Onam Bumper 2025: ഇനി സമയമില്ല, ഓണം ബമ്പറിന്റെ സമ്മാനങ്ങള്‍ മിസ്സാക്കല്ലേ! 500ന് ഇത്രയും തിരികെ ലഭിക്കും
Onam Bumper Ticket Details: ടിക്കറ്റെടുക്കാന്‍ ഇനി അധിക ദിവസങ്ങളില്ല. അതിനാല്‍ തന്നെ അവസാന ഓട്ടത്തിലാണ് മലയാളികള്‍. കഴിഞ്ഞ വര്‍ഷം കര്‍ണാടക സ്വദേശിക്ക് ബമ്പര്‍ ലഭിച്ചതിനാല്‍ ഇത്തവണ മലയാളിക്ക് തന്നെ കിട്ടണമെന്ന പ്രാര്‍ത്ഥനയിലാണ് എല്ലാവരും.

ഓണം ബമ്പര്‍ 2025 ടിക്കറ്റെടുത്തോ നിങ്ങള്‍? സെപ്റ്റംബര്‍ 27 ശനിയാഴ്ചയാണ് ബമ്പര്‍ നറുക്കെടുപ്പ് നടക്കുന്നത്. 500 രൂപ വിലയുള്ള ടിക്കറ്റെടുക്കുന്നത് വഴി ഒട്ടേറെ കോടിപതികള്‍ കേരളത്തിലുണ്ടാകുന്നു. കേരളത്തില്‍ മാത്രമല്ല, അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ തേടിയും ഓണം ബമ്പറിന്റെ ഭാഗ്യം എത്താറുണ്ട്. (Image Credits: Facebook)

ടിക്കറ്റെടുക്കാന്‍ ഇനി അധിക ദിവസങ്ങളില്ല. അതിനാല്‍ തന്നെ അവസാന ഓട്ടത്തിലാണ് മലയാളികള്‍. കഴിഞ്ഞ വര്‍ഷം കര്‍ണാടക സ്വദേശിക്ക് ബമ്പര്‍ ലഭിച്ചതിനാല്‍ ഇത്തവണ മലയാളിക്ക് തന്നെ കിട്ടണമെന്ന പ്രാര്‍ത്ഥനയിലാണ് എല്ലാവരും.

500 രൂപ ടിക്കറ്റിനായി നിങ്ങള്‍ ചെലവാക്കുന്നത് ഒരിക്കലും നഷ്ടം സമ്മാനിക്കുന്നില്ല. 500 രൂപ മുതല്‍ 25 കോടി രൂപ വരെയുള്ള ഗംഭീരമായ സമ്മാനങ്ങളാണ് ഇത്തവണയും ഓണം ബമ്പറിലുള്ളത്. സമ്മാനങ്ങള്‍ വിശദമായി പരിശോധിക്കാം.

ഒന്നാം സമ്മാനം 25 കോടി രൂപ, രണ്ടാം സമ്മാനം ഓരോ സീരിസിലും രണ്ടുപേര്‍ക്ക് വീതം 1 കോടി രൂപ. 20 പേര്‍ക്ക് രണ്ടാം സമ്മാനം, മൂന്നാം സമ്മാനം ഓരോ സീരിസിലും 2 പേര്‍ക്ക് വീതം 50 ലക്ഷം രൂപ. ഇവിടെയും 20 പേര്‍ക്ക് സമ്മാനം, നാലാം സമ്മാനം അഞ്ച് ലക്ഷം രൂപ വീതം 10 പേര്‍ക്ക്, അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപ വീതം 10 പേര്‍ക്ക്, ആറാം സമ്മാനം 5,000 രൂപ, ഏഴാം സമ്മാനം 2,000 രൂപ, എട്ടാം സമ്മാനം 1,000 രൂപ, ഒന്‍പതാം സമ്മാനം 500 രൂപ

(Disclaimer: ഇത് വായനക്കാരുടെ താല്‍പ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാര്‍ ഒരിക്കലും അവരുടെ വിധിയെ മാറ്റാന്‍ ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക)