Navratri 2026 Recipe: വായിൽ അലിഞ്ഞുചേരും സ്വാദ്! സാബുദാന ലഡു വീട്ടിൽ എളുപ്പത്തിൽ ഇങ്ങനെ തയ്യാറാക്കാം
Navratri 2026 Recipe: 9 ദിവസങ്ങളിൽ വ്രതം അനുഷ്ഠിക്കുന്ന കുട്ടികൾക്കും മുതിർന്നവർക്കും രുചികരമായ പലഹാരങ്ങൾ ഉണ്ടാക്കുന്നതിനെ കുറിച്ച് ആയിരിക്കും അമ്മമാർ ചിന്തിക്കുന്നത്. അങ്ങനെയെങ്കിൽ ഇത്തവണ വെറൈറ്റിയായി ഒരു സാബുദാന ലഡ്ഡു ഉണ്ടാക്കാം. ഇത് തയ്യാറാക്കാൻ വളരെ എളുപ്പമാണ്.ഇത് തയ്യാറാക്കാൻ പ്രധാനമായും ആവശ്യം ഒരു കപ്പ് സാബുദാന അരി, ഒരു കപ്പിൽ ചിരകിയ തേങ്ങ, മുക്കാൽ കപ്പ് ശർക്കര, രണ്ട് ടേബിൾ സ്പൂൺ നെയ്യ്, മുളകുപൊടി കാൽ ടീസ്പൂൺ, കശുവണ്ടി പരിപ്പ്, ബദാം എന്നിവ ചെറുതായി....

നവരാത്രി ആഘോഷം തുടങ്ങാറായി. 9 ദിവസങ്ങളിൽ വ്രതം അനുഷ്ഠിക്കുന്ന കുട്ടികൾക്കും മുതിർന്നവർക്കും രുചികരമായ പലഹാരങ്ങൾ ഉണ്ടാക്കുന്നതിനെ കുറിച്ച് ആയിരിക്കും അമ്മമാർ ചിന്തിക്കുന്നത്. അങ്ങനെയെങ്കിൽ ഇത്തവണ വെറൈറ്റിയായി ഒരു സാബുദാന ലഡ്ഡു ഉണ്ടാക്കാം. ഇത് തയ്യാറാക്കാൻ വളരെ എളുപ്പമാണ്.(IMAGE CREDIT SOURCE: SOCIAL MEDIA)

ഇത് തയ്യാറാക്കാൻ പ്രധാനമായും ആവശ്യം ഒരു കപ്പ് സാബുദാന അരി, ഒരു കപ്പിൽ ചിരകിയ തേങ്ങ, മുക്കാൽ കപ്പ് ശർക്കര, രണ്ട് ടേബിൾ സ്പൂൺ നെയ്യ്, മുളകുപൊടി കാൽ ടീസ്പൂൺ, കശുവണ്ടി പരിപ്പ്, ബദാം എന്നിവ ചെറുതായി അരിഞ്ഞത്.

ആദ്യം സാബുദാന നന്നായിട്ട് കഴുകി നാലഞ്ചു മണിക്കൂർ കുതിർത്ത് മൃദുവാക്കി എടുക്കുക. ശേഷം ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് കുതിർത്ത സാബുദന അതിൽ ചേർത്ത് ചെറിയ തീയിൽ ഒന്ന് നന്നായി വറുത്തെടുക്കുക.

ശേഷം മറ്റൊരു പാനിൽ ബാക്കി നെയ്യ് ചൂടാക്കി ചിരകിയ തേങ്ങ ഇളം സ്വർണം നിറമാകുന്ന വരെ വാർത്ത ശേഷം ശർക്കര ചേർത്ത് ഉരുകി യോജിക്കുന്നത് വരെ ഇളക്കുക. ഇതിലേക്ക് വറുത്ത സാബുദാനയും ഏലക്ക പൊടിയും ചേർത്ത് രണ്ടുമൂന്നു മിനിറ്റ് കൂടി ഇളക്കി വേവിച്ചശേഷം ഗ്യാസ് ഓഫ് ചെയ്യുക.

ഇവ ചെറുതായി തണുത്ത ശേഷം കൈകളിൽ നെയ്യ് പുരട്ടി ചെറിയ ഉരുളകളാക്കി മാറ്റുക കൂടാതെ. അരിഞ്ഞുവച്ച കശുവണ്ടി പരിപ്പും ബദാം വെച്ച് ചെറുതായി അമർത്തി നന്നായി അലങ്കരിച്ചു നൽകുക. രുചികരമായ സാബുദാന ലഡു തയ്യാർ.