ധോണിയും സീനിയർ താരങ്ങളും തമ്മിൽ അസ്വാരസ്യമുണ്ടായിരുന്നോ? വെളിപ്പെടുത്തി ഹര്ഭജന്
Harbhajan Singh clears the air on captaincy friction with MS Dhoni: ധോണി ക്യാപ്റ്റനായതിനു ശേഷം ടീമിനുള്ള അസ്വാരസ്യങ്ങളും, താരങ്ങള്‍ തമ്മില്‍ ഭിന്നതയും ഉണ്ടായിരുന്നതായി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അത്തരം ഊഹാപോഹങ്ങളെല്ലാം നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍താരമായ ഹര്ഭജന് സിങ്. ധോണി ക്യാപ്റ്റനായതിൽ യാതൊരുവിധ അസ്വാരസ്യങ്ങളോ അതൃപ്തിയോ ഇല്ലായിരുന്നുവെന്ന് ഹര്ഭജന് പറഞ്ഞു.
26-ാം വയസില്‍ ഏറെ അപ്രതീക്ഷിതമായാണ് എംഎസ് ധോണി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായത്. പിന്നീട് നടന്നത് ചരിത്രം. അന്ന് ധോണി ക്യാപ്റ്റനായപ്പോള്‍ പലരും അമ്പരന്നു. വിവിധ സീനിയര്‍ താരങ്ങളെ മറികടന്നായിരുന്നു നായകനായുള്ള ധോണിയുടെ രംഗപ്രവേശം. ധോണി ക്യാപ്റ്റനായതിനു ശേഷം ടീമിനുള്ള അസ്വാരസ്യങ്ങളും, താരങ്ങള്‍ തമ്മില്‍ ഭിന്നതയും ഉണ്ടായിരുന്നതായി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അത്തരം ഊഹാപോഹങ്ങളെല്ലാം നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍താരമായ ഹര്ഭജന് സിങ്.
ധോണി ക്യാപ്റ്റനായതിൽ യാതൊരുവിധ അസ്വാരസ്യങ്ങളോ അതൃപ്തിയോ ഇല്ലായിരുന്നുവെന്ന് ഹര്ഭജന് പറഞ്ഞു. തങ്ങളെക്കാൾ വളരെ പ്രായം കുറഞ്ഞ ഒരു താരം ക്യാപ്റ്റനായി നിയമിക്കപ്പെട്ടിട്ടും മുതിര്‍ന്ന താരങ്ങള്‍ക്ക് എന്തുകൊണ്ടാണ് ബുദ്ധിമുട്ട് തോന്നാതിരുന്നതെന്നും ഹര്ഭജന് വിശദീകരിച്ചു.
“ദാദ (സൗരവ് ഗാംഗുലി) ആണ് താരങ്ങളെ ടീമിലെത്തിച്ചതും ടീമിനെ രൂപീകരിച്ചതും… ഞാനും, സഹീർ ഖാൻ, യുവരാജ് സിംഗ്, വീരേന്ദർ സെവാഗ് തുടങ്ങിയവരും അതിൽ പെടുന്നു. ഏഴോ എട്ടോ വർഷമായി ഒരുമിച്ച് കളിച്ച് പരിചയസമ്പന്നരായ ഒരു ടീം ധോണിക്ക് ലഭിച്ചിരുന്നു”-പ്രഖർ ഗുപ്തയുമായുള്ള അഭിമുഖത്തിൽ ഹർഭജൻ പറഞ്ഞു.
ധോണി വളരെ ചെറുപ്പമാണെങ്കിലും അദ്ദേഹം ക്യാപ്റ്റനായതിൽ തങ്ങള്‍ക്ക് ഒരിക്കലും ഒരു പ്രശ്നവും തോന്നിയിരുന്നില്ല. ക്യാപ്റ്റൻ മാത്രമാണ് എല്ലാം എന്ന് തങ്ങൾ കരുതിയിരുന്നില്ല. ധോണി ഒരു നല്ല ക്യാപ്റ്റൻ എന്ന് പേരെടുക്കണമെങ്കിൽ 11 കളിക്കാരും മികച്ച പ്രകടനം പുറത്തെടുക്കണമെന്ന് തങ്ങൾക്കറിയാമായിരുന്നു. ധോണി ക്യാപ്റ്റനെന്ന നിലയില്‍ വിജയിക്കണമെങ്കില്‍ ടീമിന്റെ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും ഹര്ഭജന് വിശദീകരിച്ചു.
അഭിപ്രായങ്ങൾ അടിച്ചേൽപ്പിക്കില്ല!
തന്റെ അഭിപ്രായങ്ങൾ ആരുടെ മേലും അടിച്ചേൽപ്പിക്കില്ല എന്നതായിരുന്നു ധോണിയുടെ ഏറ്റവും വലിയ ഗുണമെന്ന് ഹര്ഭജന് വെളിപ്പെടുത്തി. തങ്ങളിൽ പലരും വർഷങ്ങളായി കളിച്ചുവരുന്നവരാണെന്നും വ്യത്യസ്ത സാഹചര്യങ്ങളിൽ എന്താണ് ചെയ്യേണ്ടതെന്ന് തങ്ങൾക്ക് അറിയാമെന്നും അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. കളിക്കാരിൽ നിന്ന് മികച്ചത് എങ്ങനെ പുറത്തെടുക്കണം എന്നതിൽ മാത്രമാണ് ധോണി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ആ കാര്യത്തിൽ അദ്ദേഹം അസാധാരണനായിരുന്നുവെന്നും ഹര്ഭജന് അഭിമുഖത്തില്‍ വ്യക്തമാക്കി.
ധോണിയുടെ ക്യാപ്റ്റന്‍സി
അപ്രതീക്ഷിതമായാണ് ഇന്ത്യയുടെ ക്യാപ്റ്റനായതെങ്കിലും നിരവധി നേട്ടങ്ങളാണ് അദ്ദേഹത്തിന് കീഴില്‍ ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്. . 2007-ലെ പ്രഥമ ടി20 ലോകകപ്പും, 2011-ൽ സ്വന്തം നാട്ടിൽ നടന്ന ഏകദിന ലോകകപ്പും, 2013-ലെ ചാമ്പ്യൻസ് ട്രോഫിയുമാണ് ധോണിക്ക് കീഴിൽ ഇന്ത്യ നേടിയത്.
English Summary
MS Dhoni became India’s captain in 2007, replacing several senior players. Harbhajan Singh denied rumors of any friction or unhappiness among seniors. He explained that all players knew teamwork was essential for team success. Dhoni excelled by never imposing himself and getting the best out of everyone.