ഒട്ടിപ്പിടിക്കാതെ, നല്ല ക്രിസ്പിയായി ശർക്കര വരട്ടി കിട്ടണോ? ഇതാ രഹസ്യക്കൂട്ട് | Onam Sadhya 2026, How to Make Special Crispy Sarkara Varatti at Home, Recipe ​In Malayalam Malayalam news - Malayalam Tv9

Sarkara Varatti Recipe: ഒട്ടിപ്പിടിക്കാതെ, നല്ല ക്രിസ്പിയായി ശർക്കര വരട്ടി കിട്ടണോ? ഇതാ രഹസ്യക്കൂട്ട്

Published: 

23 Aug 2026 | 04:21 PM

Onam Special Crispy Sarkara Varatti Recipe: ശർക്കര വരട്ടിയും ഉപ്പേരിയും ഇലതുമ്പിൽ വച്ചാൽ മാത്രമെ സദ്യയുടെ പൂർണത ലഭിക്കു. സദ്യ കഴിക്കുന്നതിന് മുമ്പായി തന്നെ അവ രണ്ടും അകത്താക്കുക എന്നതാണ് മലയാളികളുടെ ശീലം. എന്നാൽ പലപ്പോഴും വീട്ടിൽ തയ്യാറാക്കുമ്പോൾ ശർക്കര പാനി കട്ടിയായി ഒട്ടിപ്പിടിക്കുകയോ, കായ മൃദുവായി പോവുകയോ ചെയ്യാറുണ്ട്. കടകളിൽ നിന്ന് വാങ്ങുന്ന അതേ ക്രിസ്പി ടെക്സ്ചറിലും രുചിയിലും ശർക്കര വരട്ടി വീട്ടിൽ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

1 / 5
ഓണസദ്യയുടെ ഇലയിൽ ആദ്യം വിളമ്പുന്ന നാടൻ വിഭവങ്ങളിൽ ഒന്നാണ് ശർക്കര വരട്ടി. ശർക്കര വരട്ടിയും ഉപ്പേരിയും ഇലതുമ്പിൽ വച്ചാൽ മാത്രമെ സദ്യയുടെ പൂർണത ലഭിക്കു. സദ്യ കഴിക്കുന്നതിന് മുമ്പായി തന്നെ അവ രണ്ടും അകത്താക്കുക എന്നതാണ് മലയാളികളുടെ ശീലം. എന്നാൽ പലപ്പോഴും വീട്ടിൽ തയ്യാറാക്കുമ്പോൾ ശർക്കര പാനി കട്ടിയായി ഒട്ടിപ്പിടിക്കുകയോ, കായ മൃദുവായി പോവുകയോ ചെയ്യാറുണ്ട്. കടകളിൽ നിന്ന് വാങ്ങുന്ന അതേ ക്രിസ്പി ടെക്സ്ചറിലും രുചിയിലും ശർക്കര വരട്ടി വീട്ടിൽ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. (Image credit source: social media)

2 / 5
ചേരുവകൾ: പച്ച നേന്ത്രക്കായ- 1 കിലോഗ്രാം (നല്ല മൂപ്പുള്ളത്), ശർക്കര- 500-600 ഗ്രാം, വെളിച്ചെണ്ണ- വറുക്കാൻ ആവശ്യത്തിന്, ചുക്കുപൊടി -1 ടേബിൾസ്പൂൺ, ഏലക്കാപ്പൊടി- 1 ടീസ്പൂൺ, ജീരകപ്പൊടി -1/2 ടീസ്പൂൺ, പൊടിച്ച പഞ്ചസാര- 2 ടേബിൾസ്പൂൺ, വറുത്ത അരിപ്പൊടി- 1.5 ടേബിൾസ്പൂൺ, മഞ്ഞൾപ്പൊടിയും ഉപ്പും- കായ കഴുകാൻ ആവശ്യത്തിന് എന്നിവയാണ് രുചിയൂറും ശർക്കരവരട്ടിക്ക് ആവശ്യമായ ചേരുവകൾ.

3 / 5
തയ്യാറാക്കുന്ന വിധം: നേന്ത്രക്കായയുടെ തൊലി കളഞ്ഞ് ഉപ്പും മഞ്ഞൾപ്പൊടിയും കലക്കിയ വെള്ളത്തിൽ 10 മിനിറ്റ് ഇട്ടുവെക്കുക. ശേഷം വെള്ളം പൂർണ്ണമായും തുടച്ചെടുത്ത് അര ഇഞ്ച് കട്ടിയിൽ ചതുരക്കഷണങ്ങളാക്കുക. ശേഷം ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി, അരിഞ്ഞുവച്ചിരിക്കുന്ന കായ ഇടുക. തീ മീഡിയം ഫ്ലേമിൽ വെച്ച് കായ നന്നായി കിലുകിലെ മൊരിയുന്നത് വരെ വറുത്തെടുത്ത് മാറ്റിവെക്കുക. ശർക്കര അര കപ്പ് വെള്ളത്തിൽ ഉരുക്കി അരിച്ചെടുക്കുക.

4 / 5
ഈ പാനി വീണ്ടും അടുപ്പത്തുവെച്ച് നല്ല കട്ടിയുള്ള വിരലിൽ തൊട്ടുനോക്കിയാൽ നൂലുപോലെ വരുന്നത് ആകുന്നത് വരെ തിളപ്പിക്കുക. ഇതിലേക്ക് ചുക്കുപൊടി, ഏലക്കാപ്പൊടി, ജീരകപ്പൊടി എന്നിവ ചേർത്ത് ഇളക്കുക. ശർക്കര പാനി പാകമായാൽ വറുത്ത കായ ഇതിലേക്ക് ചേർത്ത് വേഗത്തിൽ ഇളക്കുക. ശർക്കര കഷണങ്ങളിൽ പിടിച്ച് തുടങ്ങുമ്പോൾ തന്നെ തീ ഓഫാക്കുക. ഉടൻ തന്നെ വറുത്ത അരിപ്പൊടിയും പൊടിച്ച പഞ്ചസാരയും മുകളിലേക്ക് വിതറി തുടർച്ചയായി ഇളക്കിക്കൊണ്ടിരിക്കുക.

5 / 5
ശർക്കര പാനി ചൂടോടെ ഇരിക്കുമ്പോൾ അരിപ്പൊടിയും പഞ്ചസാരയും വിതറുന്നത് അധികമുള്ള ഈർപ്പം വലിച്ച് ഓരോ കഷണവും വിട്ടുനിൽക്കാൻ സഹായിക്കും. അതുപോലെ തന്നെ ശർക്കര പാനി അയഞ്ഞുപോയാൽ ശർക്കര വരട്ടി കുഴഞ്ഞുപോകും. ഒരു നൂൽ പരുവം എത്തുന്നത് വരെ മാത്രം തിളപ്പിക്കുക. കായ വറുക്കുമ്പോൾ വലിയ തീയിൽ വറുക്കരുത്. ഉള്ളിൽ വെന്ത് നല്ല ക്രിസ്പിയായാൽ മാത്രമേ ദിവസങ്ങളോളം കേടുകൂടാതെ ഇരിക്കൂ.

Loading...
Unable to load recommendations.
Follow Us
മുട്ടത്തോട് ഇനി വെറുതെ കളയല്ലേ; ചെടികൾക്ക് ഇതിലും മികച്ച വളം വേറെയില്ല!
സാമ്പാർ ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ കേടായി പോകുന്നോ?
1 ഗ്രാം സ്വര്‍ണത്തിന് 5,000 രൂപ; പൊന്ന് വാങ്ങാന്‍ എന്തെളുപ്പം
തിരുമ്പി വന്താച്ച്! 300 രൂപ പ്രൈം പാസ് അ‌വതരിപ്പിച്ച് ജിയോ ​
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം