽ ഇത് തീർത്തും അടിസ്ഥാനരഹിതമായ വാർത്തയാണെന്ന് വ്യക്തമാക്കി സംവിധായകൻ തരുമൂർത്തി തന്നെ രംഗത്തെത്തുകയുണ്ടായി.

5 / 5
ഒടുവിലായി സിനിമയ്ക്ക് ശബരിമലയിൽ ഷൂട്ടിങ്ങിനുള്ള അനുമതി കൊടുക്കുന്നതുമായി ബന്ധപ്പെട്ട   വിഷയവും വാർത്തകളിൽ നിറഞ്ഞിരുന്നു.  സിനിമയ്ക്ക് ശബരിമലയിൽ അല്ല പമ്പയിൽ മാത്രമാണ് ഷൂട്ടിങ്ങിനുള്ള അനുമതി ലഭിച്ചത്.   ശബരിമല തീർത്ഥാടന കാലത്ത്  ഡ്യൂട്ടി ചെയ്യുന്ന മോഹൻലാലിന്റെ പോലീസ് കഥാപാത്രത്തിന്റെ രംഗങ്ങളാണ് പമ്പയിലും അനുബന്ധ സ്ഥലങ്ങളിലുമായി ഷൂട്ട് ചെയ്തത്.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
മികച്ച കാഴ്ചശക്തിക്ക് ശീലമാക്കേണ്ട ഭക്ഷണങ്ങള്‍
ഈ ചോദ്യങ്ങൾ മറക്കല്ലേ! അധ്യാപക ദിനത്തിലെ പ്രധാനപ്പെട്ട ജികെ
കായപ്പൊടി വാങ്ങല്ലേ വിഷമാണ്! വീട്ടിൽ പൊടിച്ചെടുക്കാം എളുപ്പത്തിൽ
പ്രിയപ്പെട്ട ടീച്ചറിന് ഗിഫ്റ്റ് കൊടുക്കണോ? ഐഡിയ ഇതാ
മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ദയബായി
വയനാട് തോൽപ്പട്ടി കാർ തടഞ്ഞ് കാട്ടാന
Viral Video | ഒന്ന് അങ്ങോട്ടോ, ഇങ്ങോട്ടോ ചെരിഞ്ഞാൽ
Viral Video | റോഡിൽ വെള്ളം കയറുന്നതും ബിസ്സിനസാകുമോ?