നീതിക്കായി പോരാടിയവരാണ് ഞങ്ങൾ! ഗീതു മോഹൻദാസുമായുള്ള ബന്ധത്തെക്കുറിച്ച് പാർവതി | Parvathy Thiruvothu explains relationship with Geetu Mohandas says We are the ones who fought for justice Malayalam news - Malayalam Tv9

Parvathy Thiruvothu – Geetu Mohandas: നീതിക്കായി പോരാടിയവരാണ് ഞങ്ങൾ! ഗീതു മോഹൻദാസുമായുള്ള ബന്ധത്തെക്കുറിച്ച് പാർവതി

Updated On: 

29 Aug 2026 | 12:17 PM

Parvathy Thiruvothu - Geetu Mohandas: നീതിക്കുവേണ്ടി ഒരുമിച്ച് നിന്ന് പോരാടിയ രണ്ട് സ്ത്രീകളെ കുറിച്ചാണ് നിങ്ങൾ സംസാരിക്കുന്നത് എന്ന് മറന്നു പോകരുത്. അങ്ങനെയുള്ള രണ്ട് സ്ത്രീകളെ എതിളികൾ ആക്കുന്നത് അന്യായമാണ്. സിനിമയെക്കുറിച്ച് അവർക്ക് അവരുടേതായ നിലപാട് ഉണ്ടാവും എനിക്ക് എന്റേതായ നിലപാട് ഉണ്ടാകും . പണ്ട് പറഞ്ഞതിൽ നിന്നും വിഭിന്നമായ കാര്യങ്ങൾ ആയിരിക്കും അവർ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്....

1 / 5
ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ടോക്സിക് എന്ന സിനിമ റിലീസ് ചെയ്തതിന് പിന്നാലെ ഏറ്റവും കൂടുതൽ ട്രോളുകളും വിമർശനങ്ങളും നേരിട്ട വ്യക്തിയാണ് നടി പാർവതി തിരുവോത്ത്. അതിനു കാരണം Say it എന്നു പറഞ്ഞു കൊണ്ട് ഗീതു മോഹൻദാസ്  കസബ സിനിമയിലെ നിലപാട് പാർവതിയെ പ്രേക്ഷകർക്ക് മുന്നിൽ പറയിച്ചതായിരുന്നു. (IMAGE CREDIT SOURCE: SOCIAL MEDIA)

2 / 5
അന്ന് സിനിമയിൽ സ്ത്രീകളെ വിലയിരുത്തുന്ന അല്ലെങ്കിൽ അവതരിപ്പിക്കുന്ന രീതി ശരിയല്ല എന്ന് പറഞ്ഞ് നിലപാട് വ്യക്തമാക്കിയവർ ഇന്ന് ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ടോക്സിക് എന്ന സിനിമയെക്കുറിച്ച് തങ്ങളുടെ അഭിപ്രായം അറിയിക്കണമെന്നാണ് ഒരുപറ്റം ആളുകളുടെ ആവശ്യം.

3 / 5
പാർവതി പങ്കുവെക്കുന്ന ഓരോ ചിത്രങ്ങൾക്ക് താഴെയും പാറു say it say it എന്നാണ് ആളുകളുടെ കമന്റുകൾ. എന്നാൽ ഇതിനോടൊന്നും ഇതുവരെ പ്രതികരിക്കാത്ത പാർവതി ഇപ്പോൾ  എല്ലാ വിമർശനങ്ങൾക്കും ട്രോളുകൾക്കും മറുപടി നൽകി എത്തിയിരിക്കുകയാണ്. ഒപ്പം  ഗീതു മോഹൻദാസുമായുള്ള തന്റെ ബന്ധവും പ്രചരിച്ചുകൊണ്ടിരിക്കുന്ന വാർത്തകളെക്കുറിച്ചും  താരം പ്രതികരിച്ചു. ഗീതു മോഹൻദാസിന് ഒരുപാട് വർഷത്തെ  അനുഭവമാണ് സിനിമയിൽ ഉള്ളത് എന്ന് പാർവതി പറയുന്നു. അവർക്ക് എന്ത് സിനിമ എടുക്കണം എന്നുള്ളത് അവരുടെ ഇഷ്ടമാണ്.

4 / 5

മുൻപ് സംസാരിച്ചതിൽ നിന്നെല്ലാം തീർത്തും വിപരീതമായ സിനിമകൾ ആയിരിക്കും ഒരു പക്ഷേ അവർ ചെയ്യുന്നുണ്ടാവുക. അത് അവരുടെ ഇഷ്ടമാണ് അവരുടെ തീരുമാനമാണ് അതിലേക്ക് തന്നെ വലിച്ചിഴക്കുന്നത് ശരിയായ നടപടിയല്ല മാത്രമല്ല ഇപ്പോൾ ഇക്കാര്യങ്ങളിൽ ഒന്നും താനിപ്പോൾ ശ്രദ്ധിക്കാറ് പോലുമില്ല എന്നും പാർവതി തിരുവോത്ത് പറയുന്നു. യഥാർത്ഥത്തിൽ ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ  എന്തിനാണ് ഇതെല്ലാം ചർച്ചയാകുന്നത് എന്നാണ് തനിക്ക് തോന്നാറുള്ളത് എന്നും താരം പറയുന്നു.

5 / 5
നിങ്ങൾ സംസാരിക്കുന്നത് നീതിക്കുവേണ്ടി പോരാടിയ രണ്ടു സ്ത്രീകളെ കുറിച്ചാണ്. ഒരു ഘട്ടത്തിൽ അവർ പരസ്പരം അൺഫോളോ ചെയ്യുന്നു... ഇതൊക്കെ അവരുടെ മാത്രം കാര്യമാണ് ഇതെല്ലാം എന്താണ് ഇത്ര ചർച്ചയാക്കാൻ ഉള്ളത് എന്നും താരം ചോദിക്കുന്നു. ​ഗീതു മോഹൻ ദാസിന് സിനിമയെ കുറിച്ച് അവരുടേതായ ഒരു തലത്തിലുള്ള എക്സ്പീരിയൻസ് ഉണ്ട് അതുപോലെ എനിക്കും സിനിമയെക്കുറിച്ചും അഭിനയത്തെക്കുറിച്ചും തന്റേതായ നിലപാടുകളും അനുഭവങ്ങളും ഉണ്ട്. അത് രണ്ടും രണ്ടുതലത്തിലാണ് എന്നും പാർവതി തിരുവോത്ത്.

Loading...
Unable to load recommendations.
Follow Us
ഉമിനീരിൽ ഈ വ്യത്യാസം ഉണ്ടോ? കാരണമിത്
ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് കേടാകാതെ എങ്ങനെ സൂക്ഷിക്കാം?
പൊന്നും വിലയുള്ളപ്പോള്‍  സ്വര്‍ണം വിലകുറച്ച് വാങ്ങാം; എങ്ങനെ 
പുതിയ നെക്സോൺ വരുന്നു വലിയ മാറ്റങ്ങളുമായി
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ