Nigar Sultana: ‘സഹതാരങ്ങളെ ഉപദ്രവിക്കാൻ താൻ ഹർമൻപ്രീത് കൗറാണോ?’; ഇന്ത്യൻ ക്യാപ്റ്റനെതിരെ ബംഗ്ലാദേശ് ക്യാപ്റ്റൻ
Nigar Sultana Against Harmanpreet Kaur: ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനെതിരെ ബംഗ്ലാദേശ് ക്യാപ്റ്റൻ നിഗർ സുൽത്താന. മറ്റ് താരങ്ങളെ ഉപദ്രവിക്കാൻ താൻ ഹർമൻപ്രീത് ആണോ എന്ന് സുൽത്താന ചോദിച്ചു.

താൻ സഹതാരങ്ങളെ ഉപദ്രവിക്കുന്നയാളാണെന്ന ആരോപണങ്ങൾ തള്ളി ബംഗ്ലാദേശ് ക്യാപ്റ്റൻ നിഗർ സുൽത്താന ജോട്ടി. പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും സഹതാരങ്ങളെ ഉപദ്രവിക്കാൻ താൻ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ അല്ലെന്നും താരം പറഞ്ഞു. (Image Credits- PTI)

നേരത്തെ, പേസർ ജഹനാര ആലമാണ് നിഗർ സുൽത്താന ജോട്ടിക്കെതിരെ ഗുരുതര ആരോപണങ്ങളുയർത്തിയത്. നിഗർ സുൽത്താന യുവതാരങ്ങളോട് മോശമായി പെരുമാറുകയും അടിക്കുകയും ചെയ്തിരുന്നു എന്നായിരുന്നു ജഹനാര ആലം ഉയർത്തിയ ആരോപണം.

ഇതിനോട് പ്രതികരിക്കുന്നതിനിടെയാണ് നിഗർ സുൽത്താന ഹർമനെതിരെ തിരിഞ്ഞത്. 2023 ബംഗ്ലാദേശ് പര്യടനത്തിലെ മൂന്നാം ഏകദിനത്തിൽ പുറത്തായതിന് പിന്നാലെ ഹർമ്മൻ സ്റ്റമ്പ് ബാറ്റ് കൊണ്ട് അടിച്ചുപൊട്ടിച്ചിരുന്നു. അമ്പയർമാർ വളരെ മോശമാണെന്നും സുൽത്താന ആരോപിച്ചു.

ഇതിൻ്റെ അടിസ്ഥാനത്തിലാണ് നിഗർ സുൽത്താന ഹർമനെതിരെ ആരോപണമുയർത്തിയത്. "ഞാനെന്തിന് ആരെയെങ്കിലും അടിക്കണം? ഞാൻ എന്തിന് ബാറ്റ് കൊണ്ട് സ്റ്റമ്പ് അടിച്ചുപൊട്ടിക്കണം? ഞാനാരാ ഹർമൻപ്രീത് കൗറോ?"- ഡെയിലി ക്രിക്കറ്റിന് നൽകിയ അഭിമുഖത്തിൽ താരം ചോദിച്ചു.

"ഞാനെന്തിന് മറ്റുള്ളവരെ ഉപദ്രവിക്കുന്നത്? ആരെങ്കിലും എന്തെങ്കിലും പറഞ്ഞതാണോ കാര്യം. നിങ്ങൾക്ക് മറ്റ് താരങ്ങളോട് ചോദിക്കാം. ഞാൻ എപ്പോഴെങ്കിലും അത്തരത്തിൽ എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്ന് നിങ്ങൾക്ക് അന്വേഷിക്കാം."- ജോട്ടി പ്രതികരിച്ചു.