Pookalam: വെറുതെ പൂ ഇട്ടിട്ട് കാര്യമില്ല, ചോതി നാളിൽ പൂക്കളം ഒരുക്കേണ്ടത് ഇങ്ങനെ…
Onam Pookalam Design for Chothi: അത്തം, ചിത്തിര കഴിഞ്ഞു ഇനി ചോതിയാണ്. പൂക്കളം ഒരുക്കാൻ അതിന്‍റേതായ ചിട്ടയുണ്ട്. അത്തം മുതൽ തിരുവോണം വരെയുള്ള പത്ത് ദിവസവും വ്യത്യസ്തമായ രീതിയിലാണ് പൂക്കളം ഇടാൻ. ഓണത്തിന്റെ മൂന്നാം ദിവസമായ ചോതി നാളിൽ പൂക്കളമൊരുക്കേണ്ടത് എങ്ങനെയാണെന്ന് നോക്കിയാലോ...

ഓണപ്പൂക്കളങ്ങളാൽ നാടും നഗരിയും നിറയുകയാണ്. എന്നാൽ നമുക്ക് ഇഷ്ടമുള്ള പൂക്കൾ ഇഷ്ടമുള്ള രീതിയിൽ നിരത്തിയാൽ പൂക്കളമാകുമോ? ഇല്ലെന്നാണ് ഉത്തരം. പൂക്കളം ഒരുക്കാൻ അതിന്‍റേതായ ചിട്ടയുണ്ട്. അത്തം മുതൽ തിരുവോണം വരെയുള്ള പത്ത് ദിവസവും വ്യത്യസ്തമായ രീതിയിലാണ് പൂക്കളം ഇടാൻ. ഓണത്തിന്റെ മൂന്നാം ദിവസമായ ചോതി നാളിൽ പൂക്കളമൊരുക്കേണ്ടത് എങ്ങനെയാണെന്ന് നോക്കിയാലോ...(Image Credit source: Getty Images)

അത്തംനാളിൽ ഒരു വളയം തുമ്പപ്പൂ, രണ്ടാംദിവസം രണ്ടുതരം പൂക്കളും, മൂന്നാംദിവസം മൂന്നുതരം അങ്ങനെ പത്താംദിവസം പത്തുതരം പൂക്കളുമായാണ് പൂക്കളം ഒരുക്കുന്നത്. അത്തം നാളിൽ ഒരുനിര മാത്രമാണ് പൂക്കളമിടുന്നത്. മുറ്റത്ത് ചാണകം മെഴുകി തുമ്പയാണ് ഇടുന്നത്. ചിത്തിര ദിനത്തിൽ തുമ്പ പൂവിനൊപ്പം തുളസി കൂടി വയ്ക്കും.

അത്തം, ചിത്തിര കഴിഞ്ഞു ഇനി ചോതിയാണ്. മൂന്നാം ദിനം തൊട്ട് നിറങ്ങളുളള പൂക്കൾ വച്ച പൂക്കളം തീർക്കും. ചോതി നാളിലെ പൂക്കളം കൂറച്ചുകൂടി വലുതായിരിക്കും. മൂന്ന് ചുറ്റ് പൂക്കളം തയ്യാറാക്കാവുന്നതാണ്. അഞ്ചാം ദിനം തൊട്ട് കുട കുത്തും. വാഴപ്പിണ്ടിയിലോ വാഴത്തടയിലോ ആണ് കുട കുത്തുന്നത്.

പൂക്കളങ്ങളുമായി ബന്ധപ്പെട്ട വിവിധ വിശ്വാസങ്ങളും നിലനിൽക്കുന്നുണ്ട്. അത്തം നാളിൽ ചുവന്ന പൂവിടാൻ പാടില്ലെന്നൊരു വിശ്വാസമുണ്ട്. ചോതി നാളിൽ പൂക്കളം മുക്കുറ്റിയാൽ നിറയണം എന്നൊരു വിശ്വാസവും നിലനിൽക്കുന്നുണ്ട്. മൂന്നാം ദിവസമായ ചോതി നാളിൽ മാത്രമാണ് ചെമ്പരത്തി പൂവ് പൂക്കളത്തിൽ ഉൾപ്പെടുത്തുന്നതെന്നും പറയപ്പെടിന്നു .

ചോതി നാൾ തൊട്ട് ഗൃഹനാഥന്റെ കയ്യിലെ പണം കുറഞ്ഞു വരുമെന്നും പഴമക്കാർ പറയാറുണ്ട്. കാരണം പുതിയ വസ്ത്രങ്ങൾ എടുക്കുവാനും ആഭരണങ്ങളും ഗൃഹോപകരണങ്ങളും വാങ്ങിക്കുവാനും ചോതി നാളാണ് തിരഞ്ഞെടുക്കുന്നത്. അതുപോലെ, ചോതി ദിനത്തിൽ തന്നെയാണ് ഓണത്തിനായുള്ള പലഹാരങ്ങൾ തയ്യാറാക്കാൻ ആരംഭിക്കുന്നതും.