സർവ ഫീച്ചർ സമ്പന്നൻ! 8000mAh ബാറ്ററിയും 50MP ഫ്രണ്ട് ക്യാമറയും ഉണ്ട്, പ്രോസസറാണ് മെയിൻ; ഓപ്പോ F35 പ്രോ എത്തി
Oppo F35 Pro launched in India: ഓപ്പോ എഫ്35 സീരീസിന്റെ ഭാഗമായി ഓപ്പോ F35 പ്രോ 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഓപ്പോ F35 പ്രോ 5G 6GB + 128GB വേരിയന്റിന് 45,999 രൂപ, 8GB + 128GB വേരിയന്റിന് 49,999 രൂപ, 8GB + 256GB വേരിയന്റിന് 54,999 രൂപ എന്നിങ്ങനെയാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 10% ഡിസ്കൗണ്ടും മറ്റ് ഓഫറുകളും ലഭ്യമാണ്.

ഓപ്പോ എഫ്35 സീരീസിന്റെ ഭാഗമായി ഓപ്പോ F35 പ്രോ 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു. എഫ്35 5ജിക്ക് ഒപ്പമാണ് ഇത് എത്തിയിരിക്കുന്നത്. 8000mAh ബാറ്ററിയും 50MP ഫ്രണ്ട് ക്യാമറയും ഇരു മോഡലുകളിലും ഉണ്ടെങ്കിലും വലിയ ഡിസ്പ്ലേയും ശക്തമായ പ്രോസസറും പ്രോ മോഡലിനെ കൂടുതൽ കരുത്തനാക്കുന്നു. (Image credit: Oppo India)

പ്രധാന ഫീച്ചറുകൾ - ഡിസ്പ്ലേ: 6.78 ഇഞ്ച് (2772 × 1272 പിക്സൽ) 1.5K AMOLED സ്‌ക്രീൻ, 144Hz റിഫ്രഷ് റേറ്റ്, 3600 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ്, 2160Hz PWM ഡിമ്മിംഗ്, DC ഡിമ്മിംഗ് എന്നിവ ഇതിലുണ്ട്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ ഫീച്ചറുകളും ഈ ഫോണിലുണ്ട്.

കരുത്ത്: 2.5GHz ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 7360 മാക്സ് 4nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. 6GB / 8GB LPDDR4x റാം, 128GB / 256GB (UFS 3.1) സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം എത്തുന്നു. ആൻഡ്രോയിഡ് 17 അടിസ്ഥാനമാക്കിയുള്ള കളർഒഎസ്16.5-ൽ ആണ് പ്രവർത്തനം.

ക്യാമറ: 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), LED ഫ്ലാഷ്, 4K വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ട്. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 50MP ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറയും (100° FoV, f/2.0 അപ്പേർച്ചർ, 4K വീഡിയോ റെക്കോർഡിംഗ്) ഉണ്ട്.

ബാറ്ററി, മറ്റ് ഫീച്ചറുകൾ: 8000mAh ബാറ്ററിയാണ് ഈ പ്രോ മോഡലിൽ ഉള്ളത്. ഇത് 80W SuperVOOC ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെ എത്തിയിരിക്കുന്നു. IP68 + IP69 + IP69K റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, 4G VoLTE, USB Type-C ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയും ഇതിൽ ഉണ്ട്. സൺറൈസ് ഓറഞ്ച്, വേവ് ബ്ലൂ, ട്വിലൈറ്റ് ബ്രൗൺ എന്നിവയാണ് കളർ ഓപ്ഷനുകൾ.

വില: ഓപ്പോ F35 പ്രോ 5G 6GB + 128GB വേരിയന്റിന് 45,999 രൂപ, 8GB + 128GB വേരിയന്റിന് 49,999 രൂപ, 8GB + 256GB വേരിയന്റിന് 54,999 രൂപ എന്നിങ്ങനെയാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 10% ഡിസ്കൗണ്ടും മറ്റ് ഓഫറുകളും ലഭ്യമാണ്.

ലഭ്യത: ഒക്ടോബർ 11 മുതൽ ഓപ്പോ F35 പ്രോ 5ജി ഇന്ത്യയിൽ വിൽപ്പന ആരംഭിക്കും. ഓപ്പോയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്സൈറ്റ്, ആമസോൺ, ഫ്ലിപ്പ്കാർട്ട്, ഓഫ്‌ലൈൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവ വഴിയാണ് ഈ ഓപ്പോ ഫോൺ വാങ്ങാനാകുക. ലോഞ്ച് ഓഫറിന്റെ ഭാഗമായി ഓപ്പോ Enco Buds 3 പ്രോ പ്ലസ് 50 ശതമാനം ഡിസ്കൗണ്ടിൽ ഈ മോഡലിനൊപ്പം വാങ്ങാനാകും.