Navratri 2026 Recipes: ഒരുവട്ടം കഴിച്ചാൽ ഫാനായി മാറും! പരമ്പരാഗതമായ രീതിയിൽ അവിൽ പായസം ഇങ്ങനെ തയ്യാറാക്കൂ
Navratri 2026 Recipe Special Aval Payasam:ഈ ഉത്സവത്തിൽ ദുർഗ്ഗാദേവിയെയും അവളുടെ ഒമ്പത് ഭാവങ്ങളെയും ആണ് ആരാധിക്കുന്നത്. ഈ ദിവസങ്ങളിൽ ദേവിക്ക് ഇഷ്ടപ്പെട്ട പലഹാരങ്ങൾ നിവേദ്യം നൽകുന്നത് ദേവിയുടെ അനുഗ്രഹം നേടുന്നതിന് കാരണമാകും. സാധാരണയായി പായസം, ലഡ്ഡു, കൊഴുക്കട്ട തുടങ്ങിയ മധുരപലഹാരമാണ് നേദ്യമായി വെക്കുന്നത്. പായസങ്ങൾ തന്നെ വിവിധതരത്തിലുള്ളവയുണ്ട്. അത്തരത്തിൽ രുചികരമായ അവൽ പായസം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇതിന് ആവശ്യമായ............

നവരാത്രി വ്രതം ആരംഭിക്കുകയാണ്. ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന ഈ ഉത്സവത്തിൽ ദുർഗ്ഗാദേവിയെയും അവളുടെ ഒമ്പത് ഭാവങ്ങളെയും ആണ് ആരാധിക്കുന്നത്. ഈ ദിവസങ്ങളിൽ ദേവിക്ക് ഇഷ്ടപ്പെട്ട പലഹാരങ്ങൾ നിവേദ്യം നൽകുന്നത് ദേവിയുടെ അനുഗ്രഹം നേടുന്നതിന് കാരണമാകും. സാധാരണയായി പായസം, ലഡ്ഡു, കൊഴുക്കട്ട തുടങ്ങിയ മധുരപലഹാരമാണ് നേദ്യമായി വെക്കുന്നത്. (IMAGE CREDIT SOURCE: SOCIAL MEDIA)

പായസങ്ങൾ തന്നെ വിവിധതരത്തിലുള്ളവയുണ്ട്. അത്തരത്തിൽ രുചികരമായ അവൽ പായസം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇതിന് ആവശ്യമായ ചേരുവകൾ നെയ്യ് ഒരു ടേബിൾ സ്പൂൺ, അവിൽ ഒരു കപ്പ്, വെള്ളം അല്പം, തിളപ്പിച്ച പാല് നാല് കപ്പ് അല്ലെങ്കിൽ ഒരു ലിറ്റർ, ഏലക്കായ മൂന്നെണ്ണം, പൊടിച്ച ശർക്കര ഒരു കപ്പ്, കശുവണ്ടി അല്പം, ഉണക്കമുന്തിരിയും അല്പം കൂടാതെ അല്പം ചെറുപയർ പരിപ്പും.

ആദ്യം പാനില് നെയ്യ് ചൂടാക്കി ഒരു കപ്പ് ചുവന്ന അവല് ഇടുക. അഥ് സ്വർണ തവിട്ട് നിറമാകുന്നതുവരെ വറുത്തുമാറ്റുക ശേഷം അതേ പാനിൽ അരക്കപ്പ് ചെറുപയർ പരിപ്പും വറുത്തെടുക്കുക. ശേഷം ഈ വറുത്ത പരിപ്പ് കുക്കറിൽ അല്പം വെള്ളം ചേർത്ത് ഒഴിച്ച് വേവിച്ചെടുക്കുക.

ശേഷം ഈ വേവിച്ച പയറിലേക്ക് വറുത്ത അവരും ഒരു ലിറ്റർ തിളപ്പിച്ച പാലും ചതച്ച ഏലക്കയും ചേർത്ത് 5 മുതൽ 8 മിനിറ്റ് വരെ വേവിച്ചെടുക്കുക.

ശേഷം പൊടിച്ച ശർക്കര ചേർത്ത് നന്നായി ഇളക്കുക. ശർക്കര അലിഞ്ഞു തിളച്ചു തുടങ്ങുമ്പോൾ തീ ഓഫ് ചെയ്യുക. ഒരു ചെറിയ പാനിൽ നെയ്യ് ചൂടാക്കി കശുവണ്ടിയും ഉണക്കമുന്തിരിയും വറുത്ത പായസത്തിൽ ചേർത്താൽ രുചികരമായ അവൽ പായസം തയ്യാർ.