"റെസ്റ്റോറന്റുകാരനുമായി വഴക്കിടുകയായിരുന്നോ?": ലൗലിനയോട് ചോദിച്ച് മോദി; കാരണം കേട്ടപ്പോൾ പ്രശംസ! | PM Narendra Modi praises Lovlina Borgohain for standing up against distorted Indian map in Glasgow Malayalam news - Malayalam Tv9

“റെസ്റ്റോറന്റുകാരനുമായി വഴക്കിടുകയായിരുന്നോ?”: ലൗലിനയോട് ചോദിച്ച് മോദി; കാരണം കേട്ടപ്പോൾ പ്രശംസ!

Published: 

10 Aug 2026 | 01:29 PM

PM Modi Applauds Lovlina Borgohain: ഇന്ത്യയുടെ ഭൂപടം തെറ്റായി പ്രദർശിപ്പിച്ചതിനെതിരെ ശബ്ദമുയർത്തിയതിന് ബോക്സിംഗ് താരം ലൗലിന ബോർഗോഹെയ്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ. കോമൺവെൽത്ത് ഗെയിംസിലെ നേട്ടങ്ങൾക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ വെച്ച് നടന്ന സൗഹൃദ സംഭാഷണത്തിനിടെയാണ് അദ്ദേഹം ബോക്‌സിങ് താരത്തെ പ്രശംസിച്ചത്.

1 / 5
ഇന്ത്യയുടെ ഭൂപടം തെറ്റായി പ്രദർശിപ്പിച്ചതിനെതിരെ ശബ്ദമുയർത്തിയതിന് ബോക്സിംഗ് താരം ലൗലിന ബോർഗോഹെയ്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ. കോമൺവെൽത്ത് ഗെയിംസിലെ നേട്ടങ്ങൾക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ വെച്ച് നടന്ന സൗഹൃദ സംഭാഷണത്തിനിടെയാണ് അദ്ദേഹം ബോക്‌സിങ് താരത്തെ പ്രശംസിച്ചത്. "എന്താണ് സംഭവിച്ചത്, നിങ്ങൾ ആ റെസ്റ്റോറന്റുകാരനുമായി വഴക്കിടുകയായിരുന്നോ?" എന്ന് മോദി ചോദിച്ചു. സംഭവത്തിന്റെ രസകരമായ വീഡിയോ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടിട്ടുണ്ട്  (Image Credit Source: PTI).

2 / 5
"ഞങ്ങള്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഗെയിംസിന്റെ അവസാന ദിവസവുമായിരുന്നു അത്. ഞങ്ങൾ ആഘോഷിക്കുന്ന സന്തോഷകരമായ ഒരു സന്ദർഭമായിരുന്നു അത്. എന്നാൽ ഇന്ത്യയുടെ തെറ്റായ ഭൂപടം കണ്ടപ്പോൾ എനിക്ക് അത് ഇഷ്ടപ്പെട്ടില്ല", മോദിയുടെ ചോദ്യത്തിന് മറുപടിയായി ലൗലിന ബോർഗോഹെയ്ന്‍ പറഞ്ഞു.

3 / 5
താന്‍ ഇക്കാര്യം അവരോട് മാന്യമായി പറയുകയും, അവര്‍ അതില്‍ തിരുത്തലുകള്‍ വരുത്തുകയും ചെയ്തതായും താരം കൂട്ടിച്ചേര്‍ത്തു. സ്വന്തം വിജയം ആഘോഷിക്കുന്ന തിരക്കിലും ഇത്തരമൊരു കാര്യം ശ്രദ്ധിച്ച ലൗലിനയുടെ ചിന്താഗതിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. വിജയം ആഘോഷിക്കുന്ന വേളയിലും ഗെയിംസ് അവസാനിച്ച സമയത്തും ആ ഭൂപടത്തിന്റെ പ്രാധാന്യം തിരിച്ചറിയാൻ സാധിച്ചു എന്നത് സാധാരണ ഒരു കാര്യമല്ലെന്ന് മോദി പറഞ്ഞു. ആ വീഡിയോ ആളുകൾ വളരെക്കാലം ഓർമ്മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

4 / 5
48 കിലോഗ്രാം വിഭാഗത്തിൽ 190 കിലോഗ്രാം ഉയർത്തി ഗെയിംസ് റെക്കോർഡോടെ സ്വർണം നേടിയ മീരാഭായ് ചാനുവുമായുള്ള വ്യക്തിഗത സംഭാഷണത്തിൽ, പോഡിയത്തിൽ വെച്ച് കരഞ്ഞതിനെക്കുറിച്ച് പ്രധാനമന്ത്രി ചോദിച്ചു. സംഭാഷണത്തിനിടെ അദ്ദേഹം മീരാഭായിക്ക് ലഡ്ഡു നൽകുകയും ചെയ്തു. കഴിഞ്ഞ നാല് വർഷമായി ഉള്ളിൽ അടക്കിപ്പിടിച്ച വികാരങ്ങൾ പുറത്തുവന്ന നിമിഷമായിരുന്നു അതെന്ന് മീരാഭായ് പറഞ്ഞു. ആ നിമിഷത്തില്‍ താന്‍ വികാരാധീനയായെന്ന് താരം പറഞ്ഞു.

5 / 5
"കഴിഞ്ഞ നാല് വർഷമായി ഞാൻ ഒട്ടേറെ കാര്യങ്ങൾ നേരിട്ടു. പരിക്കുകളോടും ചില കുടുംബപ്രശ്നങ്ങളോടും ഞാൻ പോരാടുകയായിരുന്നു. ഈ നാല് വർഷം എനിക്ക് വളരെ ബുദ്ധിമുട്ടുള്ളതായിരുന്നു. പോഡിയത്തിൽ നിൽക്കുമ്പോൾ നമ്മുടെ ദേശീയ പതാക ഉയരുകയും ദേശീയ ഗാനം മുഴങ്ങുകയും ചെയ്തപ്പോൾ എനിക്ക് സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞില്ല," താരം പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
തിരുവനന്തപുരത്തെത്തിയപ്പോള്‍ കോലി ധരിച്ചത് 2 കോടിയുടെ വാച്ചോ?
വീട്ടിലെ മരുന്ന്, തണ്ട് നട്ടാൽ കാട് പോലെ വളരും
ഗള്‍ഫിലുള്ളവര്‍ വേഗം സ്വര്‍ണം വാങ്ങിക്കോളൂ; വിലയിടിവ്‌
ചെമ്പരത്തിപ്പൂ തോരനാക്കാം; ​ഗുണങ്ങളും റെസിപ്പിയും ഇതാ
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം
റോഡ് മോഷ്ടിക്കുന്ന ഗ്രാമീണർ | Video