AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Side Effects of Nose Picking: മൂക്കിൽ കയ്യിടുന്ന ശീലമുണ്ടോ? എങ്കിൽ സൂക്ഷിച്ചോ; തലച്ചോറിനെ ബാധിക്കുമെന്ന് പഠനം

Nose Picking Alzheimer’s Risk: മൂക്കിൽ കയ്യിടുന്നത് തലച്ചോറിനെ വരെ ബാധിക്കുമെന്ന് പുതിയ പഠനം. ഓസ്‌ട്രേലിയയിലെ ഗ്രിഫിത്ത് സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്.

nandha-das
Nandha Das | Published: 13 Aug 2025 18:55 PM
മൂക്കിൽ കയ്യിടുന്ന ശീലമുണ്ടോ? എങ്കിൽ സൂക്ഷിക്കണം. കാരണം, ഈ ശീലം തലച്ചോറിനെ വരെ ബാധിക്കുമെന്ന് പുതിയ പഠനം. മൂക്കിൽ കയ്യിടുന്നത് പൊതുവെ നല്ല ശീലമല്ലെന്ന് പറയാറുണ്ട്. എന്നാൽ, ഇത് ആരോഗ്യത്തെ ബാധിക്കുമെന്ന് പലർക്കും അറിയില്ല. (Image Credits: Getty Images)

1 / 5
ഈ ശീലം തലച്ചോറിന് അപകടകരമാണെന്നാണ് ഓസ്‌ട്രേലിയയിലെ ഗ്രിഫിത്ത് സർവകലാശാല ഗവേഷകരുടെ കണ്ടെത്തൽ. മൂക്കിൽ വിരലിടുന്ന സമയത്ത് അതിന്റെ ഉള്ളിലെ നേർത്ത കലകൾ (tissue) പൊട്ടാനോ തകരാനോ സാധ്യത ഉണ്ട്. ഇതിലൂടെ നമ്മുടെ കൈകളിൽ ഉള്ള ബാക്ടീരിയകൾ തലച്ചോറിലേക്ക് എത്തുമെന്നാണ് പഠനം. (Image Credits: Getty Images)

2 / 5
മനുഷ്യരിൽ ന്യുമോണിയ ഉണ്ടാക്കുന്ന ക്ലമീഡിയ ന്യുമോണിയ എന്ന ബാക്ടീരിയ ഉപയോഗിച്ച് എലികളിലാണ് പഠനം നടത്തിയത്. ഡിമെന്‍ഷ്യ ബാധിച്ച പ്രായമായ ഭൂരിഭാഗം ആളുകളിലും ഈ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. (Image Credits: Getty Images)

3 / 5
ഈ ബാക്റ്റീരിയകൾക്ക് നാഡിയിലൂടെ തലച്ചോറിൽ എത്താൻ കഴിയും. അങ്ങനെ എലികളിൽ നടത്തിയ പഠനത്തിൽ, ക്ലമീഡിയ ന്യുമോണിയ എന്ന ബാക്ടീരിയ നേരിട്ട് മൂക്കിലൂടെ തലച്ചോറിലേക്ക് എത്തി, അൽഷിമേഴ്‌സ് രോഗത്തിന് സമാനമായ രോഗാവസ്ഥകൾക്ക് കാരണമാകുമെന്ന് കണ്ടെത്തി. (Image Credits: Getty Images)

4 / 5
ഏകദേശം 24 മുതൽ 72 മണിക്കൂറിനുള്ളിൽ ആണ് അണുബാധ ഉണ്ടായതെന്നും ഗവേഷകർ പറയുന്നു. എന്നാൽ, എലികളിൽ നടത്തിയ പരീക്ഷണത്തിൽ ലഭിച്ച ഇതേ ഫലം തന്നെയാകുമോ മനുഷ്യരിലും ഉണ്ടാവുക എന്നതിൽ വിശദമായ പഠനം ആവശ്യമാണെന്നും ഗവേഷകർ വ്യക്തമാക്കി. (Image Credits: Getty Images)

5 / 5