Bajaj Pulsar 125 : വില ഒരു ലക്ഷത്തിൽ താഴെ ! എത്തി പുതിയ പൾസർ 125, എഞ്ചിനിലും ഫീച്ചേഴ്സിലും മാറ്റം
New Bajaj Pulsar 125 Launched : ബജാജ് ഓട്ടോ തങ്ങളുടെ ലൈനപ്പിലേക്ക് വിലിയ മാറ്റങ്ങളോടെ പൾസർ 125-നെ അവതരിപ്പിച്ചു. പുതിയ ഡിസൈൻ, നൂതന സാങ്കേതികവിദ്യ, ആധുനിക ഫീച്ചറുകൾ എന്നിവ പുതിയ വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതിന് ഒപ്പം പുതിയ എൻജിൻ, പരിഷ്കരിച്ച ഷാസി, കൂടുതൽ ഫീച്ചറുകൾ എന്നിവയോടെ പൾസർ 150-ഉം ബജാജ് ഓട്ടോ ലോച്ച് ചെയ്തിട്ടുണ്ട്.

പൾസർ 125 2026 വിവിധ വകഭേദങ്ങളിൽ ലഭ്യമാണ്. ബേസ് മോഡലിന് 92,990 രൂപയാണ് എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. 99,291 രൂപ വിലയുള്ള സ്റ്റാൻഡേർഡ് സിംഗിൾ സീറ്റ്, 1,00,288 രൂപ വിലയുള്ള സ്റ്റാൻഡേർഡ് സ്പ്ലിറ്റ് സീറ്റ്, പുതുതായി അവതരിപ്പിച്ച 1,04,318 രൂപ വിലയുള്ള പ്രീമിയം സ്പ്ലിറ്റ് സീറ്റ് വകഭേദം എന്നിവ പുതിയ വാഹന നിരയിൽ ഉൾപ്പെടുന്നു. ( Image Credit Source Bajaj Website )

പൾസർ 125-ൽ പുതിയ 125cc എയർ-കൂൾഡ് സിംഗിൾ-സിലിണ്ടർ എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ എഞ്ചിൻ 8,500 rpm-ൽ 12.1 PS കരുത്തും 6,500 rpm-ൽ 11.4 Nm ടോർക്കും ഉൽപ്പാദിപ്പിക്കുന്നു. നിലവിലുള്ള മോഡലുമായി താരതമ്യം ചെയ്യുമ്പോൾ കരുത്തിൽ 0.3 PS-ഉം ടോർക്കിൽ 0.6 Nm-ഉം വർദ്ധനവ് വന്നിട്ടുണ്ട്.

കൂടുതൽ പ്രീമിയം ലുക്ക് നൽകുന്നതിനായി എൻജിൻ കവറുകൾ ഗ്ലോസി ബ്ലാക്ക് ഫിനിഷോടെ ബജാജ് പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട് കമ്പനി. പരമ്പരാഗത ട്വിൻ-ഷോക്ക് സംവിധാനത്തിന് പകരം മോണോഷോക്ക് സസ്പെൻഷൻ കൊടുത്തിരിക്കുന്നു. ഈ മോഡലിൽ ഇത്തരമൊരു സംവിധാനം വരുന്നത് ഇതാദ്യമായിട്ടാണ്.

ബേസ് മോഡലുകളിൽ കളർ എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എൽഇഡി ഹെഡ്‌ലാമ്പ്, ക്രോൾ ടെക്നോളജി എന്നിവ സ്റ്റാൻഡേർഡായി നൽകിയിരിക്കുന്നു. ഉയർന്ന വകഭേദങ്ങളിൽ കണക്റ്റഡ് ഫീച്ചറുകളോട് കൂടിയ 5-ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേ, മൂന്ന് റൈഡ് മോഡുകൾ (റെയിൻ, റോഡ്, സ്പോർട്ട്), എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, ഹസാർഡ് ലൈറ്റുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

മുന്നിലും പിന്നിലും 17 ഇഞ്ച് അലോയ് വീലുകളും, മുൻവശത്ത് ഡിസ്ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കും ആണ് നൽകിയിരിക്കുന്നത്. കൂടാതെ 'കമ്പൈൻഡ് ബ്രേക്കിംഗ് സിസ്റ്റം' (CBS) ഇതിൽ സ്റ്റാൻഡേർഡ് ആയി കൊടുത്തിരിക്കുന്നു. കടുത്ത മത്സരമുള്ള 125-സിസി 'കമ്മ്യൂട്ടർ-സ്പോർട്ട്' വിഭാഗത്തിൽ സ്ഥാനം പിടിച്ചിരിക്കുന്ന പൾസർ 125, ടിവിഎസ് റൈഡർ 125, ഹീറോ ഗ്ലാമർ എക്സ്‌ടെക്, ഹോണ്ട ഷൈൻ 125 തുടങ്ങിയ എതിരാളികളുമായാണ് വിപണിയിൽ ഏറ്റുമുട്ടുന്നത്.