ദോശയക്കും ഇഡലിയ്ക്കുമൊപ്പം കഴിക്കാൻ നല്ല നാടൻ കോഴി കറി ആയാലോ? ട്രെൻഡായി 'നാട്ടി ചിക്കൻ' | Nati Chicken Highlights Political Breakfast Meet: Quick Recipe You Can Make at Home Malayalam news - Malayalam Tv9

Nati Chicken: ദോശയക്കും ഇഡലിയ്ക്കുമൊപ്പം കഴിക്കാൻ നല്ല നാടൻ കോഴി കറി ആയാലോ? ട്രെൻഡായി ‘നാട്ടി ചിക്കൻ’

Published: 

04 Dec 2025 18:58 PM

Nati Chicken Recipe: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും ഒന്നിച്ച് പങ്കെടുത്ത പ്രഭാതഭക്ഷണ സൽക്കാരത്തിലൂടെയാണ് നാട്ടി ചിക്കൻ കൂടുതൽ പ്രശസ്‌തി നേടിയത്.

1 / 5ദോശയക്കും ഇഡലിയ്ക്കുമൊപ്പം കഴിക്കാൻ ഒരു കിടിലൻ നാടൻ കോഴി കറി ആയാലോ? അതും മസാല ചേർത്ത് കർണാടകയിലെ പരമ്പരാഗത രീതിയിൽ തയ്യാറാക്കുന്ന  നാട്ടി ചിക്കൻ കറി. മസാലകൾ ചേർത്ത നല്ല ഗ്രേവിയിൽ നാടൻ ചിക്കൻ കഷ്ണങ്ങൾ തിളപ്പിച്ചാണ് ഈ പരമ്പരാഗത വിഭവം തയ്യാറാക്കുന്നത്. (Photos Credit: Unsplash)

ദോശയക്കും ഇഡലിയ്ക്കുമൊപ്പം കഴിക്കാൻ ഒരു കിടിലൻ നാടൻ കോഴി കറി ആയാലോ? അതും മസാല ചേർത്ത് കർണാടകയിലെ പരമ്പരാഗത രീതിയിൽ തയ്യാറാക്കുന്ന നാട്ടി ചിക്കൻ കറി. മസാലകൾ ചേർത്ത നല്ല ഗ്രേവിയിൽ നാടൻ ചിക്കൻ കഷ്ണങ്ങൾ തിളപ്പിച്ചാണ് ഈ പരമ്പരാഗത വിഭവം തയ്യാറാക്കുന്നത്. (Photos Credit: Unsplash)

2 / 5

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും ഒന്നിച്ച് പങ്കെടുത്ത പ്രഭാതഭക്ഷണ സൽക്കാരത്തിലൂടെയാണ് നാട്ടി ചിക്കൻ കൂടുതൽ പ്രശസ്‌തി നേടിയത്. ഇനി ഈ അടിപൊളി വിഭവം നമുക്കും ഒന്ന് പരീക്ഷിച്ച് നോക്കാം. ഇഡ്ഡലി, ദോശ എന്നിവയ്ക്ക് പുറമെ ചോറിനൊപ്പവും ഈ വിഭവം കഴിക്കാം.

3 / 5

നാട്ടി ചിക്കൻ തയ്യാറാക്കുന്ന വിധം: നന്നായി കഴുകി വൃത്തിയാക്കി ചിക്കനിലേക്ക് ആവശ്യത്തിന് മഞ്ഞൾ പൊടി, ഉപ്പ്, വെള്ളം എന്നിവ ചേർത്ത് പ്രഷർ കുക്കറിൽ വേവിച്ചെടുക്കണം.

4 / 5

ഇതിനിടെയിൽ മല്ലിയില, ജീരകം, കുരുമുളക്, ഉണങ്ങിയ ചുവന്ന മുളക്, ഗ്രാമ്പൂ, കറുവപ്പട്ട, പെരുംജീരകം, വെളുത്തുള്ളി, ഇഞ്ചി, ഉള്ളി, തക്കാളി, വറുത്തെടുത്ത തേങ്ങ എന്നിവ അരച്ചെടുത്ത് ഒരു മസാലക്കൂട്ട് തയ്യാറാക്കണം.

5 / 5

തയ്യാറാക്കിയ മസാലക്കൂട്ടിലേക്ക് വേവിച്ച ചിക്കൻ ചേർത്ത് തിളപ്പിക്കണം. മസാലക്കൂട്ട് ചിക്കനിലേക്ക് നന്നായി ആഗിരണം ചെയ്യപ്പെടുന്നതുവരെയും തിളപ്പിക്കണം.വിളമ്പുന്നതിനു മുമ്പ് കടുക്, കറിവേപ്പില, ഉള്ളി എന്നിവ വറുത്ത് ഇതിലേക്ക് താളിക്കണം.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ