AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Namma Metro: കൊച്ചിയെല്ലാം പിന്നില്‍; നമ്മ മെട്രോയില്‍ പിങ്ക് ലൈനില്‍ പ്ലാറ്റ്‌ഫോം സ്‌ക്രീന്‍ വാതിലുകള്‍ വരുന്നു

Bengaluru Metro Update: ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് അഡ്വാന്‍സ്ഡ്, ട്രാക്ക് ലേയിങ് സിസ്റ്റങ്ങളിലേക്ക് മാറുന്നതിന്റെ ഭാഗമായാണിത്. ഡല്‍ഹി, മുംബൈ, ചെന്നൈ മെട്രോകളില്‍ പിഎസ്ഡികള്‍ ഉണ്ടെങ്കിലും, നമ്മ മെട്രോയ്ക്ക് ഇത് സുപ്രധാന ചുവടുവെപ്പാണ്.

shiji-mk
Shiji M K | Published: 30 Nov 2025 11:33 AM
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 21.26 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കലേന അഗ്രഹാര്‍-നാഗവാര പിങ്ക് ലൈനില്‍ പ്ലാറ്റ്‌ഫോം സ്‌ക്രീന്‍ വാതിലുകള്‍ കൊണ്ടുവരാനൊരുങ്ങി നമ്മ മെട്രോ. ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് അഡ്വാന്‍സ്ഡ്, ട്രാക്ക് ലേയിങ് സിസ്റ്റങ്ങളിലേക്ക് മാറുന്നതിന്റെ ഭാഗമായാണിത്. ഡല്‍ഹി, മുംബൈ, ചെന്നൈ മെട്രോകളില്‍ പിഎസ്ഡികള്‍ ഉണ്ടെങ്കിലും, നമ്മ മെട്രോയ്ക്ക് ഇത് സുപ്രധാന ചുവടുവെപ്പാണ്. (Image Credits: Social Media)

1 / 5
ഓരോ പ്ലാറ്റ്‌ഫോം സ്‌ക്രീന്‍ വാതിലിനും ഏകദേശം 2.15 മീറ്റര്‍ ഉയരമുണ്ടാകും. പ്ലാറ്റ്‌ഫോം സ്‌ക്രീന്‍ ഗേറ്റുകള്‍ക്ക് ഏകദേശം 1.4 മീറ്റര്‍ ഉയരവും ഉണ്ടാകുന്നതാണ്. ആറ് കോച്ച് പ്ലാറ്റ്‌ഫോമിന്റെ 128 മീറ്റര്‍ നീളത്തിലും ഇതുണ്ടാകുമെന്നാണ് വിവരം. പിഎസ്ഡി ഇന്‍സ്റ്റാളേഷനായി ഏകദേശം 9 കോടി രൂപയാണ് ഒരു സ്‌റ്റേഷന് ചെലവ് പ്രതീക്ഷിക്കുന്നത്.

2 / 5
പ്ലാറ്റ്‌ഫോം സ്‌ക്രീന്‍ വാതിലുകള്‍ ട്രെയിനിന്റെ ചലനവുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. പ്ലാറ്റ്‌ഫോമില്‍ നിശ്ചിത സ്ഥലത്ത് ട്രെയിന്‍ നിര്‍ത്തുമ്പോള്‍ മാത്രമേ വാതില്‍ തുറക്കൂ. യാത്രക്കാര്‍ അബദ്ധത്തില്‍ ട്രാക്കിലേക്ക് കാലെടുത്ത് വെക്കുകയോ, ചാടാന്‍ ശ്രമിക്കുകയോ ചെയ്യുന്നത് തടയുകയാണ് ലക്ഷ്യം.

3 / 5
പര്‍പ്പിള്‍ ലൈനിലെ മജസ്റ്റിക്, സെന്‍ട്രല്‍ കോളേജ് സ്‌റ്റേഷനുകളില്‍ പ്ലാറ്റ്‌ഫോം സ്‌ക്രീന്‍ വാതിലുകള്‍ സ്ഥാപിക്കാനും ബിഎംആര്‍സിഎല്‍ തയാറെടുക്കുന്നുണ്ട്. ഇന്‍ഫോസിസിന്റെ സഹായത്തോടെ നിര്‍മിച്ച കൊണപ്പന അഗ്രഹാര സ്റ്റേഷനില്‍ പ്ലാറ്റ്‌ഫോം സ്‌ക്രീന്‍ ഗേറ്റുകളും സ്ഥാപിക്കും.

4 / 5
അതേസമയം, പിങ്ക് ലൈനിലെ എല്ലാ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്, മെക്കാനിക്കല്‍ ഘടകങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ ഇന്‍സ്റ്റാളേഷന് ആറ് മാസം വേണ്ടി വരുമെന്നാണ് വിവരം.

5 / 5