Onam 2026 lucky zodiac signs : തൃക്കേട്ട നാളിൽ അപൂർവ്വ സംയോജനം! 3 രാശിക്കാർക്ക് തൊഴിൽ പുരോഗതിയും സാമ്പത്തിക സ്ഥിരതയും
Onam 2026 lucky zodiac signs : ഗ്രഹങ്ങളുടെ സംക്രമണങ്ങളും സംയോജനങ്ങളും എല്ലാം വളരെ പ്രധാനപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്. കാരണം അത് വിവിധ രാശികളുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു.അത്തരത്തിൽ ഓഗസ്റ്റ് 21 ഓണത്തിന്റെ തൃക്കേട്ട ദിനത്തിൽ ശുഭകരമായ പല സംയോജനങ്ങളും നടക്കുന്നു. ഇത് പ്രധാനമായും മൂന്ന് രാശിക്കാരുടെ ജീവിതത്തിൽ സാമ്പത്തികവും ഉയർച്ചയ്ക്കും പുതിയ അവസരങ്ങൾക്കും വഴിയൊരുക്കും. ആ ഭാഗ്യരാശികൾ.........

ഓഗസ്റ്റ് 21 വെള്ളിയാഴ്ച ഓണത്തിന്റെ ആറാം ദിവസമാണ്. ഓണത്തിന്റെ ആറാം ദിവസം തൃക്കേട്ട നാളാണ്. ഈ ദിവസം ശുഭകരമായ പല സംയോജനങ്ങളും നടക്കുന്നു എന്നാണ് ജ്യോതിഷത്തിൽ പരാമർശിക്കുന്നത്. ഗ്രഹങ്ങളുടെ സംക്രമണങ്ങളും സംയോജനങ്ങളും എല്ലാം വളരെ പ്രധാനപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്. കാരണം അത് വിവിധ രാശികളുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു.(IMAGE CREDIT SOURCE: GETTY IMAGES/TV9 NETWORK)

അത്തരത്തിൽ ഓഗസ്റ്റ് 21 ഓണത്തിന്റെ തൃക്കേട്ട ദിനത്തിൽ ശുഭകരമായ പല സംയോജനങ്ങളും നടക്കുന്നു. ഇത് പ്രധാനമായും മൂന്ന് രാശിക്കാരുടെ ജീവിതത്തിൽ സാമ്പത്തികവും ഉയർച്ചയ്ക്കും പുതിയ അവസരങ്ങൾക്കും വഴിയൊരുക്കും. ആ ഭാഗ്യരാശികൾ ആരൊക്കെ എന്ന് നോക്കാം.

ഇടവം: ഇടവം രാശിക്കാർക്ക് ഓഗസ്റ്റ് 21 വളരെ ശുഭകരമായാണ് കണക്കാക്കുന്നത്. ഇത് ജീവിതത്തിൽ പല വലിയ മാറ്റങ്ങളും കൊണ്ടുവരും. ബിസിനസ് ചെയ്തവർക്ക് ഇത് ശുഭകരമായ സമയമാണ്. ജോലിയുള്ളവർക്ക് ഉത്തരവാദിത്വങ്ങൾ വർധിക്കും ശമ്പള വർദ്ധനവിനും സാധ്യത. അനാവശ്യ ചെലവുകൾ നിയന്ത്രിക്കും. സമ്പാദ്യം വർദ്ധിക്കും. ഇത് ഭാവിയിൽ നിങ്ങൾക്ക് നേട്ടങ്ങൾക്ക് കാരണമാകും. ആത്മവിശ്വാസവും പ്രശസ്തിയും വർധിക്കാൻ സാധ്യത. ആരോഗ്യ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടേക്കാം.

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് പുതിയ അവസരങ്ങളുടെ വാതിൽ തുറന്നു നൽകും. വളരെ കാലമായി മുടങ്ങിക്കിടന്ന നിങ്ങളുടെ പ്രധാന ജോലികൾ എല്ലാം ഈ സമയത്ത് പൂർത്തീകരിക്കപ്പെടും. കരിയറിലും ബിസിനസിലും നേട്ടങ്ങൾ ഉണ്ടാകും. ജോലി അന്വേഷിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും മികച്ച സമയം. അപ്രതീക്ഷിത സാമ്പത്തിക നേട്ടത്തിനും സാധ്യത. കുടുംബത്തിൽ ചില ശുഭകരമായ സംഭവങ്ങൾ നടന്നേക്കാം.

ധനു: ധനു രാശിക്കാർക്ക് ഈ കാലയളവിൽ സാമ്പത്തികമായി മികച്ച നേട്ടങ്ങൾ ഉണ്ടാകും.. വളരെ കാലമായി നിലനിന്നിരുന്ന ജീവിതത്തിലെ പല തടസ്സങ്ങളും പരിഹരിക്കപ്പെടും. ബിസിനസുകാർക്ക് പുതിയ നിക്ഷേപങ്ങളെ കുറിച്ചോ ബിസിനസ് വികസിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ സാധിക്കും. ജോലി ചെയ്യുന്നവർക്ക് മേലുദ്യോഗസ്ഥരിൽ നിന്നും പ്രശംസ ലഭിച്ചേക്കാം. ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും. സാമ്പത്തിക തീരുമാനങ്ങൾ ശ്രദ്ധാപൂർവ്വം മാത്രം എടുക്കുക.