AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Moon Hotel Bookings Open: ദേ ചന്ദ്രനിൽ ചായക്കട, ബുക്കിങ് തുടങ്ങി കേട്ടോ, മുടക്കേണ്ട തുക അറിയേണ്ടേ

Moon Hotel booking starts Gru Space Lunar Tourism 2032 : ചന്ദ്രനിൽ മനുഷ്യവാസമൊരുക്കുക എന്നത് നാസയുൾപ്പെടെ വിവിധ ബഹിരാകാശ പര്യവേക്ഷണ സ്ഥാപനങ്ങളുടെ പ്രഖ്യാപിത ലക്ഷ്യമാണ്. 2032-ഓടു കൂടി ചന്ദ്രനിൽ മനുഷ്യരുടെ താമസം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

Aswathy Balachandran
Aswathy Balachandran | Published: 20 Jan 2026 | 09:18 PM
അമേരിക്കൻ സ്റ്റാർട്ടപ്പായ ഗാലക്ടിക് റിസോഴ്സ് യൂട്ടിലൈസേഷൻ സ്പേസ് ചന്ദ്രനിൽ ഹോട്ടൽ താമസത്തിനുള്ള ബുക്കിങ് ആരംഭിച്ചു. 2032-ഓടു കൂടി ചന്ദ്രനിൽ മനുഷ്യവാസം ഉറപ്പാക്കുകയാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം.

1 / 5
2.2 കോടി രൂപ മുതൽ 9 കോടി രൂപ വരെയാണ് ബുക്കിങ് തുകയായി ഈടാക്കുന്നത്. എന്നാൽ യാത്രയുടെ അന്തിമ ചെലവ് 90 കോടി രൂപയിൽ അധികമാകാനാണ് സാധ്യതയെന്ന് കമ്പനി സൂചിപ്പിക്കുന്നു.

2 / 5
അപേക്ഷകർ 1,000 ഡോളർ അപേക്ഷാ ഫീസായി നൽകണം. ഇത് തിരിച്ചു ലഭിക്കില്ല. യാത്രക്കാരുടെ സാമ്പത്തിക ശേഷിക്ക് പുറമെ ശാരീരികക്ഷമതയും വൈദ്യശാസ്ത്രപരമായ രേഖകളും കർശനമായ പശ്ചാത്തല പരിശോധനയ്ക്ക് വിധേയമാക്കും.

3 / 5
ചന്ദ്രനിലെ പൊടി ഉപയോഗിച്ച് പ്രത്യേക തരം ഇഷ്ടികകൾ നിർമ്മിക്കാനുള്ള വിദ്യ കമ്പനി പരീക്ഷിക്കുന്നുണ്ട്. റേഡിയേഷനിൽ നിന്നും കഠിനമായ താപനിലയിൽ നിന്നും സംരക്ഷണം നൽകാൻ ഈ ഇഷ്ടികകൾ കൊണ്ട് നിർമ്മിക്കുന്ന ഹോട്ടലിന് കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം.

4 / 5
22 വയസ്സുകാരനായ സ്കൈലർ ചാൻ എന്ന യുവാവ് തുടങ്ങിയ ഈ സ്റ്റാർട്ടപ്പിന്റെ നിർമ്മാണത്തിനാവശ്യമായ ആദ്യ പേലോഡ് 2029-ൽ ചന്ദ്രനിലിറങ്ങും. വെറും 12 പേർ മാത്രം നടന്ന ചന്ദ്രനിൽ മനുഷ്യരാശിയുടെ ഭാവി കെട്ടിപ്പടുക്കുക എന്നതാണ് പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം.

5 / 5